Home Featured ബംഗളൂരു: നഗരത്തിൽ നാളെവരെ വൈദ്യുതി തടസ്സപ്പെടും

ബംഗളൂരു: നഗരത്തിൽ നാളെവരെ വൈദ്യുതി തടസ്സപ്പെടും

ബംഗളൂരു: വ്യാഴാഴ്ചവരെ നഗരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ വൈദ്യുതി മുടങ്ങുമെന്ന് ബെസ്കോം അറിയിച്ചു. ഇന്‍റര്‍ലിങ്കിങ്, ഗ്യാപ്ക്രോസിങ് പ്രവൃത്തികള്‍, ജലസിരി ജലവിതരണ പദ്ധതിയുടെ പ്രവൃത്തികള്‍, സ്മാര്‍ട്ട് സിറ്റി പണികള്‍ എന്നിവ മൂലമാണിത്.രാവിലെ പത്തിനും വൈകീട്ട് നാലിനും ഇടിയിലാകും വൈദ്യുതി തടസ്സപ്പെടുക.

നവംബര്‍ 16ന് വൈദ്യുതി മുടങ്ങുന്ന ദേവനഗെരെയിലെ സ്ഥലങ്ങള്‍: മണ്ടിപേട്ട്, ബിന്നി കമ്ബനി റോഡ്, ചാമരാജ്പേട്ട് സര്‍ക്കിള്‍, ക്ലോക്ക് ടവര്‍, മഹാവീര്‍ റോഡ്, ദൊഡ്ഡപെട്ടെ, വിജയലക്ഷ്മി റോഡ്, ചൗകിപേട്ട്, ഹാഗെദിബ്ബ സര്‍ക്കിള്‍, സി.ജി. ഹോസ്പിറ്റല്‍ റോഡ്, ബാപ്പുജി ഹോസ്പിറ്റല്‍, ഡെന്‍റല്‍ കോളജ് റോഡും പരിസരപ്രദേശങ്ങളും, ലക്ഷ്മി ഫ്ലോര്‍ മില്‍, കുവെംപുനഗര്‍, എസ്.എസ്.ലേ ഔട്ട് എ ബ്ലോക്ക് എസ്.എസ് മഹല്‍, ലക്ഷ്മി േഫ്ലാര്‍ മില്ലിന് പിറകു ഭാഗങ്ങള്‍, മേവിന്‍ടോപ് ഹോസ്പിറ്റല്‍, എസ്.എന്‍. ലേഔട്ട്, ജി.എച്ച്‌. പാര്‍ക്കിന്‍റെ ചുറ്റുഭാഗങ്ങള്‍, സുഖ്ക്ഷേമ ഹോസ്പിറ്റല്‍ മുതല്‍ ലക്ഷ്മി േഫ്ലാര്‍മില്‍ ജങ്ഷന്‍ വരെയും അതിന്‍റെ ചുറ്റുഭാഗങ്ങളും.

നവംബര്‍ 17ന് വൈദ്യുതി മുടങ്ങുന്ന ദേവനഗെരെ ഭാഗത്തെ സ്ഥലങ്ങള്‍: മണ്ടിപേട്ട്, ബിന്നി കമ്ബനി റോഡ്, ചാമരാജ്പേട്ട് സര്‍ക്കിള്‍, ക്ലോക്ക് ടവര്‍, മഹാവീര്‍ റോഡ്, റാംനഗര്‍ മെയിന്‍റോഡ്, ശങ്കര്‍ വിഹാര്‍ ലേ ഔട്ട്, പി.ബി. റോഡ്, സങ്കൊള്ളി രായണ്ണ സര്‍ക്കിള്‍, ബി.എസ്.എന്‍.എല്‍ ഓഫിസ്, സബ് രജിസ്ട്രാര്‍ ഓഫിസ്, വിനായക നഗര്‍, സായ് ഇന്‍റര്‍നാഷനല്‍ ഹോട്ടല്‍, ദേവരാജ് യുറാസ് ലേ ഔട്ട് ബി. േബ്ലാക്ക്, ഗിരിയപ്പ ബി.േബ്ലാക്ക്, ഗിരിയപ്പ ലേഔട്ട്, ജി.എം.ഐ.ടി കോളജ്.

കര്‍ണാടകയിലെ പാല്‍വില വര്‍ധന; തീരുമാനം പിന്‍വലിച്ചു

ബംഗളൂരു: മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ടതോടെ പാല്‍വില കൂട്ടുന്ന തീരുമാനം പിന്‍വലിച്ചതായി കര്‍ണാടക മില്‍ക്ക് ഫെഡറേഷന്‍ (കെ.എം.എഫ്) അറിയിച്ചു.ഇതുസംബന്ധിച്ച അന്തിമതീരുമാനം നവംബര്‍ 20നു ശേഷമാണ് ഉണ്ടാവുകയെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. സംസ്ഥാനത്ത് പാല്‍, തൈര് വിലയില്‍ ലിറ്ററിന് മൂന്നുരൂപ കൂട്ടാനായിരുന്നു കഴിഞ്ഞ ദിവസം തീരുമാനിച്ചത്. നന്ദിനി പാലിന്‍റെയും തൈരിന്‍റെയും വില കെ.എം.എഫ് ആണ് കൂട്ടിയത്.

ടോണ്‍ഡ് മില്‍ക്ക് (നീല പാക്കറ്റ്) ലിറ്ററിന് 37 രൂപയില്‍നിന്ന് 40 രൂപയായാണ് വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്. അരലിറ്റര്‍ പാക്കറ്റിന് 19ല്‍നിന്ന് 21 രൂപയായും നിശ്ചയിച്ചിരുന്നു. കാലിത്തീറ്റ ഉള്‍പ്പെടെയുള്ളവയുടെ വില കുതിച്ചുയര്‍ന്നതോടെ ക്ഷീരകര്‍ഷകര്‍ കടുത്ത പ്രതിസന്ധിയിലാണെന്ന് കെ.എം.എഫ് ചെയര്‍മാന്‍ ബാലചന്ദ്ര ജാര്‍ക്കിഹോളി പറഞ്ഞു. രാജ്യത്ത് ഏറ്റവും കുറഞ്ഞ നിരക്കില്‍ പാല്‍ വില്‍പന നടത്തുന്നത് കര്‍ണാടകയിലാണെന്നും ജാര്‍ക്കിഹോളി പറഞ്ഞു.

2020 ഫെബ്രുവരിയിലാണ് പാല്‍വില ലിറ്ററിന് 2 രൂപ ഉയര്‍ത്തിയത്. ജി.എസ്.ടി ഏര്‍പ്പെടുത്തിയതോടെ തൈരിന്‍റെ വില ജൂണില്‍ 2 രൂപ വരെ കൂട്ടിയിരുന്നു. 5 രൂപ വര്‍ധിപ്പിക്കണമെന്ന് കെ.എം.എഫ് ആവശ്യപ്പെട്ടിരുന്നെങ്കിലും സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നില്ല. കെ.എം.എഫിന് കീഴിലുള്ള 16 ക്ഷീര സഹകരണ യൂനിയനുകളുടെ കീഴില്‍ 24 ലക്ഷം കര്‍ഷകരുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group