Home Featured ബെംഗളൂരുവിൽ ഇന്നും നാളെയും വൈദ്യുതി മുടങ്ങും; സ്ഥാലങ്ങളും സമയവും അറിയാം

ബെംഗളൂരുവിൽ ഇന്നും നാളെയും വൈദ്യുതി മുടങ്ങും; സ്ഥാലങ്ങളും സമയവും അറിയാം

by admin

ബെംഗളൂരുവിന്‍റെ വിവിധ പ്രദേശങ്ങളിൽ വരും ദിവസങ്ങളിൽ വൈദ്യുതി മുടങ്ങും. കർണ്ണാടക പവര്‍ ട്രാന്‍സ്മിഷൻ കോർപ്പറേഷന്‍റെ നേതൃത്വത്തിൽ നഗരത്തിന്‍റെ വിവിധയിടങ്ങളില്‍ അറ്റുകുറ്റപ്പണികൾ ഷെഡ്യൂൾ ചെയ്തിരിക്കുന്ന സാഹചര്യത്തിൽ ഡിസംബർ 18, 19 ബുധൻ, വ്യാഴം ദിവസങ്ങളിൽ വൈദ്യുതി വിതരണത്തിൽ തടസ്സം നേരിടുന്നത്.ബെംഗളൂരുവിലെ പത്മനാഭ നഗർ, എൽ ആർ ബാന്ദേ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലാണ് വൈദ്യുതി മുടങ്ങുന്നത്. ബുധൻ, വ്യാഴം ദിവസങ്ങളിൽ വൈദ്യുതി മുടങ്ങുന്ന പ്രദേശങ്ങളും സമയവും നോക്കാം.

ഡിസംബർ 18 ബുധനാഴ്ച വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ: പത്മനാഭ നഗറിലും സമീപ പ്രദേശങ്ങളിലാണ് ഡിസംബർ 18 ബുധനാഴ്ച വൈദ്യുതി മുടങ്ങുന്നത്. രാവിലെ 10.00 മുതൽ വൈകിട്ട് 4.00 വരെയാണ് ഇവിടെ പവർ കട്ട് അനുഭവപ്പെടുന്നത്.ബാനഗിരിനഗർ, പപ്പയ്യ ഗാർഡൻ, ബാലാജി കല്യാണ മണ്ഡപത്തിന് സമീപമുള്ള പ്രദേശങ്ങൾ- സിദ്ധമ്മ, സിദ്ധയ്യ റെഡ്ഡി ഏരിയ- 9-ാം സബ് ഡിവിഷണൽ ഓഫീസ്, ജയനഗർ ഡിവിഷണൽ ഓഫീസ്- 30 മെയിൻ, 30 ക്രോസ്, ബി.എൻ.എം. കോളേജ്, ബിഡിഎ കോംപ്ലക്സ്, ദേവഗിരി ക്ഷേത്രം

ബിഎസ്എൻഎൽ ഓഫീസ്, ബനശങ്കരി രണ്ടാം ഘട്ടം, എസ്എൽവി ഹോട്ടൽ മുതൽ 24-ാം ക്രോസ് വരെ- ഉപഹാര ഹോട്ടൽ, ചന്നമ്മനക്കെരെ അച്ചുകാട്ട് ഏരിയ- മഞ്ജുനാഥ് കോളനി, ബിഎംടിസി ഡിപ്പോ, രാജീവ് നഗർ, സിൻഡിക്കേറ്റ് ബാങ്ക് കോളനി- പത്മനാഭനഗർ, 18 മെയിൻ ടെലഫോൺ എക്സ്ചേഞ്ച് , രാഘവേന്ദ്ര ലേഔട്ട്,കിഡ്നി ഫൗണ്ടേഷൻ, മഹാരാജ ഹോസ്പിറ്റൽ, ലക്ഷികാന്ത കല്യാണ മണ്ഡപ, പുട്ടലിംഗയ്യ റോഡ് – -ആർകെ ലേഔട്ട്, കദിരേനഹള്ളി, ടീച്ചേഴ്‌സ് കോളനി, യാരബ് നഗർ, 9 മെയിൻ, മോണോ ടൈപ്പ് – ഉമാ മഹേശ്വരി ടെമ്പിൾ ഏരിയ (15 മുതൽ 17 വരെ ഡി ക്രോസ്)- റിച്ച്മണ്ട് ടൗൺ, റിച്ച്മണ്ട് സർക്കിൾ, ജോൺസൺ മാർക്കറ്റ്, നോറിസ് റോഡ്, കേർളി സ്ട്രീറ്റ്, ലിയോനാർഡ് സ്ട്രീറ്റ്, കൂടാതെ ചുറ്റുമുള്ള റോഡുകളും റീനിയസ് സ്ട്രീറ്റ്.

ഡിസംബർ 19 വ്യാഴാഴ്ച വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ: 66/11കെവി എൽആർ ബന്ദേ സ്റ്റേഷനുമായി ബന്ധിപ്പിച്ചിരിക്കുന്ന പ്രദേശങ്ങളിൽ ആണ് ഡിസംബർ 19 വ്യാഴാഴ്ച വൈദ്യുതി തടസ്സം നേരിടും. രാവിലെ പത്ത് മണി മുതൽ കവലബിരസാന്ദ്ര, എൽആർ ബന്ദേ മെയിൻ റോഡ്, ഗാന്ധിനഗർ- ചിന്നവന ലേഔട്ട്, അംബേദ്കർ ലേഔട്ട്, അൻവർ ലേഔട്ട്- അംബേദ്കർ മെഡിക്കൽ കോളേജ്, സുൽത്താൻ പാല്യ, രങ്കനഗർ, കനക നഗർ, കെഎച്ച്ബി മെയിൻ റോഡ്- ഭുവനേശ്വരി നഗർ, ഡിജി ഹള്ളി, കെജി ഹള്ളി, കെജി കോളനി- ആദർശ് നഗർ, വി. നാഗേനഹള്ളി, പെരിയാർ നഗർ, പെരിയാർ സർക്കിൾ- ഷാംപുര, കുശാൽ നഗർ, മോദി റോഡ്, മോദി ഗാർഡൻ- ദൊഡ്ഡണ്ണ നഗർ, മുനിവീരപ്പ ലേഔട്ട്, ഷുഗർ മണ്ഡി, ഉപ്പ് മണ്ഡി, മുനേശ്വർ നഗർ എന്നിവിടങ്ങളിൽ വൈദ്യുതി വിതരണത്തിൽ തടസ്സം നേരിടുമെന്നും ആവശ്യമായ ക്രമീകരണങ്ങൾ സ്വീകരിക്കണമെന്നും ബെസ്കോം അറിയിച്ചിട്ടുണ്ട്.

