Home കർണാടക ബെംഗളൂരില്‍ നാളേയും വൈദ്യുതി മുടങ്ങും; ബാധിക്കുന്നത് ഈ പ്രദേശങ്ങളെ..മുന്നറിയിപ്പുമായി ബെസ്കോം

ബെംഗളൂരില്‍ നാളേയും വൈദ്യുതി മുടങ്ങും; ബാധിക്കുന്നത് ഈ പ്രദേശങ്ങളെ..മുന്നറിയിപ്പുമായി ബെസ്കോം

by admin

ബെംഗളൂരുവിന്റെ വിവിധ ഭാഗങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും. അടിയന്തര അറ്റകുറ്റ പണികള്‍ നടക്കുന്നതിനാലാണ് വൈദ്യുതി വിതരണം തടസപ്പെടുന്നതെന്ന് ബെസ്കോ അറിയിച്ചു.കർണാടക പവർ ട്രാൻസ്മിഷൻ കോർപ്പറേഷൻ ലിമിറ്റഡിൻ്റെ നേതൃത്വത്തിലാണ് പ്രവൃത്തികള്‍ നടക്കുന്നത്. സോളദേവനഹള്ളി സബ് സ്റ്റേഷന്റെ കീഴിലുള്ള പ്രദേശങ്ങളിലാണ് പ്രധാനമായും വൈദ്യുതി മുടങ്ങുക.രാവിലെ 10 മുതല്‍ വൈകുന്നേരം 6 വരെയായിരിക്കും വൈദ്യുതി തടസ്സപ്പെടുക. വൈദ്യുതി തടസപ്പെടുന്ന സ്ഥലങ്ങള്‍ ഏതൊക്കെയാണെന്ന് വിശദമായി അറിയാംതരാബനഹള്ളി, ഹുരുളിച്ചിക്കനഹള്ളി, ടിബി ക്രോസ്, ഹെസരഗട്ട, ബിലിജജി, ദ്വാരകാനഗർ; ചിക്കബാനാവർ, മാരുതി നഗർ, ഗണപതി നഗർ, ശാന്തിനഗർ, ബ്രദേഴ്സ് കോളനി, കൃഷ്ണ കോളേജ് റോഡ്, രാഘവേന്ദ്ര ലേഔട്ട്, സസുവേഘട്ട, ഗുഡ്ഡാദഹള്ളി; ദാസേനഹള്ളി, തോട്ടക്കരെ ബസവണ്ണ ക്ഷേത്രം, ഹൊസഹള്ളി പാലിയ; സിഡിപിഒ, ഡാനിഷ് ഫാം, കെഎംഎഫ്, അനിമല്‍ ഹസ്ബൻഡറി, ഗുണി അഗ്രഹാര എന്നീ പ്രദേശങ്ങളിലും തടസ്സങ്ങള്‍ ഉണ്ടാകും.

സോമശീഥിഹള്ളി, ഗണിഗാരഹള്ളി, കരേഗുഡ്ഡാ ലൈൻ ഫീഡർ, കെ.ടി. പുര; സീതാകെംപനഹള്ളി, സ്റ്റേറ്റ് ഫിഷറീസ്, ലിംഗനഹള്ളി, മടപ്പനഹള്ളി; കലേനാഹള്ളി, ശിവകോട്ടെ ഗ്രാമം, മാവള്ളിപുര, കൊണ്ടശെട്ടിഹള്ളി; മധുഗിരീവഹള്ളി, കുരുബനഹള്ളി, പാക്കേഗൗഡനപാളയ.രാഘവേന്ദ്ര ധാം, ബൈലക്കരെ, ആചാര്യ കോളേജ് മെയിൻ റോഡ്, അച്യുത് നഗർ; സോളദേവനഹള്ളി, സമീപ പ്രദേശങ്ങള്‍ എന്നിവയും വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങളില്‍ ഉള്‍പ്പെടുന്നു.അറ്റകുറ്റപ്പണിയുടെ സമയത്ത് സഹകരിക്കണമെന്ന് ബെസ്കോം പ്രദേശവാസികളോട് അഭ്യർത്ഥിച്ചു. ഉപഭോക്താക്കള്‍ വൈദ്യുതി ഉപയോഗം കുറയ്ക്കാനും അത്യാവശ്യ ജോലികള്‍ മുൻകൂട്ടി ചെയ്തുതീർക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.എത്രയും വേഗം പണികള്‍ പൂർത്തിയാക്കി വൈദ്യുതി വിതരണം സുഗമമായി പുനഃസ്ഥാപിക്കാൻ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു. സഹായത്തിനായി ആളുകള്‍ക്ക് ഉപഭോക്തൃ ഹെല്‍പ്പ് ലൈനുമായി ബന്ധപ്പെടാം.ബെംഗളൂരുവില്‍ അറ്റകുറ്റപ്പണികള്‍ കാരണമുള്ള വൈദ്യുതി മുടക്കം സാധാരണമാണെങ്കിലും, സോളദേവനഹള്ളി സബ് സെന്ററിന് കീഴിലുള്ള വലിയൊരു പ്രദേശത്തെ ഈ തടസ്സം വലിയ വിഭാഗം ആുകളെ കാര്യമായി ബാധിക്കും. ബെംഗളൂരു അർബൻ, ബെംഗളൂരു റൂറല്‍, ചിക്കബല്ലപുര, കോലാർ, ദാവൻഗെരെ, തുമകുരു, ചിത്രദുർഗ, രാമനഗര ഉള്‍പ്പെടെ കർണാടകയിലെ എട്ട് ജില്ലകളിലെ വൈദ്യുതി വിതരണച്ചുമതല BESCOM-നാണ്. 41,092 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലുള്ള 207 ലക്ഷത്തിലധികം ആളുകള്‍ക്കാണ് തങ്ങളുടെ സേവനം ലഭിക്കുന്നതെന്ന് വകുപ്പ് വ്യക്തമാക്കി.

You may also like

error: Content is protected !!
Join Our WhatsApp Group