Home Featured എട്ട് വര്‍ഷത്തിന് ശേഷം ‘പ്രേമം’ റീ റിലീസിന് തയ്യാറെടുക്കുന്നു

എട്ട് വര്‍ഷത്തിന് ശേഷം ‘പ്രേമം’ റീ റിലീസിന് തയ്യാറെടുക്കുന്നു

by admin

മലയാള സിനിമയില്‍ വൻ തരംഗം തീർത്ത ചിത്രമാണ് പ്രേമം. നിവിൻ പോളിയെ നായകനാക്കി അല്‍ഫോണ്‍സ് പുത്രൻ സംവിധാനം ചെയ്ത ചിത്രത്തിന്റെ ഗാനങ്ങളടക്കം ഇപ്പോഴും ശ്രദ്ധേയമാണ്. മലയാളത്തിന് പുറമെ തെന്നിന്ത്യയൊട്ടാകെ ചിത്രം വലിയ തരംഗം സൃഷ്ടിച്ചിരുന്നു. 2015 ലായിരുന്നു ചിത്രം തിയേറ്ററുകളിലെത്തിയത്. ഇപ്പോഴിതാ പ്രേമം റീ റിലീസ് ചെയ്യാനൊരുങ്ങുകയാണ് എന്ന വാർത്തയാണ് പുറത്തു വരുന്നത്.

ഫെബ്രുവരി 14 നാണ് ചിത്രം റീ റിലീസ് ചെയ്യുന്നത്. തമിഴ്‌നാട്ടിലെ തീയേറ്ററുകളിലായിരിക്കും പ്രേമം പ്രദർശനത്തിനെത്തുന്നത്. ചിത്രത്തിന് തമിഴ്‌നാട്ടില്‍ വൻ സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. ട്രേഡ് അനലിസ്റ്റായ ബാലയാണ് ചിത്രത്തിന്റെ റീ റിലീസ് സംബന്ധിച്ച വാർത്തകള്‍ സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവച്ചത്.

എട്ട് വർഷം മുൻപാണ് പ്രേമം റിലീസ് ചെയ്തത്. യുവതാരനിരയെ അണിനിരത്തി അല്‍ഫോണ്‍സ് പുത്രൻ അണിയിച്ചൊരുക്കിയ ചിത്രത്തിലൂടെ തെന്നിന്ത്യൻ സിനിമാ ലോകത്തിന് മൂന്ന് നായികമാരെ കൂടിയാണ് ലഭിച്ചത്.

സായ് പല്ലവി, അനുപമ പരമേശ്വരൻ, മഡോണ സെബാസ്റ്റ്യൻ എന്നിവരായിരുന്നു ചിത്രത്തിലെ നായികമാർ. കൃഷണ ശങ്കർ, വിനയ് ഫോർട്ട്, സിജു വില്‍സണ്‍, ശബരി, സൗബിൻ ഷാഹിർ, രഞ്ജി പണിക്കർ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങലെ അവതരിപ്പിച്ചത്.

You may also like

error: Content is protected !!
Join Our WhatsApp Group