Home Featured അശ്ലീല വീഡിയോ വിവാദം: ജെ.ഡി.എസ്. എം.പി പ്രജ്ജ്വല്‍ രേവണ്ണയെ പാര്‍ട്ടിയില്‍നിന്ന് സസ്പെൻഡ് ചെയ്യും

അശ്ലീല വീഡിയോ വിവാദം: ജെ.ഡി.എസ്. എം.പി പ്രജ്ജ്വല്‍ രേവണ്ണയെ പാര്‍ട്ടിയില്‍നിന്ന് സസ്പെൻഡ് ചെയ്യും

by admin

ബെംഗളൂരു: അശ്ലീല വീഡിയോ വിവാദവും പീഡന പരാതിയും ഉയർന്നതിനു പിന്നാലെ ജെ.ഡി.എസ്. എം.പി.യും ഹാസൻ ലോക്‌സഭാ മണ്ഡലം സ്ഥാനാർഥിയുമായ പ്രജ്ജ്വല്‍ രേവണ്ണയെ പാർട്ടിയില്‍നിന്ന് സസ്പെൻഡ് ചെയ്യാൻ തീരുമാനം.

ഹുബ്ബള്ളിയില്‍ ചൊവ്വാഴ്ച ചേരുന്ന പാർട്ടി കോർ കമ്മിറ്റി യോഗത്തിനുശേഷം തീരുമാനം പ്രഖ്യാപിക്കുമെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ എച്ച്‌.ഡി. കുമാരസ്വാമി പറഞ്ഞു. പ്രജ്ജ്വലിനെതിരേ നടപടി വേണമെന്നാവശ്യം ശക്തമായതിനത്തുടർന്നാണിത്.

പ്രജ്ജ്വല്‍ രേവണ്ണയ്ക്കും അച്ഛനും ജെ.ഡി.എസ്. എം.എല്‍.എ.യും മുൻ മന്ത്രിയുമായ എച്ച്‌.ഡി. രേവണ്ണയ്ക്കുമെതിരായ പീഡനക്കേസ് പുറത്തുവന്നതോടെ പാർട്ടിയില്‍ പ്രതിഷേധം ശക്തമായിരുന്നു. ഇരുവരെയും പുറത്താക്കണമെന്ന് പാർട്ടി എം.എല്‍.എ.മാർ പരസ്യമായി ആവശ്യപ്പെട്ടേതാടെയാണ് നടപടിയെടുക്കുന്നത്.

ലൈംഗികപീഡന പരാതിയില്‍ രേവണ്ണയുടെയും പ്രജ്ജ്വലിന്റെയും പേരില്‍ കേസെടുത്തതോടെയാണ് പാർട്ടിയില്‍ പ്രതിഷേധം ശക്തമായത്. പ്രജ്ജ്വല്‍ രേവണ്ണ ഉള്‍പ്പെട്ട അശ്ലീല വീഡിയോകളുടെ ദൃശ്യം ഹാസനില്‍ തിരഞ്ഞെടുപ്പുസമയത്ത് വ്യാപകമായി പ്രചരിച്ചിരുന്നു. വീഡിയോയില്‍ ഉള്‍പ്പെട്ടതായി പറയുന്ന സ്ത്രീ വനിതാ കമ്മിഷന് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പ്രജ്ജ്വലിനെതിരേ അന്വേഷണത്തിന് സർക്കാർ പ്രത്യേക അന്വേഷണസംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group