ബെംഗളൂരു:ബെംഗളൂരുവില്‍ വിവിധയിടങ്ങളില്‍ ഇന്ന് വൈദ്യുതി മുടങ്ങും. ജനുവരി 2-ന് രാവിലെ 10 മുതല്‍ വൈകുന്നേരം 5 വരെയാണ് പവർ കട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.നാഗരഭാവി ഡിവിഷനിലെ വിവിധ ഭാഗങ്ങളിലാണ് വൈദ്യുതി വിതരണം തടസ്സപ്പെടുക. അറ്റകുറ്റപ്പണികള്‍ക്കും അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുമാണ് ഈ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ബെംഗളൂരു ഇലക്‌ട്രിസിറ്റി സപ്ലൈ കമ്ബനി ലിമിറ്റഡ് (BESCOM) ആണ് ഈ വിവരം അറിയിച്ചത്.സബ്സ്റ്റേഷനുകളിലും വിതരണ ലൈനുകളിലും സിസ്റ്റം ശക്തിപ്പെടുത്തുന്നതിനും സുരക്ഷാപരമായ മെച്ചപ്പെടുത്തലുകള്‍ നടത്തുന്നതിനും വേണ്ടിയാണ് ഈ നടപടിയെന്ന് ബെസ്കോം പറഞ്ഞു. വൈദ്യുതി വിതരണത്തില്‍ ഭാവിയില്‍ ഉണ്ടാകാനിടയുള്ള തടസ്സങ്ങള്‍ ഒഴിവാക്കാനും ഈ അറ്റകുറ്റപ്പണികള്‍ സഹായിക്കുമെന്ന് ബെസ്കോം അറിയിച്ചു.
വൈദ്യുതി മുടങ്ങുന്ന പ്രധാന സ്ഥലങ്ങൾ
• നാഗരഭാവി
• മഞ്ജുനാഥ നഗർ
• കാളിദാസ ലേഔട്ട്
• ശാന്തിനഗർ
• കൊട്ടിഗെപാല്യ
ഇതുകൂടാതെ കൂടാതെ, വാട്ടർ സപ്ലൈ ആൻഡ് പമ്ബിംഗ് സ്റ്റേഷൻ പ്രദേശങ്ങളും സമീപത്തുള്ള താമസ, വാണിജ്യ കേന്ദ്രങ്ങളും ഇതില്‍പ്പെടും. കൃത്യമായ സമയത്തിനുള്ളില്‍ പ്രവൃത്തികള്‍ പൂർത്തീകരിക്കുമെന്നും, അതിവേഗം വൈദ്യുതി പുനഃസ്ഥാപിക്കുമെന്നും ബെസ്കോം അറിയിച്ചു.രാവിലെ 10 മുതല്‍ വൈകുന്നേരം 5 വരെ ഈ പ്രദേശങ്ങളില്‍ വൈദ്യുതി തടസ്സപ്പെടും. ഏഴ് മണിക്കൂർ സമയത്തിനകം തന്നെ ജോലികള്‍ പൂർത്തീകരിക്കും. അറ്റകുറ്റപ്പണികള്‍ നേരത്തെ പൂർത്തിയായാല്‍ വൈദ്യുതി ഉടൻ പുനഃസ്ഥാപിക്കുമെന്നും ബെസ്കോം അറിയിച്ചു.ഈ വൈദ്യുതി നിയന്ത്രണം കാരണം ബുദ്ധിമുട്ട് വരാനിടയുള്ളവർ ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്യാൻ ബെസ്കോം നിർദ്ദേശിച്ചിട്ടുണ്ട്. വീട്ടിലിരുന്ന് ജോലി ചെയ്യുന്നവരും ചെറുകിട ബിസിനസ്സുകാരുമെല്ലാം ഇതിനനുസരിച്ച് അവരുടെ പ്രവർത്തനങ്ങള്‍ ക്രമീകരിക്കണം. എന്തെങ്കിലും സഹായം ആവശ്യമെങ്കില്‍ ബെസ്കോം ഹെല്‍പ്പ് ലൈനുകളിലോ പ്രാദേശിക ഓഫീസുകളിലോ ബന്ധപ്പെടാവുന്നതാണ്. ഈ താല്‍ക്കാലിക ബുദ്ധിമുട്ട് നേരിടുന്നതില്‍ ബെസ്കോം ഖേദം പ്രകടിപ്പിച്ചു. പൊതുജനങ്ങളുടെ സഹകരണം വേണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു.