Home Featured നായകൻ അശോക് സെല്‍വൻ വിവാഹിതനായി, വധു നടി കീര്‍ത്തി

നായകൻ അശോക് സെല്‍വൻ വിവാഹിതനായി, വധു നടി കീര്‍ത്തി

by admin

പോര്‍ തൊഴില്‍ നായകനായി ശ്രദ്ധയാകര്‍ഷിച്ച നടനാണ് അശോക് സെല്‍വൻ. നടൻ അശോക് സെല്‍വൻ വിവാഹിതനായിരിക്കുകയാണ്. നടി കീര്‍ത്തി പാണ്ഡ്യനാണ് വധു. ഒട്ടേറെ പേരാണ് വധൂ വരൻമാര്‍ക്ക് ആശംസകളുമായി എത്തിയിരിക്കുന്നത്.

സൂദു കാവ്വും എന്ന ഹിറ്റ് ചിത്രത്തിലൂടെയാണ് അശോക് സെല്‍വന്റെ അരങ്ങേറ്റം. കേശവൻ എന്ന വേഷത്തിലായിരുന്നു തുടക്കം. പിസ രണ്ടിലൂടെയാണ് നായകനായി എത്തിയത്. മോഹൻലാലിന്റെ മരക്കാര്‍: അറബിക്കടലിന്റെ സിംഹത്തില്‍ വില്ലനായ അച്യുതൻ മാങ്ങാട്ടച്ഛൻ എന്ന വേഷത്തില്‍ എത്തിയ അശോക് സെല്‍വൻ അടുത്തിടെ പോര്‍ തൊഴിലിലൂടെ എല്ലാ ഭാഷകളിലും സ്വീകാര്യത നേടി. പോര്‍ തൊഴില്‍ ഒരു ക്രൈം ത്രില്ലര്‍ ആയിട്ടായിരുന്നു എത്തിയത്. സംവിധാനം വിഘ്‍നേശ് രാജ ആയിരുന്നു. ഡിഎസ്‍പി കെ പ്രകാശ് ആയിട്ടായിരുന്നു ചിത്രത്തില്‍ അശോക് സെല്‍വൻ.

അശോക് സെല്‍വന്റേതായി ഇനി പ്രദര്‍ശനത്തിനെത്താനുള്ള ചിത്രം സഭാ നായകനാണ്. സംവിധാനം സി എസ് കാര്‍ത്തികേയനാണ്. ഇത് റൊമാന്റിക് കോമഡിയായിരിക്കും. മേഘ ആകാശ്, കാര്‍ത്തിക മുരളീധരൻ, ചാന്ദിനി ചൗധരി, എന്നിവരും ‘സഭാ നായകനി’ല്‍ വേഷമിടുന്നു. ഇയപ്പൻ ജ്ഞാനവേലിന്റെ 1 സിനിമ പ്രൊഡക്ഷനാണ് നിര്‍മാണം. അശോക് സെല്‍വൻ ചിത്രത്തില്‍ സ്‍കൂള്‍ കാലത്തെ മെയ്‍ക്കോവറിലും പ്രത്യക്ഷപ്പെടുന്നു. ബാലസുബ്രഹ്‍മണ്യം ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. കലാസംവിധാനം ജി സി ആനന്ദൻ, കളറിസ്റ്റ് ഷണ്‍മുഖ പാണ്ഡ്യൻ എം, കൊറിയോഗ്രാഫര്‍ രാജു സുന്ദരം, ബ്രിന്ദ, ലീലാവതി, ആക്ഷൻ ഡയറക്ടര്‍ ബില്ല ജഗൻ, സൗണ്ട് ഡിസൈൻ സൗണ്ട് വൈബ്, സൗണ്ട് മിക്സിംഗ് ടി ഉദയകുമാര്‍, പ്രൊഡക്ഷൻ എക്സിക്യുട്ടീവ് എം എസ് ലോഗനാഥൻ, ക്രിയേറ്റീവ് പ്രൊഡ്യൂസര്‍ കെ ശ്രീധര്‍, ലൈൻ പ്രൊഡ്യൂസര്‍ വിക്കിസ് ആര്‍എ, എക്സിക്യുട്ടീവ് പ്രൊഡ്യൂസര്‍ നൗഷാദ് പലയതര്‍, സ്റ്റില്‍സ് ആകാശ് ബാലാജി, പിആര്‍ഒ സതീഷ് കുമാര്‍ എന്നിവരാണ്.

നടൻ അരുണ്‍ പാണ്ഡ്യന്റെ ഇളയ മകളാണ് കീര്‍ത്തി. അന്‍പ് ഇറക്കിനായാള്‍ അടക്കമുള്ള ഹിറ്റ് ചിത്രങ്ങളില്‍ കീര്‍ത്തി പാണ്ഡ്യൻ വേഷമിട്ടിരുരുന്നു. മലയാളത്തിന്റെ ഹെലന്റെ റീമേക്കായിരുന്നു ഇത്. അശോക് സെല്‍വന്റെ ബ്ലൂ സ്റ്റാര്‍ സിനിമയില്‍ നായിക കീര്‍ത്തി പാണ്ഡ്യനാണ്.

You may also like

error: Content is protected !!
Join Our WhatsApp Group