Home Featured അറ്റകുറ്റപ്പണി;ബംഗളൂരു നഗരത്തില്‍ ജൂണ്‍ 12 വരെ വൈദ്യുതി വിതരണം തടസ്സപ്പെടും

അറ്റകുറ്റപ്പണി;ബംഗളൂരു നഗരത്തില്‍ ജൂണ്‍ 12 വരെ വൈദ്യുതി വിതരണം തടസ്സപ്പെടും

by admin

ബംഗളൂരു: മഴക്കാലത്തിന് മുന്നോടിയായി കെ.പി.ടി.സി.എല്ലിന്റെയും ബെസ്കോമിന്റെയും കീഴില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ബംഗളൂരു നഗരത്തില്‍ വിവിധയിടങ്ങളില്‍ ജൂണ്‍ 12 വരെ വൈദ്യുതി വിതരണത്തില്‍ ഭാഗിക തടസ്സം നേരിടുമെന്ന് അധികൃതർ അറിയിച്ചു.

ക്യൂൻസ് റോഡ്, തിമ്മയ്യ റോഡ്, മില്ലേഴ്സ് റോഡ്, കണ്ണിങ്ഹാം റോഡ്, അലി അസ്കർ റോഡ്, ചാന്ദ്നി ചൗക്ക്, മില്ലർ ടാങ്ക് ബങ്ക് റോഡ്, ബാംബൂ ബസാർ റോഡ്, ബ്രോഡ് വേ റോഡ്, കോക്ക്ബേണ്‍ റോഡ്, സെപ്പിങ്സ് റോഡ്, ബൗറിങ് ഹോസ്പിറ്റല്‍, ഇൻഫൻട്രി റോഡ്, വി.വി. ടവേഴ്സ്, എം.എസ് ബില്‍ഡിങ്, സി.ഐ.ഡി, എം.ഇ.ജി സെന്റർ, രാജ്ഭവൻ, വസന്ത് നഗർ, വിധാൻ സൗധ, വികാസ് സൗധ എന്നിവിടങ്ങളില്‍ ശനിയാഴ്ച രാവിലെ 10 മുതല്‍ വൈകീട്ട് നാലുവരെ വൈദ്യുതി മുടങ്ങും.

ആഡുഗൊഡി, സാലാപൂരിയ ടവർ, ചിക്ക ആഡുഗൊഡി, നഞ്ചപ്പ ലേഔട്ട്, ചിക്ക ലക്ഷ്മയ്യ ലേഔട്ട്, വില്‍സൻ ഗാർഡൻ, ലക്കസാന്ദ്ര, ലാല്‍ജി നഗർ എന്നിവിടങ്ങളില്‍ ചൊവ്വാഴ്ച രാവിലെ 10 മുതല്‍ വൈകീട്ട് മൂന്നുവരെയും ശ്രീനഗർ, ഹൊസകരെഹള്ളി, വീരഭദ്ര നഗർ, ന്യൂ ടിമ്ബർയാർഡ് ലേഔട്ട്, ത്യാഗരാജ നഗർ, ബി.എസ്.കെ തേർഡ് സ്റ്റേജ്, കത്രിഗുപ്പെ, ഗിരിനഗർഫോർത്ത് സ്റ്റേജ്, വില്‍സൻ ഗാറഡൻ, ജെ.സി റോഡ്, ശാന്തി നഗർ, റിച്ചമണ്ട് സർക്കിള്‍, റസിഡൻസി റോഡ്, ലാല്‍ബാഗ് റോഡ്, സംപംഗിരാമ നഗർ, കെ.എച്ച്‌ റോഡ, സുബ്ബയ്യ സർക്കിള്‍, സുധാമ നഗർ എന്നിവിടങ്ങളില്‍ ബുധനാഴ്ച രാവിലെ 10 മുതല്‍ വൈകീട്ട് മൂന്നുവരെയും വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group