മൈസൂരു : മൈസൂരു ദസറയ്ക്ക് ഇക്കുറി കനത്ത സുരക്ഷയൊരുക്കാൻ പോലീസ് തീരുമാനം. ദസറയ്ക്ക് നഗരത്തിൽ 10,000 പോലീസുകാരെ വിന്യസിക്കും.ബാനു മുഷ്താഖിനെ ഉദ്ഘാടകയാക്കിയതിനെച്ചൊല്ലിയുള്ള വിവാദം, മദ്ദൂർ സംഭവം, ചിന്നസ്വാമി സ്റ്റേഡിയം ദുരന്തം എന്നീ പശ്ചാത്തലത്തിലാണ് കനത്ത സുരക്ഷയൊരുക്കുന്നത്.സാധാരണ ദസറയ്ക്ക് 5000 പോലീസുകാരെയാണ് നഗരത്തിൽ വിന്യസിക്കാറുള്ളത്.
വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ വർഷം ഇരട്ടി സുരക്ഷ.നഗരത്തിലെ പ്രധാന മേഖലകൾ നിരീക്ഷിക്കുന്നതിനായി കൂടുതൽ സിസിടിവി ക്യാമറകൾ ഉൾപ്പെടെ ഡിജിറ്റൽ നിരീക്ഷണം വർധിപ്പിക്കും.എസ്പി, ഡിസിപിമാർ, എസിപിമാർ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പോലീസ് നിരീക്ഷണം ഉറപ്പാക്കും.ചാമുണ്ഡിഹിൽ, മൈസൂരു കൊട്ടാരം, പാലസിൽനിന്ന് ബന്നിമണ്ഡപത്തിലെ ടോർച്ച് ലൈറ്റ് പരേഡ് ഗ്രൗണ്ട് വരെയുള്ള ജംബൂ സവാരി ഘോഷയാത്ര ഉൾപ്പെടെ എല്ലാ പ്രധാന ദസറ വേദികളിലും സുരക്ഷ ഉറപ്പാക്കും. ഉദ്ഘാടനച്ചടങ്ങ് നടക്കുന്ന ചാമുണ്ഡി കുന്നിൽ പോലീസ് പ്രത്യേക ശ്രദ്ധചെലുത്തും.ഇതരസംസ്ഥാനത്തുനിന്ന് എത്തുന്നവർക്കായി വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ഹെൽപ്പ് ഡെസ്ക് പ്രവർത്തിക്കും.
വനം വകുപ്പില്‍ നിന്ന് ധനസഹായം കിട്ടാന്‍ ഭര്‍ത്താവിനെ കടുവ പിടിച്ചെന്ന് പ്രചരിപ്പിച്ച് വിഷം നല്കി കൊന്നു ; ഭാര്യ അറസ്റ്റില്‍
ഭര്‍ത്താവിനെ കടുവ പിടിച്ചെന്ന് പ്രചരിപ്പിച്ച് വിഷം കൊടുത്ത് കൊലപ്പെടുത്തിയ കേസില്‍ ഭാര്യ പിടിയില്‍. കടുവ ആക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്കുള്ള സഹായം തട്ടിയെടുക്കാനാണ് 45കാരന് വെങ്കിട സ്വാമിയെ ഭാര്യ സല്ലാപുരി കൊലപ്പെടുത്തിയത്.കഴിഞ്ഞ ദിവസമാണ് ഭര്‍ത്താവിനെ പുലി കൊന്നെന്ന വിവരം ഭാര്യ നാട്ടുകാരെ അറിയിച്ചത്. പക്ഷേ വനം വകുപ്പിന്റെ പഴുതടച്ച നീക്കം ഭാര്യയുടെ കള്ളത്തരം പൊളിച്ചു. വനം വകുപ്പിന്റെ പണം തട്ടുകയെന്ന ലക്ഷ്യത്തോടെ ഭാര്യ തന്നെയാണ് ഭര്‍ത്താവിനെ കൊന്നത് പൊലീസ് കണ്ടെത്തി.
മൈസൂരുവിലെ ഹുന്‍സൂര്‍ താലൂക്കിലാണ് സംഭവം. ഭര്‍ത്താവ് വെങ്കിട സ്വാമിയെ കാണാനില്ലെന്നും കടുവ പിടിച്ചുകൊണ്ടുപോയതാണെന്നും ഭാര്യ സല്ലാപുരി എല്ലായിടത്തും പ്രചരിപ്പിച്ചു. അതേ ദിവസം വനാതിര്‍ത്തിയില്‍ നാട്ടുകാര്‍ കടുവയെ കണ്ടതിനാല്‍ സല്ലാപുരി പറഞ്ഞത് സത്യമാണെന്ന് എല്ലാവരും കരുതി. എന്നാല്‍ മൃതദേഹ ഭാഗങ്ങളോ മറ്റ് തെളിവോ കിട്ടിയില്ല.
ഇതോടെയാണ് വനം വകുപ്പിനും പൊലീസിനും സംശയം തോന്നിയത്.തുടര്‍ന്ന് പൊലീസ് സല്ലാപുരിയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ സംഭവം കൊലപാതകം ആണെന്ന് തെളിഞ്ഞു. വിഷം കൊടുത്തു കൊന്ന വെങ്കിടസ്വാമിയുടെ മൃതദേഹം വീടിന് പിന്നിലെ കുഴിയില്‍ നിന്നും കണ്ടെത്തി. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി വരികയാണെന്ന് പൊലീസ് അറിയിച്ചു.