Home Featured മാസം നാലോ അഞ്ചോ ലക്ഷം രൂപയെങ്കിലും ഇല്ലാതെ ഈ ബെംഗളൂരു നഗരത്തില്‍ ജീവിക്കാനാവില്ല; ചര്‍ച്ചയായി പോസ്റ്റ്

മാസം നാലോ അഞ്ചോ ലക്ഷം രൂപയെങ്കിലും ഇല്ലാതെ ഈ ബെംഗളൂരു നഗരത്തില്‍ ജീവിക്കാനാവില്ല; ചര്‍ച്ചയായി പോസ്റ്റ്

by admin

ബെംഗളൂരുവിലെ ജീവിതം ചെലവേറിയതാണ്. പലരുടെയും പരാതിയാണ്, ചെറിയ ശമ്ബളത്തിനൊന്നും പല ഇന്ത്യൻ നഗരങ്ങളിലും പ്രത്യേകിച്ച്‌ ബെംഗളൂരുവിലും ജീവിക്കാൻ സാധിക്കില്ല എന്നത്.അതുമായി ബന്ധപ്പെട്ട ഒരുപാട് പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ ചർച്ചയായി മാറാറുണ്ട്. അതുപോലെ ഒരു പോസ്റ്റാണ് ഇപ്പോള്‍ റെഡ്ഡിറ്റില്‍ ശ്രദ്ധിക്കപ്പെടുന്നത്.ടാക്സും കഴിച്ച്‌ നാലോ അഞ്ചോ ലക്ഷം കയ്യിലില്ലാതെ ബെംഗളൂരുവില്‍ ജീവിക്കാൻ സാധിക്കില്ല എന്നാണ് 22 -കാരനായ ഐടിയില്‍ വർക്ക് ചെയ്യുന്ന യുവാവ് പറയുന്നത്.

കഴിഞ്ഞ വർഷം കോളേജ് കഴിഞ്ഞ ഉടനെയാണ് താൻ ബെംഗളൂരുവില്‍ ഐടി മേഖലയില്‍ ജോലിക്ക് കയറിയത് എന്നാണ് യുവാവ് പറയുന്നത്.ഇപ്പോള്‍ കുഴപ്പമില്ലാതെ സമ്ബാദിക്കുന്നുണ്ട്, എന്നാല്‍ ഭാവി തന്നെ ഭയപ്പെടുത്തുന്നു എന്നാണ് യുവാവ് പറയുന്നത്. അമിത ചെലവുകളില്ലാതെ തന്നെ ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ പോലും ബെംഗളൂരുവില്‍ ടാക്സ് കഴിഞ്ഞ് പ്രതിമാസം കുറഞ്ഞത് 4-5 ലക്ഷം രൂപയെങ്കിലും ആവശ്യമാണ് എന്നാണ് യുവാവ് പോസ്റ്റില്‍ പറയുന്നത്.

ഇങ്ങനെയൊക്കെയാണ് തന്റെ ചെലവുകള്‍ എന്നും യുവാവ് വിശദീകരിക്കുന്നുണ്ട്. ടെക് പാർക്കിന് സമീപമുള്ള വീട് വാടകയ്ക്ക് 60,000 രൂപ, വൈദ്യുതിക്കും മെയിന്റനൻസിനും 11,000 രൂപ, സബ്‌സ്‌ക്രിപ്‌ഷനുകള്‍, വൈ-ഫൈ, മൊബൈല്‍ ബില്ലുകള്‍ എന്നിവയ്ക്ക് 5,000, കാർ ഇഎംഐ, പെട്രോള്‍, ടാക്സ് ഒക്കെ കൂടി 30,000 രൂപ, പലചരക്ക് സാധനങ്ങള്‍, ഹൗസ് ഹെല്‍പ് ഒക്കെ കൂടി 20,000 രൂപ. ഇതൊന്നും പോരാതെ ഭാവിയില്‍ രണ്ട് കുട്ടികളാണെങ്കില്‍ അവരുടെ സ്കൂള്‍ ഫീസ് മാസം 20,000 ആയി കണക്കാക്കിയാല്‍, അടിയന്തരാവശ്യത്തിന് മാറ്റി വയ്ക്കുന്നത് കൂടാതെ തന്നെ ചെലവ് 1.5 ലക്ഷം വരെയാകും എന്നും യുവാവ് പറയുന്നു.

പോരാതെ, റിട്ടയർമെന്റ് പ്ലാനിലേക്കായി മാസം ഒന്നരലക്ഷം മാറ്റിവയ്ക്കാനും യുവാവ് പദ്ധതിയിടുന്നു. ഗാഡ്ജെറ്റുകളോ ഇലക്‌ട്രോണിക്സോ ഒന്നും വാങ്ങാതെ തന്നെ അങ്ങനെ നോക്കുമ്ബോള്‍ മാസം മൂന്ന് ലക്ഷം രൂപ വരും. ഇങ്ങനെയൊക്കെയാണെങ്കില്‍ എങ്ങനെ ജീവിക്കും എന്നാണ് യുവാവിന്റെ സംശയം.നിരവധിപ്പേരാണ് യുവാവിന്റെ പോസ്റ്റിന് കമന്റുകളുമായി എത്തിയത്. ചിലരെല്ലാം യുവാവിനെ പോലെ തന്നെ ആശങ്ക അറിയിച്ചവരാണ്.

എന്നാല്‍, മറ്റുചിലർ യുവാവിനെ വിമർശിക്കുകയാണ് ചെയ്തത്. ആരാണ് വാടകയ്ക്ക് 60,000 രൂപ ഒക്കെ കൊടുക്കുന്നത്. ഇങ്ങനെ കൊടുക്കാൻ തയ്യാറായാല്‍ സാധാരണക്കാർ എങ്ങനെ ഇവിടെ വാടകയ്ക്ക് താമസിക്കും തുടങ്ങിയ ചോദ്യമാണ് ഇവർ ചോദിച്ചത്.

You may also like

error: Content is protected !!
Join Our WhatsApp Group