Home Uncategorized കനത്ത മഴ; ടിപ്പു സുല്‍ത്താൻ നിര്‍മ്മിച്ച മഞ്ജരാബാദ് കോട്ടയുടെ ഒരു ഭാഗം തകര്‍ന്നു വീണു

കനത്ത മഴ; ടിപ്പു സുല്‍ത്താൻ നിര്‍മ്മിച്ച മഞ്ജരാബാദ് കോട്ടയുടെ ഒരു ഭാഗം തകര്‍ന്നു വീണു

by admin

നൂറ്റാണ്ടുകള്‍ക്ക് മുമ്ബ് ടിപ്പു സുല്‍ത്താൻ നിർമ്മിച്ച കോട്ടയുടെ ഒരു ഭാഗം തകർന്നു. ഹാസൻ ജില്ലയില്‍ സകലേശ്പൂരിലെ ചരിത്രപ്രസിദ്ധമായ മഞ്ജരാബാദ് കോട്ടയുടെ ഒരു ഭാഗമാണ് കനത്ത മഴയില്‍ തകർന്നത്.ഞായറാഴ്ച രാവിലെ കോട്ടയുടെ സുരക്ഷാ ഉദ്യോഗസ്ഥൻ ഡ്യൂട്ടിക്ക് എത്തിയപ്പോഴാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടത്. ഇടിഞ്ഞുവീണ ഭാഗത്ത് സൈനികർ വിശ്രമിക്കാനുള്ള സ്ഥലമായി ഉപയോഗിച്ചു വരുകയായിരുന്നു.1792-ല്‍ ടിപ്പു സുല്‍ത്താൻ നിർമ്മിച്ച മഞ്ജരാബാദ് കോട്ട സമുദ്രനിരപ്പില്‍ നിന്ന് 988 മീറ്റർ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന നക്ഷത്രാകൃതിയിലുള്ള ഘടനയിലാണ് പണിതത്.

ബംഗളൂരു-മംഗളൂരു ദേശീയ പാതയില്‍ സകലേശ്പൂർ പട്ടണത്തില്‍ നിന്ന് ഏകദേശം അഞ്ച് കിലോമീറ്റർ അകലെ അദാനി കുന്നിൻ മുകളിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. വർഷങ്ങളായി, ഈ പ്രദേശം സന്ദർശിക്കുന്ന വിനോദസഞ്ചാരികളുടെ പ്രധാന ആകർഷണമാണ് കോട്ട.1965 മുതല്‍ കോട്ട ആർക്കിയോളജിക്കല്‍ സർവേ ഓഫ് ഇന്ത്യയുടെ സംരക്ഷണയിലാണ്.

You may also like

error: Content is protected !!
Join Our WhatsApp Group