ബെംഗളൂരു : നിക്ഷേപം നടത്താൻ ആഹ്വാനം ചെയ്യുന്ന രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ വ്യാജ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ. സർക്കാരിന്റെ പദ്ധതികളിൽ പണം നിക്ഷേപിക്കണമെന്ന് രാഷ്ട്രപതി പറയുന്ന വീഡിയോയാണ് പ്രചരിച്ചത്.ഇത് നിർമിതബുദ്ധി(എഐ) ഉപയോഗിച്ച് തയ്യാറാക്കിയതാണെന്ന് മനസ്സിലാക്കിയ ബെംഗളൂരു സ്വദേശിയായ ഡി. രാകേഷ് പോലീസിൽ പരാതി നൽകി.ഇതിന്റെ അടിസ്ഥാനത്തിൽ കർണാടക പോലീസിലെ സാമൂഹികമാധ്യമ നിരീക്ഷണവിഭാഗം കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
രാഷ്ട്രപതിയുടെ എഐ വീഡിയോ: ബെംഗളൂരു പോലീസ് കേസെടുത്തു
previous post