Home Featured പോപ് ഗായകന്‍ ജസ്റ്റിന്‍ ബീബര്‍ ഇന്‍ഡ്യയില്‍ എത്തുന്നു; ഒക്ടോബര്‍ 18ന് ഡെല്‍ഹിയില്‍ പരിപാടി അവതരിപ്പിക്കുമെന്ന് റിപോര്‍ട്

പോപ് ഗായകന്‍ ജസ്റ്റിന്‍ ബീബര്‍ ഇന്‍ഡ്യയില്‍ എത്തുന്നു; ഒക്ടോബര്‍ 18ന് ഡെല്‍ഹിയില്‍ പരിപാടി അവതരിപ്പിക്കുമെന്ന് റിപോര്‍ട്

ന്യൂഡെല്‍ഹി:  പോപ് ഗായകന്‍ ജസ്റ്റിന്‍ ബീബര്‍ ഇന്‍ഡ്യയിലും പരിപാടി അവതരിപ്പിക്കാന്‍ എത്തുന്നു. ഒക്ടോബര്‍ 18ന് ഇന്‍ഡ്യയില്‍ എത്തുമെന്ന് റിപോര്‍ട്. 28 കാരനായ ഗ്രാമി ജേതാവിന്റെ ഇന്‍ഡ്യയിലേക്കുള്ള രണ്ടാമത്തെ സന്ദര്‍ശനമാണിത്. താരത്തിന്റെ ‘ജസ്റ്റിസ് വേള്‍ഡ് ടൂറി’ന്റെ ഭാഗമായാണ് ഒക്ടോബറില്‍ ന്യൂഡെല്‍ഹിയില്‍ എത്തുന്നത്.

2017ലെ പര്‍പസ് വേള്‍ഡ് ടൂറിന് ശേഷമാണ് വീണ്ടും എത്തുന്നത്. ന്യൂഡെല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലാണ് ജസ്റ്റിന്‍ ബീബറിന്റെ മ്യൂസിക് ഷോ നടക്കുകയെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. 4,000 രൂപ മുതലാണ് ടികറ്റ് നിരക്ക് ആരംഭിക്കുന്നത്.

ഈ മാസം ആദ്യ വാരത്തില്‍ മെക്‌സികോയില്‍നിന്നാണ് ടൂര്‍ ആരംഭിച്ചത്. തുടര്‍ന്ന് ജൂലൈയില്‍ ഇറ്റലിയിലും ഓഗസ്റ്റില്‍ സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളിലും ഷോകള്‍ അവതരിപ്പിക്കും. ഇതിനുശേഷമാണ് ഇന്‍ഡ്യ, ദക്ഷിണാഫ്രിക, ദുബൈ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് ബീബറെത്തുന്നത്.

2022 മേയ് മുതല്‍ 2023 മാര്‍ച് വരെ 30 രാജ്യങ്ങളിലായി 125ലധികം ഷോകള്‍ ടൂറിന്റെ ഭാഗമായി നടത്തുമെന്ന് ബീബര്‍ നേരത്തെ അറിയിച്ചിരുന്നു. ജസ്റ്റിന്‍ ബീബറിന്റെ ഗാനങ്ങളായ ‘ബേബി’, ‘സോറി’, ‘ഗോസ്റ്റ്’, ‘ലോണ്‍ലി’ തുടങ്ങിയ ട്രാകുകള്‍ ഏറെ പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയതായിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group