Home Featured ബംഗളുരു:കൂട്ട ബലാത്സംഗത്തിന് ഇരയായ ബംഗ്ലദേശ് സ്വദേശിനിയെ നാടുകടത്തി

ബംഗളുരു:കൂട്ട ബലാത്സംഗത്തിന് ഇരയായ ബംഗ്ലദേശ് സ്വദേശിനിയെ നാടുകടത്തി

ബെംഗളുരു :കൂട്ട ബലാത്സംഗത്തിന് ഇരയായ യുവതിയെ സ്വദേശമായ ബംഗ്ലദേശിലേക്ക് നാടുകടത്തി. 2021 മേയ് 27ന് ബംഗളൂരുവിലെ രാമമൂർത്തി നഗറിൽ 22 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ ശേഷം വിഡിയോ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ വ്യാപകമായി പ്രചരിപ്പിച്ച കേസിൽ 7 പേർക്ക് ജീവപര്യന്തം ഉൾപ്പെടെ 11 ബംഗ്ലദേശികൾക്ക് ശിക്ഷ വിധിച്ചിരുന്നു.

തുടർന്നാണ് ബെംഗളൂരു പൊലീസ് ബംഗ്ലദേശ് അതിർത്തിയിലെത്തിച്ച് യുവതിയെ കൈമാറിയത്.വിഡിയോ പ്രചരിച്ചതിനെ തുടർന്ന് പൊലീസ് പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിനൊടുവിൽ കോഴിക്കോട്ടെ ബ്യൂട്ടി പാർലറിൽ നിന്നാണ് യുവതിയെ കണ്ടെത്തിയത്. തുടർന്ന് ബെംഗളൂരുവിലെത്തിച്ച് നടത്തിയ അന്വേഷണത്തിലാണ് 12 പ്രതികൾ അറസ്റ്റിലായത്. ഇതിലൊരാളെ പിന്നീട് മാപ്പുസാക്ഷിയാക്കി.

വൈദ്യുതിയുമായി ബന്ധപ്പെട്ട സംശയങ്ങൾക്കും പ്രശ്ന പരിഹാരത്തിനും ബെസ്കോമിന്റെ ഹെൽപ്പ് ലൈൻ നമ്പറുകൾ

വൈദ്യുതി മുടക്കവും വൈദ്യുതിയുമായി ബന്ധപ്പെട്ട സംശയങ്ങളും വേഗത്തിൽ പരിഹരിക്കുന്നതിന്, ബെസ്കോം തങ്ങളുടെ അധികാരപരിധിയിലെ എട്ട് ജില്ലകളിൽ 11 വാട്ട്‌സ്ആപ്പ് ഹെൽപ്പ് ലൈൻ നമ്പറുകൾ നൽകിയിട്ടുണ്ട്.

ബെസ്‌കോം ന്റെ നിലവിലുള്ള 1912 ഹെൽപ്പ്‌ലൈൻ നമ്പറിൽ അടിയന്തര ഘട്ടങ്ങളിൽ കോളുകൾ നിറയുന്നതിനാൽ , ഉപഭോക്താക്കൾക്ക് ഹെൽപ്പ് ലൈനുമായി ബന്ധപ്പെടാൻ കഴിയുന്നില്ല.

ഉപഭോക്താക്കൾ നേരിടുന്ന അസൗകര്യം കണക്കിലെടുത്ത് 8 ജില്ലകളിലും വാട്‌സ്ആപ്പ് നമ്പറുകൾ നൽകാൻ ഊർജ, കന്നഡ, സാംസ്‌കാരിക മന്ത്രി വി.സുനിൽകുമാർ ബെസ്‌കോമിന് നിർദേശം നൽകി.

ബെംഗളൂരു അർബൻ ജില്ലസൗത്ത് സർക്കിൾ: 8277884011,

വെസ്റ്റ് സർക്കിൾ: 8277884012,

ഈസ്റ്റ് സർക്കിൾ-:8277884013

നോർത്ത് സർക്കിൾ:8277884014, കോലാർ: 8277884015,

ചിക്കബല്ലാപ്പൂർ: 8277884016

ബെംഗളൂരു റൂറൽ: 8277884017, രാമനഗര: 8277884018,

തുംകുരു: 8277884019, ചിത്രദുർഗ: 8277884020, ദാവൻഗരെ: 8277884021

You may also like

error: Content is protected !!
Join Our WhatsApp Group