ബാംഗ്ലൂർ: കേരളത്തിൻറെ മുൻമുഖ്യമന്ത്രി ശ്രീ ഉമ്മൻചാണ്ടിയുടെ രണ്ടാം ചരമ വാർഷികം പ്രവാസി കോൺഗ്രസ് കർണാടകയുടെ ആഭിമുഖ്യത്തിൽ കൊത്തന്നൂർ എമറാൾഡ് ഗ്രാൻഡ് വച്ചു നടന്നു… പ്രവാസി കോൺഗ്രസ് പ്രസിഡൻ്റ് അഡ്വ സത്യൻ പുത്തൂരിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഡിസിസി സെക്രട്ടറി ശ്രീ ജെയ്സൺ ലൂക്കാസ് സ്വാഗതവും, ബ്ലോക്ക് പ്രസിഡൻ്റ് ശ്രീനിവാസ് ആശംസയും, ഡോക്ടർ സെൽ ഡിസ്ട്രിക് പ്രസിഡൻ്റ് ഡോ നകുൽ നന്ദിയും പറഞ്ഞു .. സ്കൂൾ കുട്ടികൾക്ക് ഉള്ള പ്രവാസി കോൺഗ്രസിന്റെ സ്നേഹ സ്വാന്തനം പദ്ധതിയിൽ നിന്ന് മുപ്പതോളം കുട്ടികൾക്ക് സ്കൂൾ പഠനോപകരണങ്ങളും വിതരണം ചെയ്തു.
ആറുമിനിട്ട് പൂര്‍ണ അന്ധകാരത്തിലാഴും; ഭൂമിയില്‍ സംഭവിക്കാൻ പോകുന്നത് അപൂര്‍വ പ്രതിഭാസം
ഗ്രഹണങ്ങളില്‍ ഏറ്റവും സവിശേഷത നിറഞ്ഞ ഒന്നാണ് സൂര്യഗ്രഹണം. പകലിനെയും രാത്രിയാക്കുന്ന അപൂർവ നിമിഷം. 2024 ഏപ്രില്‍ എട്ടിനാണ് മഹാ സൂര്യഗ്രഹണം നടന്നത്.മെക്‌സികോ, യുഎസ്, കാനഡ, തെക്കേ അമേരിക്ക, വടക്കുപടിഞ്ഞാറൻ ഇംഗ്ലണ്ട്, അയർലൻഡ് എന്നീ പ്രദേശങ്ങളിലാണ് അന്ന് സൂര്യഗ്രഹണം കാണാൻ സാധിച്ചത്. എന്നാല്‍ ഈ സൂര്യഗ്രഹണം ഇന്ത്യയെ ബാധിച്ചിട്ടില്ല. 2019ലാണ് അവസാനമായി ഇന്ത്യയില്‍ സൂര്യഗ്രഹണം ദൃശ്യമായത്.
പുതിയ പഠനങ്ങള്‍ പറയുന്നത് അനുസരിച്ച് അടുത്ത സമ്ബൂർണ സൂര്യഗ്രഹണത്തിന് ഇനി അധികം കാത്തിരിക്കേണ്ടി വരില്ല.2027 ഓഗസ്റ്റ് രണ്ടിനാണ് ഇനി അടുത്ത സമ്ബൂർണ സൂര്യഗ്രഹണത്തിന് ലോകം സാക്ഷ്യം വഹിക്കുക. എന്നാല്‍ ഇതിന് ഒരു പ്രത്യേക കൂടിയുണ്ട്. ‘ഗ്രേറ്റ് നോർത്ത് ആഫ്രിക്കൻ എക്ലിപ്‌സ്’ എന്നാണ് ഈ സൂര്യഗ്രഹണത്തെ അറിയപ്പെടുന്നത്. ഏകദേശം ആറ് മിനിട്ട് ഈ സമ്ബൂർണ സൂര്യഗ്രഹണം നീണ്ടുനില്‍ക്കുമെന്നാണ് വിവരം. ഈ സമയം ഭൂമി സൂര്യനില്‍ നിന്ന് ഏറ്റവും അകലെയുള്ള ബിന്ദുവില്‍ ആയിരിക്കും.
ചന്ദ്രനാകട്ടെ ഭൂമിയോട് ഏറ്റവും അടുത്തുള്ള ബിന്ദുവായ പെരിജിയിൻ ആയിരിക്കും. ഇത് മൂലം ചന്ദ്രൻ പതിവിലും കൂടുതല്‍ സമയം സൂര്യനെ മറയ്ക്കും.യൂറോപ്പ്, ആഫ്രിക്ക, മിഡില്‍ ഈസ്റ്റ് എന്നിവയുടെ ചില ഭാഗങ്ങളില്‍ അടുത്ത സമ്ബൂർണ ഗ്രഹണം ദൃശ്യമാകും. നിരവധി നഗരങ്ങളെ ഈ ഗ്രഹണം ഏകദേശം ആറ് മിനിട്ട് നേരത്തേക്ക് പൂർണ അന്ധകാരത്തിലാക്കും.
കരയില്‍ നിന്ന് ദൃശ്യമാകുന്ന ഏറ്റവും ദെെർഘ്യമേറിയ സൂര്യഗ്രഹണമാണ് വരാനിരിക്കുന്നതെന്നാണ് സ്‌പേസ് ഡോട്ട് കോം പറയുന്നത്. ഇത്തവണയും ഇന്ത്യയില്‍ സമ്ബൂർണ സൂര്യഗ്രഹണം ദൃശ്യമാകില്ല. എന്നാലും ഡല്‍ഹി, മുംബയ്, ചെന്നെെ, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ ഭാഗിക ഗ്രഹണം ദൃശ്യമായേക്കും. 2027 ഓഗസ്റ്റ് രണ്ടിന് വെെകുന്നേരം 4.30 ഓടെ ഇന്ത്യയിലെ ആളുകള്‍ക്ക് ഭാഗിക ഗ്രഹണം കാണാൻ കഴിയുമെന്നാണ് വിദഗ്ധർ പറയുന്നത്.