Home Featured മദ്യപിച്ചവര്‍ മാത്രമല്ല ഇനി ലഹരി ഉപയോഗിച്ചവരും പെടും; ഉമിനീര്‍ പരിശോധനാ യന്ത്രവുമായി പൊലീസ്

മദ്യപിച്ചവര്‍ മാത്രമല്ല ഇനി ലഹരി ഉപയോഗിച്ചവരും പെടും; ഉമിനീര്‍ പരിശോധനാ യന്ത്രവുമായി പൊലീസ്

by admin

തിരുവനന്തപുരം: ലഹരി ഉപയോഗിച്ച്‌ പൊതുനിരത്തില്‍ ഇറങ്ങുന്നവരെ പിടികൂടാന്‍ പുതിയ സംവിധാനവുമായി പൊലീസ്. ലഹരി ഉപയോഗിക്കുന്നവരെ പിടികൂടാന്‍ ഉമിനീര്‍ പരിശോധനാ യന്ത്രമാണ് പരീക്ഷണാടിസ്ഥാനത്തില്‍ പൊലീസ് തലസ്ഥാനത്ത് പ്രയോഗിച്ചത്.

മദ്യപിച്ച്‌ വാഹനമോടിക്കുന്നവരെ ബ്രീത്ത് അനലൈസറിലൂടെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നുവെങ്കിലും ലഹരി ഉപയോഗിക്കുന്നവരെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.

സംശയമുള്ളവരെ വൈദ്യപരിശോധന നടത്തി മാത്രമാണ് ലഹരി ഉപയോഗിച്ചതായി സ്ഥിരീകരിക്കാന്‍ കഴിഞ്ഞിരുന്നത്. എന്നാല്‍ ഇനിമുതല്‍ ഉമിനീര്‍ പരിശോധനാ യന്ത്രം വഴി അഞ്ച് മിനിറ്റ് കൊണ്ട് ഫലം അറിയാന്‍ കഴിയും. രണ്ട് ദിവസം മുമ്ബ് ലഹരി ഉപയോഗിച്ചാല്‍ പോലും മെഷീന്‍ തിരിച്ചറിയും.

തിരുവനന്തപുരത്ത് ലഹരി വില്‍പ്പനക്കാരും ലഹരി ഉപയോഗിക്കുന്നവരും കൂടുന്ന സ്ഥലങ്ങള്‍ കണ്ടെത്തി പൊലീസ് പരിശോധന നടത്തി. ബെംഗളൂരു ആസ്ഥാനമായ കമ്ബനിയുമായി സഹകരിച്ചാണ് പരിശോധന നടത്തുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group