ബെംഗളൂരു: കോളേജ് വിദ്യാർഥികളായ യുവാക്കളെ ട്രാഫിക് പോലീസ് മർദിച്ചെന്ന പരാതിയിൽ അന്വേഷണം നടത്തുമെന്ന് ബെംഗളൂരു റൂറൽ എസ്.പി. പരാതിക്കാരിൽനിന്ന് ഉടൻ മൊഴിയെടുക്കുമെന്നും കേസ് രജിസ്റ്റർ ചെയ്യുമെന്നും എസ്.പി. മല്ലികാർജ്ജുൻ ബൽദൻഡി അറിയിച്ചു. ബെംഗളൂരു സ്വദേശി സായ്രാജ് നടരാജിന്റെ പരാതിയിലാണ് നടപടി.
വോട്ടെണ്ണൽദിനമായ ശനിയാഴ്ചയാണ് പരാതിക്കാസ്പദമായ സംഭവം. ചന്ദാപുരയിലൂടെ സുഹൃത്തിനൊപ്പം ബൈക്കിൽ പോകുമ്പോൾ ട്രാഫിക് പോലീസ് തടഞ്ഞുനിർത്തുകയും തൊട്ടടുത്ത പോലീസ് ബൂത്തിലെത്തിച്ച് മർദിക്കുകയും ചെയ്തതായാണ് പരാതി. ഗതാഗതം നിയന്ത്രിക്കുകയായിരുന്ന പോലീസുകാരനോട് മോശം ആംഗ്യം കാട്ടിയെന്നായിരുന്നു ആരോപണം.
എന്നാൽ ചന്ദാപുര ജങ്ഷനു സമീപത്തുനിന്ന് വഴിതെറ്റിയപ്പോൾ പുറകിലിരുന്ന സുഹൃത്ത് കൈകൊണ്ട് വലത്തോട്ട് പോകാൻ ആംഗ്യം കാണിച്ചത് പോലീസുകാരൻ തെറ്റിദ്ധരിച്ചതാണെന്ന് സായ്രാജ് പറയുന്നു. ഇക്കാര്യം ബെംഗളൂരു പോലീസിനെ ടാഗ്ചെയ്ത ട്വീറ്റിലൂടെ സായ്രാജ് വ്യക്തമായിരുന്നു.
എന്നാൽ ചന്ദാപുര ജങ്ഷനു സമീപത്തുനിന്ന് വഴിതെറ്റിയപ്പോൾ പുറകിലിരുന്ന സുഹൃത്ത് കൈകൊണ്ട് വലത്തോട്ട് പോകാൻ ആംഗ്യം കാണിച്ചത് പോലീസുകാരൻ തെറ്റിദ്ധരിച്ചതാണെന്ന് സായ്രാജ് പറയുന്നു. ഇക്കാര്യം ബെംഗളൂരു പോലീസിനെ ടാഗ്ചെയ്ത ട്വീറ്റിലൂടെ സായ്രാജ് വ്യക്തമായിരുന്നു.
അതേസമയം ട്രാഫിക് പോലീസിനും വിദ്യാർഥികൾക്കും ഒരു പോലെ തെറ്റിദ്ധാരണയുണ്ടായതായാണ് മനസ്സിലാക്കുന്നതെന്നും അന്വേഷണശേഷമേ ഇക്കാര്യത്തിൽ നടപടിയുണ്ടാകുമെന്നും സിറ്റി പോലീസ് കമ്മിഷണർ പ്രതാപ് റെഡ്ഡി അറിയിച്ചു.
ഡി കെ ശിവകുമാറിന് കൂടുതല്‍ വകുപ്പുകള്‍ നല്‍കിയേക്കും
കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം കഴിഞ്ഞ് ദിവസങ്ങളോളം നീണ്ടുനിന്ന അനിശ്ചിതത്വങ്ങള്‍ക്ക് വിരാമമായിരിക്കുകയാണ്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് സിദ്ധരാമയ്യ തന്നെ എത്തും. ആദ്യ ടേമില്‍ സിദ്ധരാമയ്യ മുഖ്യമന്ത്രിയാവുമ്ബോള്‍ പിന്നീട് ഡികെ ശിവകുമാര്‍ മുഖ്യമന്ത്രി ആവുമെന്നാണ് റിപ്പോര്‍ട്ട്.
മുഖ്യമന്ത്രി പദത്തിലെ ടേം വ്യവസ്ഥയായ 23 ഫോര്‍മുല നേതാക്കള്‍ അംഗീകരിച്ചെന്നാണ് സൂചന. ശിവകുമാര്‍ മുന്നോട്ടുവെച്ച ആവശ്യങ്ങളും പുറത്തുവരുന്നുണ്ട്. ഉപമുഖ്യമന്ത്രിയായി ഒരാള്‍ മാത്രമേ ഉണ്ടാവുകയുള്ളു. നേരത്തെ, മൂന്ന് ഉപമുഖ്യമന്ത്രിമാര്‍ ഉണ്ടായിരിക്കുമെന്നാണ് പുറത്തുവന്നിരുന്നത്.
ആഭ്യന്തരം, മൈനിംഗ്, നഗര വികസനം, പൊതുമരാമത്ത് വകുപ്പുകള്‍ തനിക്ക് നല്‍കണമെന്നും ഡി.കെ ആവശ്യപ്പെട്ടിട്ടുണ്ട്. പാര്‍ട്ടിക്ക് വേണ്ടി ഡി.കെ നടത്തിയ കഠിനാധ്വാനം വെറുതെയാകില്ലെന്ന് സോണിയ ഗാന്ധി ഉറപ്പ് നല്‍കിയിട്ടുണ്ട്.
മുഖ്യമന്ത്രിയായി സിദ്ധരാമയ്യയെ തീരുമാനിച്ച വിവരം ബംഗളൂരുവില്‍ പ്രഖ്യാപിക്കും. ശനിയാഴ്ചയാണ് സത്യപ്രതിജ്ഞ. ഇന്ന് വൈകിട്ട് 7 മണിക്ക് നിയമസഭാ കക്ഷിയോഗം വിളിച്ചിട്ടുണ്ട്. മുഖ്യമന്ത്രി സ്ഥാനം നല്‍കാതെ വഴങ്ങില്ലെന്ന ഡി.കെ ശിവകുമാറിന്റെ കടുത്ത നിലപാടിനെ തുടര്‍ന്ന് കര്‍ണാടകയില്‍ അനിശ്ചിതത്വം തുടരുകയായിരുന്നു.