മംഗലാപുരം: യുവമോര്‍ച്ച നേതാവായിരുന്ന പ്രവീണ്‍ നെട്ടാരുവിനെ കൊലപ്പെടുത്തിയ കേസില്‍ എന്‍ ഐ എ കുറ്റപത്രം സമര്‍പ്പിച്ചു.പ്രതിപട്ടികയിലുള്ള 20 പേരും നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ്.
പ്രതികളില്‍ ആറ് പേരെ ഇനിയും കണ്ടെത്താനായിട്ടില്ല.ഇവര്‍ ഒളിവില്‍ കഴിയുകയാണ്. ഒളിവില്‍ തുടരുന്ന ഈ പ്രതികളെ കണ്ട പിടിക്കാന്‍ സഹായിക്കുന്നവര്‍ക്ക് എന്‍ ഐ എ നേരത്തെ പരിതോഷികം പ്രഖ്യാപിച്ചിരുന്നു.
സമൂഹത്തില്‍ തീവ്രവാദം വളര്‍ത്താനും ഭീതി പരത്താനും ഉദ്ദേശിച്ചായിരുന്നു കൊലപാതകം എന്നാണ് എന്‍ ഐ എ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നത്. കഴിഞ്ഞ ജൂലൈ 26 നാണ് പ്രവീണ്‍ നെട്ടാരു കൊല്ലപ്പെടുന്നത്. കൊലപാതകത്തെ തുടര്‍ന്ന് മംഗലാപുരം, സുള്ള്യ മേഖലയില്‍ വ്യാപക പ്രതിഷേധമാണ് അരങ്ങേറിയിരുന്നത്.ഇത് സംബന്ധിച്ച് പിടിയിലാവാന്‍ ഉള്ളവരെ പെട്ടന്ന് തന്നെ അറസ്റ്റ് ചെയ്യുമെന്നും എന്‍ ഐ എ വ്യക്തമാക്കി.ഇവരെ സംബന്ധിച്ച് വ്യക്തമായ രേഖകള്‍ എന്‍ ഐ എ ക്ക് ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.
ഗര്‍ഭം ധരിക്കാന്‍ മനുഷ്യ അസ്ഥികള്‍ പൊടിച്ച് നല്കി; ദുര്‍മന്ത്രവാദിക്കെതിരെ കേസ്
ഗര്‍ഭം ധരിക്കാന്‍ മനുഷ്യ അസ്ഥികള്‍ പൊടിച്ച് നല്കിയ സംഭവത്തില്‍ ദുര്‍മന്ത്രവാദി അടക്കം 7 പേര്‍ക്കെതിരെ കേസ്.
ദുര്‍മന്ത്രവാദിയുടെ നിര്‍ദ്ദേശ പ്രകാരമാണ് ഭര്‍ത്താവും അമ്മായിയമ്മയും മനുഷ്യ അസ്ഥികള്‍ പൊടിച്ച് നല്‍കിയതെന്ന് യുവതി പറഞ്ഞു. യുവതിയെ ശ്മശാനത്തില്‍ എത്തിച്ച ശേഷം ഭര്‍ത്താവ് നിര്‍ബന്ധിച്ച് കഴിപ്പിക്കുകയായിരുന്നു. പൂനെയിലാണ് ഈ ഞെട്ടിക്കുന്ന സംഭവം നടന്നത്.
2019ലാണ് യുവതി വിവാഹിതയാകുന്നത്. കുട്ടികളില്ലാത്തതിനാല്‍ ഭര്‍തൃവീട്ടുകാര്‍ ദുര്‍മന്ത്രവാദിയെ സമീപിക്കുകയായിരുന്നു. മരിച്ച മനുഷ്യന്റെ പൊടിച്ച അസ്ഥികള്‍ യുവതിക്ക് നല്കാന് ഇയാള്‍ ആവശ്യപ്പെട്ടു. യുവതിയുടെ പരാതിയില്‍ പൂനെ പൊലീസ് കേസെടുത്തു.
ഐപിസി സെക്ഷന്‍ 498 എ, 323, 504, 506, അന്ധവിശ്വാസ വിരുദ്ധ നിയമത്തിലെ സെക്ഷന്‍ 3 എന്നിവ പ്രകാരമാണ് ദുര്‍മന്ത്രവാദി, ഭര്‍ത്താവ്, അമ്മായിയമ്മ എന്നിവരുള്‍പ്പെടെ 7 പേര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.