Home Featured പൊന്നാനിയില്‍ നിന്ന് കാണാതായ മൂന്ന് കുട്ടികളെയും കണ്ടെത്തി

പൊന്നാനിയില്‍ നിന്ന് കാണാതായ മൂന്ന് കുട്ടികളെയും കണ്ടെത്തി

by admin

മൂന്ന് ദിവസം മുമ്ബ് പൊന്നാനിയില്‍ നിന്ന് കാണാതായ 14 വയസുകാരായ മൂന്ന് വിദ്യാർഥികളെയും കർണാടകയിലെ കാർവാറില്‍ കണ്ടെത്തിയതായി നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം അറിയിച്ചു.സുഹൃത്തുക്കളായ കുട്ടികളെ കാണാതായതിനെ തുടർന്ന് തിങ്കളാഴ്ച രാത്രി ബന്ധുക്കള്‍ പൊന്നാനി പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടർന്ന് കുട്ടികള്‍ക്കായി തെരച്ചില്‍ വ്യാപകമാക്കുകയും ചെയ്തിരുന്നു.

ചൊവ്വാഴ്ച ഉച്ചയോടെ കാർവാർ റെയില്‍വേ സ്റ്റേഷന് സമീപത്തെ ഓട്ടോറിക്ഷ ഡ്രൈവറാണ് കുട്ടികളെ കണ്ടെത്തിയത്. ഓട്ടോറിക്ഷ ഡ്രൈവറോട് ഭക്ഷണം കഴിക്കാൻ പണം ആവശ്യപ്പെട്ടതിനെത്തുടർന്ന് ഇയാള്‍ വിവരങ്ങള്‍ ചോദിച്ചറിയുകയായിരുന്നു. തുടർന്ന് കുട്ടികളില്‍ നിന്ന് ബന്ധുക്കളുടെ ഫോണ്‍ നമ്ബർ വാങ്ങി വിവരം നല്‍കി. തിരികെ വരാനുള്ള ട്രെയിൻ ടിക്കറ്റ് എടുത്ത് നല്‍കി റെയില്‍വേ പൊലീസില്‍ വിവരം അറിയിക്കുകയും ചെയ്തു.

ഇൻസ്റ്റയെ ഇനി പറ്റിക്കാനാവില്ല മക്കളേ…’; വയസില്‍ കൃത്രിമം കാണിക്കുന്ന കൗമാരക്കാരെ എ.ഐ ടൂള്‍ കണ്ടെത്തും

കൗമാരക്കാരായ ഉപയോക്താക്കളുടെ സുരക്ഷയും സ്വകാര്യതയും വർധിപ്പിക്കുന്നതിനായി ഇൻസ്റ്റഗ്രാം ഈ വർഷമാദ്യം ‘ടീൻ അക്കൗണ്ടുകള്‍’ അവതരിപ്പിച്ചിരുന്നു.കുട്ടികളുടെ സ്വകാര്യതയും സുരക്ഷയും മാനസികാരോഗ്യവും മുൻനിർത്തിയായിരുന്നു ഇത്. എന്നാല്‍, തെറ്റായ വയസ് നല്‍കി മുതിർന്നവർക്കുള്ള അക്കൗണ്ട് നിർമിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്ന കൗമാരക്കാരെ കണ്ടെത്തുന്നതിനായി ഇപ്പോള്‍ നിർമിത ബുദ്ധി ഉപയോഗിക്കാനുള്ള തയാറെടുപ്പിലാണ് ഇൻസ്റ്റഗ്രാം.

ഇതിലൂടെ ഉപയോക്താവ് കൗമാരക്കാരനാണോ മുതിർന്നയാളാണോ എന്ന് കണ്ടെത്താൻ കഴിയും.മുതിർന്നവർക്കുള്ള അക്കൗണ്ട് കുട്ടികളാണ് വയസ് മാറ്റിനല്‍കി ഉപയോഗിക്കുന്നതെങ്കില്‍ ഈ അക്കൗണ്ടുകള്‍ ടീൻ അക്കൗണ്ടുകളിലേക്ക് സ്വയമേവ മാറ്റുന്നതിനുള്ള നടപടി കമ്ബനി സ്വീകരിക്കും. 18 വയസിന് താഴെയുള്ള ഉപയോക്താക്കളുടെ ഇൻസ്റ്റഗ്രാം ഉപയോഗത്തില്‍ സുരക്ഷ ഉറപ്പു വരുത്തുന്നതിന്‍റെ ഭാഗമാണ് പുതിയ നടപടി.

മെറ്റാ ഉടമസ്ഥതയിലുള്ള പ്ലാറ്റ്‌ഫോം ഉപയോക്താക്കളുടെ പ്രായം പരിശോധിക്കാൻ എ.ഐ നിലവില്‍ ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ ഇപ്പോള്‍ കൂടുതല്‍ സുരക്ഷ ഉറപ്പുവരുത്തുന്നതിന്‍റെ ഭാഗമാണിത്. കൗമാരക്കാരുടെ സമൂഹ മാധ്യമങ്ങളിലെ അമിത ഉപയോഗം മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കാൻ സാധ്യത വളരെ കൂടുതലാണ്. ഇതാണ് നടപടികള്‍ക്ക് പിന്നിലെന്ന് ഇൻസ്റ്റഗ്രാം വ്യക്തമാക്കി.ടീൻ അക്കൗണ്ടുകള്‍ കൂടുതല്‍ സ്വകാര്യത നല്‍കുന്നതാണ്.

ഫോളോവേഴ്‌സ് അല്ലാത്തവർക്ക് അവരുടെ ഉള്ളടക്കം കാണാനോ സംവദിക്കാനോ കഴിയില്ല. രാത്രി 10 മുതല്‍ രാവിലെ 7 വരെ ഈ അക്കൗണ്ടുകള്‍ക്ക് ‘സ്ലീപ്പ് മോഡ്’ സജീവമാകും. ആ സമയത്ത് നോട്ടിഫിക്കേഷനുകള്‍ നിയന്ത്രിക്കും. ഒരു മണിക്കൂറില്‍ കൂടുതല്‍ ഇൻസ്റ്റ ഉപയോഗിച്ചാല്‍ മുന്നറിയിപ്പ് നല്‍കുമെന്നും മെറ്റ പറയുന്നു.16 വയസ്സിന് താഴെയുള്ള ഉപയോക്താക്കളെ ലക്ഷ്യമിട്ട് ഫെബ്രുവരി മുതല്‍ ഇന്ത്യയില്‍ ടീൻ അക്കൗണ്ടുകള്‍ പ്രവർത്തിക്കുന്നുണ്ട്. കഴിഞ്ഞ വർഷം ആസ്‌ട്രേലിയ 16 വയസ്സിന് താഴെയുള്ളവർക്ക് സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതില്‍ വിലക്ക് ഏർപ്പെടുത്തിയിരുന്നു

You may also like

error: Content is protected !!
Join Our WhatsApp Group