Home Featured വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എല്ലാ ദിവസവും ഭരണഘടനയുടെ ആമുഖം വായിക്കണം: ഉത്തരവിറക്കി കര്‍ണാടക സര്‍ക്കാര്‍

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എല്ലാ ദിവസവും ഭരണഘടനയുടെ ആമുഖം വായിക്കണം: ഉത്തരവിറക്കി കര്‍ണാടക സര്‍ക്കാര്‍

by admin

ബെംഗളൂരു: കര്‍ണാടകയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നിര്‍ബന്ധമായും എല്ലാ ദിവസവും ഭരണഘടനയുടെ ആമുഖം വായിക്കണമെന്ന് ഉത്തരവിറക്കി സംസ്ഥാന സര്‍ക്കാര്‍. സര്‍ക്കാര്‍ – എയ്ഡഡ് – സ്വകാര്യ മേഖലയിലെ എല്ലാ സ്കൂളുകള്‍ക്കും കോളജുകള്‍ക്കും സര്‍വകലാശാലകള്‍ക്കും ഉത്തരവ് ബാധകമാണ്.

എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും ഭരണഘടനയുടെ ആമുഖത്തിന്‍റെ പകര്‍പ്പ് പതിക്കണമെന്നും നിര്‍ദേശം നല്‍കി. സ്വാതന്ത്ര്യസമരം, ഭരണഘടനയ്ക്ക് പിന്നിലെ ആശയം എന്നിവ ജനങ്ങള്‍ പ്രത്യേകിച്ച്‌ യുവാക്കള്‍ എപ്പോഴും ഓര്‍മിക്കണമെന്ന് സാമൂഹ്യക്ഷേമ മന്ത്രി എച്ച്‌.സി മഹാദേവപ്പ പറഞ്ഞു. അതുകൊണ്ട് ഭരണഘടനയുടെ ആമുഖം നിര്‍ബന്ധമായും വായിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

“രാഷ്ട്രനിര്‍മാണത്തിന് സംഭാവന നല്‍കാനും എല്ലാ സമുദായങ്ങള്‍ക്കിടയിലും സാഹോദര്യം പ്രോത്സാഹിപ്പിക്കാനും ഭരണഘടനയുടെ ആമുഖത്തിന്‍റെ വായന യുവാക്കളെ പ്രേരിപ്പിക്കും. ഇത്രയും മഹത്തായ ഭരണഘടനയുള്ളതിനാല്‍, നമ്മുടെ യുവാക്കള്‍ ആമുഖം നിര്‍ബന്ധമായും എല്ലാ ദിവസവും വായിക്കണം”- മന്ത്രി മഹാദേവപ്പ വിശദീകരിച്ചു.

ഭരണഘടനയുടെ അന്തസത്ത ഉള്‍ക്കൊണ്ട് എല്ലാ വിഭാഗം ജനങ്ങളെയും സമഭാവനയോടെ കാണാന്‍ വിദ്യാര്‍ഥികളെ പ്രാപ്തരാക്കാനായാണ് ആമുഖം വായിക്കുന്നത് നിര്‍ബന്ധമാക്കിയത്. ഉത്തരവ് പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ വിദ്യാഭ്യാസ വകുപ്പിനോട് സിദ്ധരാമയ്യ സര്‍ക്കാര്‍ നിര്‍ദേശിച്ചു.

കര്‍ണാടകയിലെ ബി.ജെ.പി സര്‍ക്കാര്‍ പാഠപുസ്തകങ്ങളില്‍ വരുത്തിയ മാറ്റങ്ങള്‍ തിരുത്തുമെന്നും കോണ്‍ഗ്രസ് പ്രഖ്യാപിച്ചിട്ടുണ്ട്. സവര്‍ക്കറെയും ഹെഡ്ഗേവാറിനെയും ബി.ജെ.പി പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഈ അധ്യയന വ‍ര്‍ഷം തന്നെ ഹെഡ്ഗേവാറിനെ പാഠപുസ്തകങ്ങളില്‍ നിന്ന് ഒഴിവാക്കാന്‍ സിദ്ധരാമയ്യ സര്‍ക്കാര്‍ തീരുമാനിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് വിലക്ക് ഉള്‍പ്പെടെ പുനപ്പരിശോധിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്

ഇന്ദിരാ കാന്റീനിൽ കോഴിമുട്ടയും

ബെംഗളൂരു: ഇന്ദിരാ കാന്റീനുകളിൽ കോഴിമുട്ടയും ഉൾപ്പെടുത്താൻ സർക്കാർ ആലോചിക്കുന്നു. പോഷകസമൃദ്ധമായ ഭക്ഷണം വിളമ്പണമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ നിർദേശിച്ചതിന് പിന്നാലെയാണ് മുട്ടയും ഉൾപ്പെടുത്താൻ ആലോചിക്കുന്നത്. ആഴ്ചയിൽ മൂന്നുദിവസമാകും ഉച്ചഭക്ഷണത്തിനൊപ്പം മുട്ടയും നൽകുക. കഴിഞ്ഞ കോൺഗ്രസ് സർക്കാരിന്റെ സ്വപ്‌ന പദ്ധതിയായിരുന്ന ഇന്ദിരാ കാന്റീന്റെ പ്രവർത്തനം കഴിഞ്ഞ കുറച്ചുവർഷമായി ഊർജസ്വലമായിരുന്നില്ല. പുതിയ സർക്കാർ അധികാരമേറ്റതോടെ പദ്ധതി വിപുലമാക്കാനാണ് ശ്രമിക്കുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group