ബംഗളൂരു: ആംബുലന്‍സ് വിളിക്കാന്‍ പണമില്ലാത്തതിനാല്‍ ഭാര്യയുടെ മൃതദേഹം ചാക്കില്‍ക്കെട്ടി ഭര്‍ത്താവ് ചുമന്നത് നൊമ്ബരമാകുന്നു.കര്‍ണാടക ചാമരാജ് നഗര്‍ സ്വദേശി രവിയാണ് ഭാര്യ കല്ലമ്മയുടെ മൃതദേഹം ചുമന്നത്.
തെരുവില്‍ ആക്രി വിറ്റ് ഉപജീവനം കണ്ടെത്തിയ രവിയും കല്ലമ്മയും റോഡരികില്‍ ടെന്റ് അടിച്ചാണ് താമസിച്ചിരുന്നത്. ഈ ടെന്റില്‍വെച്ച് കഴിഞ്ഞ ദിവസാണ് കല്ലമ്മ മരിച്ചത്. തുടര്‍ന്ന് മൃതദേഹം സംസ്‌ക്കരിക്കാന്‍ രവി പലരോടും സഹായം തേടി. ആംബുലന്‍സ് വിളിക്കാന്‍ പണമില്ലെന്നും സഹായിക്കണമെന്നും അഭ്യര്‍ഥിച്ചു. എന്നാല്‍ ആരും സഹായത്തിനെത്തിയില്ല.
ഒടുവില്‍ ഗതികെട്ടാണ് ആക്രി പെറുക്കുന്ന ചാക്കിലാക്കി ഭാര്യയുടെ മൃതദേഹം സംസ്‌ക്കരിക്കാനായി കൊണ്ടുപോയത്. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് കല്ലമ്മയുടേത് അസ്വഭാവിക മരണമായതിനാല്‍ പോസ്റ്റ്മോര്‍ട്ടം നടത്തി. മരണത്തില്‍ ദുരൂഹതയൊന്നും ഇല്ലാത്തതിനാല്‍ പൊലീസിന്റെ സഹായത്തോടെയാണ് രവി ഭാര്യയുടെ മൃതദേഹം സംസ്‌ക്കരിച്ചത്.