Home തിരഞ്ഞെടുത്ത വാർത്തകൾ ദീപാവലി ആഘോഷത്തിനിടെ നടുറോഡില്‍ റീല്‍സ് ചിത്രീകരണം; ചോദ്യംചെയ്ത പോലീസ് ഉദ്യോഗസ്ഥനെ തല്ലിക്കൊന്നു, നാലുപേര്‍ അറസ്റ്റില്‍

ദീപാവലി ആഘോഷത്തിനിടെ നടുറോഡില്‍ റീല്‍സ് ചിത്രീകരണം; ചോദ്യംചെയ്ത പോലീസ് ഉദ്യോഗസ്ഥനെ തല്ലിക്കൊന്നു, നാലുപേര്‍ അറസ്റ്റില്‍

തേനി: ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി നടുറോഡ് തടസ്സപ്പെടുത്തി പടക്കം പൊട്ടിക്കുകയും സോഷ്യല്‍ മീഡിയ റീല്‍സ് ചിത്രീകരിക്കുകയും ചെയ്തത് ചോദ്യംചെയ്ത സ്പെഷ്യല്‍ സബ് ഇൻസ്പെക്ടറെ മദ്യപസംഘം മർദ്ദിച്ച്‌ കൊലപ്പെടുത്തി.തേനി സമധർമ്മപുരത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന സ്പെഷ്യല്‍ സബ് ഇൻസ്പെക്ടർ സെന്തില്‍ കുമാറാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഉള്‍പ്പെട്ട നാല് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു.ഞായറാഴ്ച (നവംബർ 8) വൈകുന്നേരത്തോടെ സമധർമ്മപുരത്തെ പ്രധാന പാതയിലാണ് സംഭവം നടന്നത്.

ഒരുകൂട്ടം യുവാക്കള്‍ ചേർന്ന് പൊതുവഴി തടസ്സപ്പെടുത്തി പടക്കം പൊട്ടിക്കുകയും മൊബൈല്‍ ഫോണില്‍ റീല്‍സ് ചിത്രീകരിക്കുകയും ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടർന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന സെന്തില്‍ കുമാർ ഇടപെടുകയായിരുന്നു. വഴി തടസ്സപ്പെടുത്തിയുള്ള ആഘോഷം ചോദ്യം ചെയ്തതോടെ മദ്യലഹരിയിലായിരുന്ന യുവാക്കള്‍ പോലീസ് ഉദ്യോഗസ്ഥനുമായി തർക്കത്തിലേർപ്പെടുകയും തുടർന്ന് ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു.ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ സെന്തില്‍ കുമാറിനെ ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കൊലപാതകത്തില്‍ പങ്കാളികളായ മറ്റ് പ്രതികള്‍ക്കായി തിരച്ചില്‍ ഊർജിതമാക്കിയതായി തേനി എസ്പി പ്രവീണ്‍ ഗൗതം അറിയിച്ചു. സമീപപ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് നിലവില്‍ അന്വേഷണം പുരോഗമിക്കുന്നത്. പ്രദേശത്ത് കൂടുതല്‍ ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കാൻ പോലീസിനെ വിന്യസിച്ചിട്ടുണ്ട്.തേനി തെക്കമ്പട്ടി ജയിലില്‍ നിന്ന് ഒക്ടോബർ 26-ന് 17 വിചാരണത്തടവുകാർ ചാടിപ്പോയ സുരക്ഷാവീഴ്ച നടന്ന് രണ്ടാഴ്ച തികയുന്നതിന് മുൻപാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെടുന്നത്. സംഭവത്തെ തുടർന്ന് സംസ്ഥാനത്തെ ക്രമസമാധാന നിലയെക്കുറിച്ച്‌ കടുത്ത ആശങ്കകള്‍ ഉയരുന്നുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group