ലോക പ്രശസ്ത പോപ്പ് ബാൻഡായ ‘സിഗരറ്റ്സ് ആഫ്റ്റർ സെക്സ്’-ന്റെ ബെംഗളൂരു ഷോ അവസാനനിമിഷം റദ്ദാക്കി. ചൊവ്വാഴ്ച ബെംഗളൂരുവില്‍ നടക്കേണ്ടിയിരുന്ന ഷോയാണ് അവസാനനിമിഷം റദ്ദാക്കിയത്.ഇതുസംബന്ധിച്ച് ബാൻഡിന്റെ ഔദ്യോഗിക സാമൂഹികമാധ്യമ അക്കൗണ്ടുകളിലൂടെയും അറിയിപ്പുനല്‍കിയത്.വേദിയിലെ സാങ്കേതിക കാരണങ്ങളാല്‍ ഷോ റദ്ദാക്കുന്നതായാണ് ‘സിഗരറ്റ്സ് ആഫ്റ്റർ സെക്സ്’ നല്കിയ വിശദീകരണം. ഇത് തങ്ങളുടെ നിയന്ത്രണത്തിലല്ലെന്നും ഷോ റദ്ദാക്കിയെന്ന് അറിയിക്കുന്നത് ഹൃദയഭേദകമായെന്നും ബാൻഡ് സാമൂഹികമാധ്യമങ്ങളില്‍ കുറിച്ചു.
അതേസമയം, അവസാന നിമിഷം ഷോ റദ്ദാക്കിയതില്‍ ആരാധകർ നിരാശയിലായി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നടക്കം പലരും ഷോയ്ക്കായി ബെംഗളൂരുവിലെത്തിയിരുന്നു. ഷോ റദ്ദാക്കിയതിലുള്ള അമർഷം പങ്കുവെയ്ക്കാനും ആരാധകർ മറന്നില്ല. ബെംഗളൂരുവിലെ പ്രാദേശിക ഭരണകൂടത്തെയാണ് ഷോ റദ്ദാക്കിയതില്‍ ആരാധകർ കുറ്റപ്പെടുത്തുന്നത്. സാമൂഹികമാധ്യമങ്ങളിലടക്കം ഇത്തരത്തിലുള്ള ആരോപണങ്ങളും ഉയരുന്നുണ്ട്.ഷോ റദ്ദാക്കിയതിനാല്‍ ടിക്കറ്റ് തുക റീഫണ്ട് ചെയ്യുമെന്ന് അധികൃതരും ‘സിഗരറ്റ്സ് ആഫ്റ്റർ സെക്സും’ അറിയിച്ചു. എട്ടോ പത്തോ പ്രവൃത്തിദിനങ്ങള്‍ക്കുള്ളില്‍ മുഴുവൻതുകയും റീഫണ്ട് ചെയ്യുമെന്നാണ് സംഘാടകർ അറിയിച്ചത്.
ജനുവരി 24-ന് ഗുരുഗ്രാമിലും ജനുവരി 25-ന് മുംബൈയിലും ‘സിഗരറ്റ്സ് ആഫ്റ്റർ സെക്സ്’ ഷോ അവതരിപ്പിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ചൊവ്വാഴ്ച ബെംഗളൂരുവിലെ ഷോയും നിശ്ചയിച്ചിരുന്നത്. എന്നാല്‍, ഷോ അവസാനനിമിഷം റദ്ദാക്കി. തങ്ങളുടെ ലോകപര്യടനത്തിന്റെ ഭാഗമായാണ് ‘സിഗരറ്റ്സ് ആഫ്റ്റർ സെക്സ്’ ഇന്ത്യയിലും ഷോകള്‍ അവതരിപ്പിക്കാൻ തീരുമാനിച്ചിരുന്നത്. ഇനി ദുബായിലാണ് ബാൻഡിന്റെ അടുത്ത ഷോകള്‍
ഭര്‍ത്താവിന്റെ ക്രൂരപീഡനത്തില്‍ മനംനൊന്ത് യുവതി ജീവനൊടുക്കി
മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ ഭർത്താവിന്റെ പീഡനത്തില്‍ മനംനൊന്ത് 24കാരിയായ യുവതി ജീവനൊടുക്കി. ഈ മാസം 24 ന് നടന്ന സംഭവത്തെ തുടർന്ന് 32 കാരനായ ഭർത്താവിനെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി പോലീസ് കേസെടുത്തു.മരിക്കുന്നതിന് മുൻപ് വീഡിയോ കോള്‍ ചെയ്ത് സംഭവത്തെക്കുറിച്ച് യുവതി അമ്മയോട് വിവരിച്ചിരുന്നു. നാഗ്പുരിലെ ഓള്‍ഡ് ബഗദ്ഗഞ്ച് പ്രദേശത്തെ താമസക്കാരിയായ യുവതി, കഴിഞ്ഞ വർഷം ജൂണ്‍ ഏഴിനാണ് വിവാഹിതയായത്.
വിവാഹം കഴിഞ്ഞയുടൻ തന്നെ ഭർത്താവ് യുവതിയെ ഉപദ്രവിക്കാൻ തുടങ്ങി. കൂടാതെ മാതാപിതാക്കളുമായി സംസാരിക്കാനും ഇയാള്‍ യുവതിയെ അനുവദിച്ചിരുന്നില്ല. ജനുവരി 24 ന് രാവിലെ 10.45 ഓടെ, പാർഡി ഏരിയയിലെ ജയ് ദുർഗ നഗറില്‍ താമസിക്കുന്ന അമ്മയെ വീഡിയോ കോള്‍ ചെയ്ത യുവതി, ഭർത്താവിന്റെ പീഡനത്തെക്കുറിച്ച് വിശദമായി പറഞ്ഞു. പിന്നീട്, അതേ ദിവസം രാത്രി 11 ഓടെ യുവതി വീട്ടിലെ സീലിംഗ് ഫാനില്‍ തൂങ്ങിമരിക്കുകയായിരുന്നു.