ബാംഗ്ലൂരിൽ ഇന്ന് എന്തൊക്കെയാണ് നിങ്ങളുടെ പരിപാടികള്‍? യാത്രയും ഷോപ്പിങും ഒക്കെ ശനിയാഴ്ച തന്നെ തീർത് ഞായറാഴ്ച വീട്ടിലിരിക്കാനുള്ള ഒരുക്കത്തിലാവും മിക്കവരും. എന്നാൽ ഇതിനെയൊക്കെ തകിടം മറിക്കുന് ഒരു പ്ലാൻ ബെസ്കോമിനുണ്ട്. ഇന്ന് നവംബർ 17 ഞായറാഴ്ച ബെംഗളൂരു നഗരത്തിലെ പല ഭാഗങ്ങളിലും മുൻകൂട്ടി നിശ്ചയിട്ട വൈദ്യുതി മുടക്കം ഉണ്ടായിരിക്കും.കഴിഞ്ഞ രണ്ടു ദിവസങ്ങളായി തുടർന്നു വരുന്ന അറ്റുകുറ്റപണികളുടെയും നവീകരണ പ്രവർത്തികളുടെയും തുടർച്ചയായാണ് ഇന്നും ബെംഗളൂരു നഗരത്തിന്‍റെ പല ഭാഗങ്ങളിലും വൈദ്യുതി മുടങ്ങുന്നത്.
രാവിലെ പത്ത് മണിക്ക് ആരംഭിക്കുന്ന വൈദ്യുതി മുടക്കം ഓരോ പ്രദേശങ്ങളിലെയും പണികൾ അനുസരിച്ച് രണ്ടു മണിക്കൂർ മുതൽ ഏഴര മണിക്കൂർ വരെ നീണ്ടു നിൽക്കും. ഇന്ന്,ഞായറാഴ്ച ബാംഗ്ലൂരിൽ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഏതൊക്കെയെന്ന് നോക്കാം.
1. രാജാജി നഗർ ഡിവിഷനിലെ കമശിപ്പാളയ സെക്ഷനു കീഴിൽ വിജയനഗർ സ്റ്റേഷന്‍റെ ഭാഗമായ പ്രേംനഗർ, ലഗ്ഗെരെ, അഭയാർത്ഥി ദുരിതാശ്വാസ കേന്ദ്രം, ശങ്കറപ്പ ഇൻഡൽ എസ്റ്റേറ്റ്, യുനാനി മെഡിസിൻസ്, പി ആൻഡ് ടി ലേഔട്ട് പ്രദേശങ്ങളിൽ ഇന്ന് രാവിലെ 10.00 മുതൽ ഉച്ചയ്ക്ക് 12.00 ണണി വരെ രണ്ട് മണിക്കൂർ നേരം വൈദ്യുതി മുടങ്ങും.
2. രാജാജി നഗർ ഡിവിഷനിലെ കമശിപ്പാളയ സെക്ഷനു കീഴിൽ ബൃന്ദവൻ സ്റ്റേഷന്‍റെ ഭാഗമായ ഹെഗ്ഗനഹള്ളി, കരിം സാബ് ലേഔട്ട്, കെടിജി റോഡ്, എസ്ജി നഗര, ബനന്ന ഗാർഡൻ എന്നിവിടങ്ങളിൽ പ്രദേശങ്ങളിൽ രാവിലെ 10.00 മുതൽ ഉച്ചയ്ക്ക് 12.00 ണണി വരെ രണ്ട് മണിക്കൂർ നേരം വൈദ്യുതി മുടങ്ങും.
3. രാജാജി നഗർ ഡിവിഷനിലെ കമശിപ്പാളയ സെക്ഷനു കീഴിൽ ബൃന്ദവൻ സ്റ്റേഷന്‍റെ ഭാഗമായ ഹെഗ്ഗനഹള്ളി, കരിം സാബ് ലേഔട്ട്, കെടിജി റോഡ്,എസ് ജി നഗര, മദ്ദുറമ്മ ലേഔട്ട്, എഎസ്ബി ലേഔട്ട് രാവിലെ 10.00 മുതൽ ഉച്ചയ്ക്ക് 12.0 മണി വരെ രണ്ട് മണിക്കൂർ നേരം വൈദ്യുതി മുടങ്ങും
4. ബൈയദരഹള്ളി സ്റ്റേഷനു കീഴിൽ ബൈരവേശ്വര ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് ഏരിയയിൽ രാവിലെ 10.00 മുതൽ ഉച്ചകഴിഞ്ഞ് 3.00 മണി വരെ അഞ്ച് മണിക്കൂർ നേരം വൈദ്യുതി മുടങ്ങും
5. നെലമംഗല ഡിവിഷനിൽ ഡൊഡ്ഡബല്ലാപുര സബ് ഡിവിഷനിൽ കനസവാടി സെക്ഷനില്‍ വഡഗെരെ, കണ്ണമംഗല, പുരുഷനഹള്ളി, നാഗേനഹള്ളി, അമ്പലഗെരെ എന്നിവിടങ്ങളിൽ രാവിലെ 10.00 മുതൽ വൈകിട്ട് 5.00 മണി വരെ ഏഴ് മണിക്കൂർ നേരം വൈദ്യുതി മുടങ്ങും.