സര്‍ക്കാര്‍ ഓഫീസില്‍ പ്രായമായ വ്യക്തിയെ ഏറെ നേരം ക്യൂവില്‍ നിര്‍ത്തി; ജീവനക്കാര്‍ എഴുന്നേറ്റ് നിന്ന് ജോലിചെയ്യാൻ ആവശ്യപ്പെട്ട് സിഇഒ

സർക്കാർ ഓഫീസില്‍ പ്രായമായ വ്യക്തിയെ അധിക സമയം ക്യൂവില്‍ നിർത്തിയ ജീവനക്കാർക്ക് ശിക്ഷ. എല്ലാവരും എഴുന്നേറ്റ് നിന്ന് ജോലി ചെയ്യാൻ ആവശ്യപ്പെട്ട് സിഇഒ.ആളുകളെ, പ്രത്യേകിച്ചും പ്രായമായവരെ ഏറെ നേരം ഓഫീസില്‍ കാത്തിരുത്തി ബുദ്ധിമുട്ടിക്കരുതെന്ന് എപ്പോഴും സിഇഒ ജീവനക്കാർക്ക് നിർദേശം നല്‍കാറുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഈ പ്രായമായ വ്യക്തിയുടെ ആവശ്യം എത്രയും വേഗം നടത്തിക്കൊടുക്കാൻ ആവശ്യപ്പെട്ടിട്ടും കേള്‍ക്കാതെ വന്നതോടെയാണ് ഓഫീസ് മേധാവി പുറത്തിറങ്ങിയത്. തുടർന്ന് എല്ലാ ജീവനക്കാരോടും എഴുന്നേറ്റ് നിന്ന് ജോലി ചെയ്യാൻ ആവശ്യപ്പെടുകയായിരുന്നു.

ഡല്‍ഹിയിലെ ന്യൂ ഓഖ്‍ല ഇൻഡസ്ട്രിയല്‍ ഡെവലപ്മെന്റ് അതോറിറ്റി ഓഫീസിലായിരുന്നു സംഭവം. നോയിഡ സ്വദേശികളായ നൂറുകണക്കിന് പേർ ദിവസവും എത്തുന്ന സർക്കാർ ഓഫീസാണിത്. ഓഫീസ് പ്രവർത്തനം നിരീക്ഷിക്കാൻ 65ഓളം സിസിടിവി ക്യാമറകള്‍ ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. 2005 ബാച്ച്‌ ഐഎഎസ് ഓഫീസറായ ഡോ. ലോകേഷ് എം ആണ് ഇപ്പോള്‍ അതോറിറ്റി സിഇഒയുടെ ചുമതല വഹിക്കുന്നത്.ഓഫീസിലെ ക്യാമറ ദൃശ്യങ്ങള്‍ സ്ഥിരമായി പരിശോധിക്കാറുള്ള സിഇഒ ആളുകളെ, പ്രത്യേകിച്ചും പ്രായമായവരെ ഏറെ നേരം ഓഫീസില്‍ കാത്തിരുത്തി ബുദ്ധിമുട്ടിക്കരുതെന്ന് എപ്പോഴും ജീവനക്കാർക്ക് നിർദേശം നല്‍കാറുണ്ടായിരുന്നു.

തിങ്കളാഴ്ച രാവിലെ സിഇഒ ക്യാമറ ദൃശ്യങ്ങള്‍ പരിശോധിക്കവെ കൗണ്ടറിന് മുന്നില്‍ പ്രായമായ ഒരു വ്യക്തിയെ കണ്ടു. ഇയാളുടെ ആവശ്യം വേഗം നടത്തിക്കൊടുക്കണമെന്നും സാധിക്കാത്ത കാര്യമാണെങ്കില്‍ അത് വ്യക്തമായി പറഞ്ഞ് മനസിലാക്കി മടക്കി അയക്കണമെന്നും സിഇഒ ജീവനക്കാരോട് നിർദേശിച്ചു.എന്നാല്‍ ഏകദേശം 20 മിനിറ്റുകള്‍ക്ക് ശേഷം നോക്കിയപ്പോഴും അതേ വ്യക്തി അതേ കൗണ്ടറിന് മുന്നില്‍ തന്നെ നില്‍ക്കുന്നത് കണ്ടതോടെ സിഇഒയുടെ ക്ഷമ നശിച്ചു. തന്റെ മുറിയില്‍ നിന്ന് പുറത്തിറങ്ങി വന്ന അദ്ദേഹം ജീവനക്കാരെ ശാസിച്ചു. തുടർന്ന് എല്ലാവരും 20 മിനിറ്റ് എഴുന്നേറ്റ് നിന്ന് ജോലി ചെയ്യാൻ പറയുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്. സിഇഒയ്ക്ക് വലിയ കൈയടിയും സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group