ബെംഗളൂരു : കോലാറിൽ മലയാളിവിദ്യാർഥികൾ പഠിക്കുന്ന നഴ്സിങ് കോളേജ് കെട്ടിടം ജപ്‌തിചെയ്തു. നൂറോളം ബി.എസ്‌സി. നഴ്‌സിങ് വിദ്യാർഥികൾ പെരുവഴിയിലായി. പഠനവും അനിശ്ചിതമായി മുടങ്ങി.കെ.ജി.എഫിൽ പ്രവർത്തിക്കുന്ന കെ.കെ.ഇ.സി.എസ്. നഴ്‌സിങ് കോളേജ് കെട്ടിടമാണ് ജപ്‌തിചെയ്‌തത്. കെട്ടിടം ഉടമ ബാങ്ക് വായ്പ തിരിച്ചടയ്ക്കുന്നതിൽ വീഴ്ചവരുത്തിയതിനാണ് നടപടി.ബുധനാഴ്ച രാവിലെയാണ് കോളേജിലെത്തിയ ബാങ്ക് ഉദ്യോഗസ്ഥർ വിദ്യാർഥികളോട് ഒഴിയാൻ ആവശ്യപ്പെട്ടത്.
അമ്പരന്ന വിദ്യാർഥികൾ ആദ്യം തയ്യാറായില്ല. പോലീസുമായാണ് ഉദ്യോഗസ്ഥർ ജപ്തിക്കെത്തിയതെന്ന് വിദ്യാർഥികൾ പറഞ്ഞു.ഉച്ചയോടെ അവർ സാധനങ്ങളെല്ലാമെടുത്ത് കോളേജിനു പുറത്തുകടന്നു. കെട്ടിടം പൂട്ടി മുദ്രവെച്ചു. തുടർന്ന് കോളേജ് മാനേജ്മെന്റിനു കീഴിലുള്ള മറ്റൊരു കോളേജിലേക്ക് ഇവരെ താത്കാലികമായി മാറ്റി.അവിടത്തെ ഹോസ്റ്റലിൽ ഈ വിദ്യാർഥികളെക്കൂടി ഉൾക്കൊള്ളാൻ സ്ഥലമുണ്ടായിരുന്നില്ല. വിവരമറിഞ്ഞ് രക്ഷിതാക്കൾ സ്ഥലത്തെത്തി.
ബെംഗളൂരുവിലുള്ള മറ്റൊരു നഴിങ് കോളേജിൽ വിദ്യാർഥികളെ പ്രവേശിപ്പിക്കാമെന്ന് മാനേജ്മെന്റ് അറിയിച്ചതായി രക്ഷിതാക്കൾ പറഞ്ഞു. വ്യാഴാഴ്ച ബെംഗളൂരുവിലെ കോളേജിലെത്തിയെങ്കിലും തീരുമാനമൊന്നുമായില്ലെന്നും രക്ഷിതാക്കൾ പറഞ്ഞു.
ഭാര്യയെ കൊന്നതിന് നാല് വര്‍ഷം ജയിലില്‍; ഒടുവില്‍ മരിച്ച ഭാര്യ പുതിയ ഭര്‍ത്താവിനൊപ്പം
ഭർത്താവ് കൊലപ്പെടുത്തി എന്ന് കരുതിയ ഭാര്യ പുതിയ ഭർത്താവിനോടൊപ്പം പ്രത്യക്ഷപെട്ടു. ബീഹാറിലെ ആരയിലാണ് നാടിനെ ഞെട്ടിച്ച സംഭവം നടന്നത്.ഭർത്താവില്‍ നിന്ന് ഗാർഹിക പീഡനം നേരിട്ട് ധരംഷീലാ ദേവിയെന്ന യുവതി, മാതാപിതാക്കളുടെ വീട്ടിലേക്ക് മടങ്ങിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. എന്നാല്‍ സ്വന്തം വീട്ടിലെത്തി കുറച്ച് കാലത്തിനു ശേഷം തന്നെ അവരുടെ ‘അമ്മ മരണപെട്ടു. തുടർന്ന് പിതാവിന്റെ യുവതിയോടുള്ള സമീപനം മോശമായി.ഇതിനെ തുടർന്ന് യുവതി വിഷാദാവസ്ഥയില്‍ ആവുകയും, റെയില്‍വേ പാളത്തില്‍ ജീവനൊടുക്കാൻ തീരുമാനിക്കുകയും ചെയ്തു.
എന്നാല്‍ റയില്‍വേ പാളത്തിനടുത്ത് വച്ച് കണ്ട എന്ന വ്യക്തി ഇവരെ രക്ഷിക്കുകയും ആശ്രയമാവുകയും ചെയ്തു. ഇരുവരും പിന്നീട് അടുത്തുള്ള ഒരു ക്ഷേത്രത്തില്‍ വച്ച് വിവാഹിതരാവുകയും ചെയ്തു.അതേസമയം, മകള്‍ മരിച്ചെന്ന് വിശ്വസിച്ച പിതാവ് ആദ്യ ഭർത്താവ് ദീപക്കിനും മറ്റ് കുടുംബാംഗങ്ങള്‍ക്കുമെതിരെ കൊലപാതകകുറ്റം ആരോപിച്ച് പരാതി നല്‍കി. 2020 ഒക്‌ടോബർ 31ന് സോൻ നദിക്ക് സമീപം അജ്ഞാത മൃതദേഹം പൊലീസ് കണ്ടെത്തി. പിന്നാലെ കൊലക്കുറ്റത്തിന് ദീപക്കിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും ജയിലാക്കുകയുമായിരുന്നു.
നാല് വർഷത്തിനുശേഷം ബിഹാറിലെ ഗോപാല്‍ഗഞ്ച് ജില്ലയിലെ മിർഗഞ്ച് മൊഹല്ലയില്‍ ധരംഷീലയെ പൊലീസ് ജീവനോടെ കണ്ടെത്തിയത് വഴിത്തിരിവായി. പിതാവ് തെറ്റായ പരാതിയാണ് നല്‍കിയതെന്ന് ചൂണ്ടിക്കാട്ടി യുവതി പൊലീസിന് മൊഴി നല്‍കി. മറ്റൊരു സ്ത്രീയുടെ ശരീരം തന്റേതാണെന്ന് തെറ്റിദ്ധരിപ്പിച്ച് തന്റെ ആദ്യ ഭർത്താവിനെ കുടുക്കുകയായിരുന്നുവെന്ന് അവർ വെളിപ്പെടുത്തി. നാല് വർഷത്തിന് ശേഷം ഭർത്താവ് ജയില്‍ മോചിതനാവുകയും ചെയ്തു.