Home ചെന്നൈ നീറ്റ് വിരുദ്ധ ബില്ലിന് രാഷ്‌ട്രപതി അംഗീകാരം നൽകിയില്ല; തമിഴ്നാട് സർക്കാർ സുപ്രീംകോടതിയിൽ

നീറ്റ് വിരുദ്ധ ബില്ലിന് രാഷ്‌ട്രപതി അംഗീകാരം നൽകിയില്ല; തമിഴ്നാട് സർക്കാർ സുപ്രീംകോടതിയിൽ

by admin

ചെന്നൈ: നീറ്റ് വിരുദ്ധ ബില്ലിന് രാഷ്‌ട്രപതി അംഗീകാരം തടഞ്ഞതിനെതിരെ തമിഴ്നാട് സർക്കാർ സുംപ്രീംകോടതിയിൽ ഹർജി നൽകി. രാഷ്‌ട്രപതിയുടെ നടപടി ഭരണഘടനാ വിരുദ്ധവും നിയമവിരുദ്ധവും ആണെന്നാണ് തമിഴ്നാടിന്‍റെ വാദം. ബില്ലിന് രാഷ്‌ട്രപതിയുടെ അംഗീകാരം കിട്ടിയതായി കണക്കാക്കണമെന്നാണ് ആവശ്യം.അനുമതി നിഷേധിച്ച രാഷ്‌ട്രപതിയുടെ നടപടി യാന്ത്രികം എന്നാണ് തമിഴ്നാടി്ന്‍റെ വാദം. ബില്ലുകളിൽ സമയപരിധി നിശ്ചയിച്ചതിനെതിരായ പ്രസിഡൻഷ്യൽ റഫറൻസ് കോടതി പരിഗണിക്കുന്നതിനിടെയാണ് പുതിയ ഹർജി.സംസ്ഥാന നിയമസഭ പാസാക്കിയ നീറ്റ് വിരുദ്ധ ബില്ലിന് രാഷ്ട്രപതി അംഗീകാരം നൽകാതിരുന്നതിനെതിരെ ആണ് തമിഴ്‌നാട് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 254(2) പ്രകാരം തമിഴ്‌നാട് അണ്ടർഗ്രാജ്വേറ്റ് മെഡിക്കൽ ഡിഗ്രി കോഴ്‌സ് പ്രവേശന ബിൽ 2021-ന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചതായി പ്രഖ്യാപിക്കണമെന്നും അതിനായി നിർദ്ദേശം നൽകണമെന്നുമാണ് സർക്കാർ ആവശ്യപ്പെട്ടത്. ഈ ഹർജി ഒരാഴ്ചയ്ക്കുള്ളിൽ സുപ്രീം കോടതി പരിഗണിക്കാൻ സാധ്യതയുണ്ട്.”പരീക്ഷ എന്നതും വിദ്യാഭ്യാസം എന്നതും ഒന്നല്ല. വിദ്യാഭ്യാസ നിലവാരം ഉയർത്തുകയാണ് എന്ന പേരിൽ, അവർ പരീക്ഷകൾ കടുപ്പമുള്ളതാക്കുന്നു. പിന്നാക്ക സമുദായങ്ങൾ തീർത്തും പുറത്താക്കപ്പെടുന്നു”- എന്നാണ് തമിഴ്‌നാട് സർക്കാർ ഹർജിയിൽ പറയുന്നത്.

നീറ്റ് വിരുദ്ധ ബിൽ തമിഴ്‌നാട് നിയമസഭ ഐകകണ്ഠ്യേന പാസാക്കിയതാണെന്നും ഭരണഘടനയുടെ ആർട്ടിക്കിൾ 201 പ്രകാരം രാഷ്ട്രപതിയുടെ പരിഗണനക്കായി ഗവർണർ അയച്ചതാണെന്നും സംസ്ഥാന സർക്കാർ വ്യക്തമാക്കി.സംസ്ഥാനത്തിൻ്റെ നിയമ നിർമ്മാണ അവകാശം, ഭരണഘടനാ ഫെഡറലിസം, ആർട്ടിക്കിൾ 201, ആർട്ടിക്കിൾ 254(2), കൂടാതെ മെഡിക്കൽ വിദ്യാഭ്യാസത്തിന് തുല്യമായ പ്രവേശനം ഉറപ്പാക്കിക്കൊണ്ട് പൊതുജനാരോഗ്യം സംരക്ഷിക്കാനുള്ള ആർട്ടിക്കിൾ 47 പ്രകാരമുള്ള സംസ്ഥാനത്തിൻ്റെ പ്രാഥമിക കടമ എന്നിവയുമായി ബന്ധപ്പെട്ട ഭരണഘടനയുടെ വ്യാഖ്യാനത്തെക്കുറിച്ചുള്ള സുപ്രധാന നിയമപരമായ ചോദ്യങ്ങളാണ് ഈ കേസ് ഉന്നയിക്കുന്നതെന്ന് ഹർജിയിൽ പറയുന്നു.”സംസ്ഥാനം പ്രൊഫഷണൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനായി സ്വന്തമായ ഒരു സംവിധാനം വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇത് ഉയർന്ന നിലവാരം പുലർത്തുന്നതിനും സംസ്ഥാനത്തിൻ്റെ സാമൂഹിക യാഥാർത്ഥ്യങ്ങൾ പ്രതിഫലിക്കുന്നതിനും വേണ്ടി ശ്രദ്ധാപൂർവ്വം രൂപകൽപ്പന ചെയ്തതാണ്. എഞ്ചിനീയറിംഗ്, മെഡിക്കൽ പ്രവേശനത്തിനായി നേരത്തെ ഒരു പൊതു പ്രവേശന പരീക്ഷ (സിഇടി) അവതരിപ്പിച്ചിരുന്നു. ഇത് ഗ്രാമീണ മേഖലയിലെയും സാമൂഹികമായും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളിലെയും വിദ്യാർത്ഥികൾക്ക് ദോഷകരമാണെന്ന് കണ്ടെത്തി. തുടർന്ന്, ഡോ. ആനന്ദകൃഷ്ണൻ കമ്മിറ്റിയുടെ ശുപാർശകൾ പ്രകാരം, സംസ്ഥാനം സിഇടി നിർത്തലാക്കുകയും തമിഴ്‌നാട് പ്രൊഫഷണൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശന നിയമം, 2006 (തമിഴ്‌നാട് നിയമം 3/2007) നിയമമാക്കുകയും ചെയ്തു”- തമിഴ്‌നാട് സർക്കാർ വിശദീകരിച്ചു

You may also like

error: Content is protected !!
Join Our WhatsApp Group