ചൊവ്വാഴ്ച ബെംഗളൂരു നഗരത്തില്‍ വിവിധ ഇടങ്ങളില്‍ വൈദ്യുതി മുടങ്ങും. അഡുഗോഡി പവർ സ്റ്റേഷനില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാലണ് വൈദ്യുതി വിതരണം തടസപ്പെടുന്നതെന്ന് അധികൃതർ അറിയിച്ചു.രാവിലെ 10 മണി മുതല്‍ വൈകുന്നേരം 5 മണി വരെയാണ് നഗരത്തിലെ നിരവധി വാണിജ്യ, താമസ മേഖലകളില്‍ വൈദ്യുതി മുടക്കം അനുഭവപ്പെടുക.അഡുഗോഡി, സലാപുരിയ ടവർ, ബിഗ് ബസാർ, ആക്സെഞ്ചർ, കെഎംഎഫ് ഗോഡൗണ്‍, നഞ്ചപ്പ ലേഔട്ട്, ന്യൂ മൈക്കോ റോഡ്, ചിക്കലക്ഷ്മി ലേഔട്ട്, മഹാലിംഗേശ്വര ബദവനെ, ബെംഗളൂരു ഡയറി, ഫോറം, രംഗദാസപ്പ ലേഔട്ട്, ലക്കാസന്ദ്ര, വില്‍സണ്‍ ഗാർഡൻ, ചിന്നയ്യനപാളയ, ചന്ദ്രപ്പ നഗർ, നിംഹാൻസ് അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക്, ബന്ദേ സ്ലം, സുന്നദ കല്ലു, ബൃന്ദാവന സ്ലം, ലാല്‍ജി നഗർ, ഷാമണ്ണ ഗാർഡൻ, എൻഡിആർഐ പോലീസ് ക്വാർട്ടേഴ്സ് എന്നിവയും സമീപ പ്രദേശങ്ങളുമാണ്.പ്രധാന ഐടി ഓഫീസുകള്‍, കോർപ്പറേറ്റ് കെട്ടിടങ്ങള്‍, റെസിഡൻഷ്യല്‍ കോളനികള്‍, മാർക്കറ്റുകള്‍ എന്നിവയെ ഇത് ബാധിക്കുമെന്നതിനാല്‍ സമീപ ആഴ്ചകളില്‍ ആസൂത്രണം ചെയ്ത ഏറ്റവും വലിയ വൈദ്യുതി മുടക്കങ്ങളില്‍ ഒന്നായിരിക്കുമത്.
വൈദ്യുതി മുടങ്ങുന്ന പ്രദേശങ്ങളിലെ താമസക്കാർക്ക് ബെസ്കോം മുൻകൂർ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അവശ്യ ഇലക്ട്രോണിക് ഉപകരണങ്ങള്‍ ചാർജ് ചെയ്യാനും ആവശ്യത്തിന് വെള്ളം സംഭരിക്കാനും നിർദ്ദേശമുണ്ട്. നഗരത്തിലെ വൈദ്യുതി വിതരണ സംവിധാനം നവീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ അറ്റകുറ്റപ്പണികളെന്ന് അധികൃതർ അറിയിച്ചു..ഈ നടപടികള്‍ നഗരത്തിലെ വർധിച്ചുവരുന്ന ഊർജ്ജ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും ഭാവിയില്‍ മെച്ചപ്പെട്ട സേവനം ഉറപ്പാക്കുന്നതിനും സഹായിക്കുമെന്ന് ബെസ്കോം വ്യക്തമാക്കി. അറ്റകുറ്റപ്പണികള്‍ പൂർത്തിയായാല്‍, വൈദ്യുതി വിതരണം കൂടുതല്‍ സ്ഥിരതയുള്ളതാകുമെന്നും അവർ കൂട്ടിച്ചേർത്തു.