6. നെലമംഗല ഡിവിഷനിൽ ഡൊഡ്ഡബല്ലാപുര സബ് ഡിവിഷനിൽ ബാഷെട്ടിഹള്ളി സെക്ഷനിൽ ബാഷെട്ടിഹള്ളി വില്ലേജിൽ രാവിലെ 10.00 മുതൽ വൈകിട്ട് 6.00 മണി വരെ ഏഴ് മണിക്കൂർ നേരം വൈദ്യുതി മുടങ്ങും.7. ഇതേ സെക്ഷനിൽ Kiadb ഇൻഡസ്ട്രിയൽ ഏരിയിലും രാവിലെ 10.00 മുതൽ വൈകിട്ട് 6.00 മണി വരെ ഏഴ് മണിക്കൂർ നേരം വൈദ്യുതി മുടങ്ങും.
7. ഇതേ സെക്ഷനിൽ Kiadb ഇൻഡസ്ട്രിയൽ ഏരിയിലും രാവിലെ 10.00 മുതൽ വൈകിട്ട് 6.00 മണി വരെ ഏഴ് മണിക്കൂർ നേരം വൈദ്യുതി മുടങ്ങും.
8. നെലമംഗല ഡിവിഷനിൽ ഡൊഡ്ഡബല്ലാപുര സബ് ഡിവിഷനിൽ ബാഷെട്ടിഹള്ളി സെക്ഷനിലെ അപ്പാരൽ പാർക്കിൽ ബാഷെട്ടിഹള്ളി വില്ലേജിൽ രാവിലെ 10.00 മുതൽ വൈകിട്ട് 6.00 മണി വരെ ഏഴ് മണിക്കൂർ നേരം വൈദ്യുതി മുടങ്ങും.
9.രാമനഗരയിൽ ചന്ദാപുര ഡിവിഷനിൽ ബൊമ്മസാന്ദ്ര സെക്ഷനിലെ യരനാദനഹള്ളിയില് ശ്രീരാംപുര, യരന്ദനഹള്ളി നായിഡു L/O പോലിസ് L/O എന്നിവിടങ്ങളിൽ രാവിലെ 10.00 മുതൽ ഉച്ചകഴിഞ്ഞ് 3.00 മണി വരെ അഞ്ച് മണിക്കൂർ നേരം വൈദ്യുതി മുടങ്ങും
10. കോലാർ സർക്കിളിൽ ചിക്കബെല്ലാപുരയിൽ ബാഗേപ്പള്ളി ഡിവിഷനിൽ ബാഗേപ്പള്ളി-66 സെക്ഷനിൽ ബാഗേപ്പള്ളി റൂറൽ ബാഗേപ്പള്ളി ടൗൺപാത്ത് ബാഗേപ്പള്ളി വടിഗേവരിപ്പള്ളി പോത്തേപ്പള്ളി. കൊണ്ടമാരിപ്പള്ളി, ദേവഗുഡിപ്പള്ളി, കദിരനാഗിരിപ്പള്ളി, പരശുരാമൻപള്ളി, ഉഗലങ്കേപ്പള്ളി എന്നിവിടങ്ങളിൽ ഉച്ചയ്ക്ക് 12.30 മുതൽ വൈകിട്ട് 4.30 വരെ നാല് മണിക്കൂർ നേരം വൈദ്യുതി മുടങ്ങും
11. ചിന്താമണി ഡിവിഷനിൽ കൈവാര സെക്ഷനിൽ തലഗവാര സ്റ്റേഷനിൽ മുത്തകടല്ലി, , ഗുന്നഹള്ളി, മഡബഹള്ളി, നായന്ദ്രഹള്ളി, കോളനി, ചന്നകേശവപുര എന്നിവിടങ്ങളിൽ രാവിലെ 10.00 മുതൽ വൈകിട്ട് 5.30 മണി വരെ ഏഴര മണിക്കൂർ നേരം വൈദ്യുതി മുടങ്ങും