പുരുഷന്‍മാര്‍ സാരിയുടുത്ത് മുഖം പാതി മറച്ചു ഫോട്ടോക്ക് പോസ് ചെയ്യുക. തുടര്‍ന്ന് ആ ഫോട്ടോ സര്‍ക്കാര്‍ വെബ്സൈറ്റില്‍ അപ് ലോഡ് ചെയ്ത് പണം തട്ടുക. പെണ്‍വേഷം കെട്ടിയ പുരുഷന്‍മാരാണ് കര്‍ണാടകയിലെ തൊഴിലുറപ്പ് തട്ടിപ്പിന്‍റെ പുതിയ മുഖം.കര്‍ണാടകയിലെ ഏറ്റവും പിന്നാക്കം നില്‍ക്കുന്ന കല്യാണ കര്‍ണാടക മേഖലയിലെ യാദിഗിറില്‍ നിന്നാണു പുതിയ തട്ടിപ്പ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. യാദിഗിര്‍ ജില്ലാ പഞ്ചായത്ത് തൊഴിലുറപ്പ് തൊഴിലാളികളുടെ ഹാജര്‍ രേഖപ്പെടുത്താനുള്ള നാഷണല്‍ മൊബൈല്‍ മോണിറ്ററിങ് സര്‍വീസ് പരിശോധിച്ചപ്പോഴാണു സാരിയണിഞ്ഞ പുരുഷ തൊഴിലാളികളെ കണ്ടെത്തിയത്.
സ്ത്രീകളുടെ പേരില്‍ തൊഴില്‍കാര്‍ഡ് റജിസ്റ്റര്‍ ചെയ്ത ശേഷമാണ് തട്ടിപ്പ്. ജോലി ചെയ്തതായി കാണിക്കാന്‍ മൊബൈല്‍ ആപ്പില്‍ ഫോട്ടോ അപ് ലോഡ് ചെയ്യണം. ഇതിനായാണു പുരുഷന്‍മാരെ വേഷം കെട്ടിച്ചത്. ഇപ്രകാരം മൂന്നുലക്ഷം രൂപം തട്ടിയെടുത്തതായാണ് റിപ്പോര്‍ട്ട്.
തട്ടിപ്പിനു പിന്നില്‍ കരാറെടുത്ത ഏജന്‍സി? : കര്‍ണാടകയില്‍ തൊഴിലുറപ്പ് പദ്ധതി നിയന്ത്രിണവും നിര്‍വഹിണവും പഞ്ചായത്തിന്‍റെ ചുമതലയിലാണ്. എന്നാല്‍ ഫോട്ടോകള്‍ പുറത്തുവന്നതോടെ പഞ്ചായത്ത് ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞു. തൊഴിലാളികളുടെ ഹാജറും ഫോട്ടോയും ആപ്പില്‍ അപ് ലോഡ് ചെയ്യാനുള്ളജോലി പുറം കരാര്‍ നല്‍കിയതാണന്നും അവരാണു തട്ടിപ്പിനു പിന്നിലെന്നുമാണ് പഞ്ചായത്തിന്റെ വിശദീകരണം. സംസ്ഥാനത്ത് ഏറ്റവും ചൂട് അനുഭവപ്പെടുന്ന വരണ്ട കാലാവസ്ഥയുള്ള സ്ഥലങ്ങളില്‍ ഒന്നാണു യാദിഗിര്‍. വേനല്‍ തുടങ്ങുന്നതോടെ ആളുകള്‍ കൃഷിപ്പണികളൊക്കെ നിര്‍ത്തി നിര്‍മാണ ജോലികള്‍ക്കായി കൂട്ടത്തോടെ ബെംഗളുരുവിലേക്കും ഹൈദരാബാദിലേക്കും പോകും. തൊഴിലുറപ്പ് പദ്ധതിയില്‍ പേര് രജിസ്റ്റര്‍ ചെയ്തവരും ഇങ്ങനെ ജോലിതേടിപോകുന്നവരുടെ കൂട്ടത്തിലുണ്ട്. ഇതുമനസിലാക്കിയാണു തട്ടിപ്പെന്നാണു സൂചന. ജില്ലാ പഞ്ചായത്തിന്‍റെ പരാതിയില്‍ അന്വേഷണം തുടങ്ങി.
നിധി ഇനി കേരളത്തിൻ്റെ മകള്‍’; ജാര്‍ഖണ്ഡ് സ്വദേശികള്‍ ഉപേക്ഷിച്ച കുഞ്ഞിനെ ഏറ്റെടുത്ത് കേരളം
ജാർഖണ്ഡ് സ്വദേശികളായ ദമ്ബതികള്‍ ഉപേക്ഷിച്ച കുഞ്ഞിനെ കേരളം ഏറ്റെടുത്തു. കുഞ്ഞിന് ആരോഗ്യമന്ത്രി നിധി എന്ന് പേരിട്ടു.നിലവില്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ് കുഞ്ഞ്. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കുഞ്ഞിനെ അച്ഛനും അമ്മയും ഉപേക്ഷിച്ച് പോകുകയായിരുന്നു.ജാർഖണ്ഡ് സ്വദേശികളായ ദമ്ബതികള്‍ ആശുപത്രി ഐസിയുവില്‍ ഉപേക്ഷിച്ച് പോയ നവജാത ശിശുവിനെ സർക്കാർ ഏറ്റെടുത്ത് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ലൂർദ് ഹോസ്പിറ്റല്‍ ഐസിയുവില്‍ ചികിത്സയിലായിരുന്നു കുഞ്ഞ്. കുഞ്ഞിനെ ‘ബേബി ഓഫ് രഞ്ജിത’ എന്ന മേല്‍വിലാസത്തിലാണ് ചികിത്സിച്ചിരുന്നത്.
കുഞ്ഞിന് വനിത ശിശു വികസന വകുപ്പ് സംരക്ഷണമൊരുക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് നേരത്തേ വ്യക്തമാക്കിയിരുന്നു.കോട്ടയം ഫിഷ് ഫാമില്‍ ജോലി ചെയ്തിരുന്ന ജാർഖണ്ഡ് സ്വദേശികളായ മംഗളേശ്വർ-രഞ്ജിത ദമ്ബതികളുടേതാണ് കുഞ്ഞ്. പ്രസവത്തിനായി നാട്ടിലേക്ക് പോകുന്ന സമയത്ത് രഞ്ജിതയ്ക്ക് അസ്വസ്ഥത അനുഭവപ്പെടുകയും എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. ജനുവരി 29നാണ് യുവതി കുഞ്ഞിന് ജന്മം നല്‍കിയത്.