ഹെെദരാബാദ്: പ്രതിശ്രുത വരനും വധുവുമായ ഉദ്യോഗസ്ഥര്‍ പൊലീസ് സ്റ്റേഷനില്‍ പ്രീ- വെഡ്ഡിംഗ് ഷൂട്ട് നടത്തിയത് അടുത്തിടെ വെെറലായിരുന്നു. ഹെെദരാബാദിലെ പൊലീസ് ഉദ്യോഗസ്ഥരായ റാവുരി കിഷോര്‍ എന്ന യുവാവിന്റെയും ഭാവനയെന്ന യുവതിയുടെയും വീഡിയോയാണ് വെെറലായത്.
രണ്ട് മിനിട്ട് ദെെര്‍ഘ്യമുള്ള വീഡിയോയുടെ തുടക്കത്തില്‍ ഇരുവരും ഔദ്യോഗിക യൂണിഫോം ധരിച്ച് പൊലീസ് കാറില്‍ സ്റ്റേഷനില്‍ എത്തുന്നത് കാണിക്കുന്നുണ്ട്. പൊലീസ് സ്റ്റേഷൻ കൂടാതെ ഹെെദരാബാദിലെ ചാര്‍മിനാര്‍, ലാഡ് ബസാര്‍ എന്നിവിടങ്ങളും വീഡിയോയില്‍ കാണാം.
ഈ പ്രീ- വെഡ്ഡിംഗ് ഷൂട്ട് വെെറലായതിന് പിന്നാലെ സമ്മിശ്ര പ്രതികരണങ്ങളാണ് ഇവര്‍ക്ക് ലഭിക്കുന്നത്. ചിലര്‍ പൊലീസ് ഉദ്യോഗസ്ഥര്‍ അവരുടെ സ്വകാര്യ ആവശ്യത്തിനായി പൊലീസ് സ്വത്ത് ഉപയോഗിക്കുന്നതായി പറഞ്ഞപ്പോള്‍, മറ്റ് ചിലര്‍ അവരെ അഭിനന്ദിക്കുകയാണ് ചെയ്തത്.
ഇതിന് പിന്നാലെ ഹെെദരാബാദ് പൊലീസ് കമ്മീഷണര്‍ സി വി ആനന്ദും വീഡിയോയില്‍ പ്രതികരണം അറിയിച്ച് രംഗത്തെത്തി. താൻ ഈ വീഡിയോയില്‍ തെറ്റൊന്നും കണ്ടില്ലെന്നും എന്നാല്‍ ഇത്തരം ഷൂട്ടിംഗുകള്‍ ചെയ്യുമ്ബോള്‍ മുൻകൂര്‍ അനുമതി വാങ്ങണമെന്നും അദ്ദേഹം തന്റെ എക്സ് പേജില്‍ കുറിച്ചു.
ഇതിനോട് സമ്മിശ്ര പ്രതികരണങ്ങള്‍ ഞാൻ കണ്ടു. സത്യം പറഞ്ഞാല്‍, അവര്‍ തങ്ങളുടെ വിവാഹത്തെക്കുറിച്ച് അല്‍പ്പം അമിതമായ ആവേശത്തിലാണെന്ന് തോന്നുന്നു. പോലീസിംഗ് എന്നത് വളരെ കഠിനമായ ജോലിയാണ്. പ്രത്യേകിച്ച് സ്ത്രീകള്‍ക്ക്. പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിന്‍റെ സ്വത്തുക്കളും ചിഹ്നങ്ങളും ഉപയോഗിക്കുന്നതില്‍ ഞാൻ തെറ്റൊന്നും കാണുന്നില്ല. അവര്‍ നേരത്തെ അറിയിച്ചിരുന്നെങ്കില്‍ ഞങ്ങള്‍ തീര്‍ച്ചയായും ഷൂട്ടിന് സമ്മതം നല്‍കുമായിരുന്നു. ഞങ്ങളോട് ചിലര്‍ക്ക് ദേഷ്യം തോന്നിയേക്കാം, പക്ഷേ, അവരെ കണാനും അനുഗ്രഹിക്കാനും എനിക്ക് തോന്നുന്നു. ശരിയായ അനുമതിയില്ലാതെ ഇത് ആവര്‍ത്തിക്കരുതെന്ന് ഞാൻ മറ്റുള്ളവരെ ഉപദേശിക്കുന്നു’. – സി വി ആനന്ദ് എക്സില്‍ കുറിച്ചു.