Home Featured കോഴികളെ ദേശീയ പതാകയുടെ നിറത്തിൽ മസാല തേച്ച് ചുട്ടു;മലയാളി യൂട്യൂബർക്കെതിരെ കേസ്

കോഴികളെ ദേശീയ പതാകയുടെ നിറത്തിൽ മസാല തേച്ച് ചുട്ടു;മലയാളി യൂട്യൂബർക്കെതിരെ കേസ്

by admin

തിരുവനന്തപുരം: സ്വാതന്ത്ര്യ ദിനത്തിൽ 48 കോഴികളെ ദേശീയ പതാകയുടെ നിറത്തിൽ മസാല തേച്ച് കമ്പിയിൽ കോർത്ത് ചുട്ടെടുക്കുന്ന വീഡിയോ പോസ്റ്റ് ചെയ്ത പ്രമുഖ യൂടൂബർക്ക് എതിരെ പരാതി. പ്രമുഖ യൂട്യൂബർ ജിയോ മച്ചാന് എതിരെയാണ് കഴക്കൂട്ടം സ്വദേശി ജിതിൻ കഴക്കൂട്ടം പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. സമൂഹമാധ്യമങ്ങളിലൂടെ ദേശീയ പതാകയെ അപമാനിച്ചതായാണ്  പൊലീസിന് ലഭിച്ചിരിക്കുന്ന പരാതിയില്‍ ആരോപിച്ചിരിക്കുന്നത്. 

അതേസമയം ഇത്തരത്തിലുള്ള പരാതികള്‍ അനാവശ്യമാണെന്നും ഇങ്ങനെയാണെങ്കില്‍ പതാകയുടെ നിറത്തിലുള്ള കേക്ക് പോലും കഴിക്കാനാവില്ലല്ലോ എന്നും സോഷ്യല്‍ മീഡിയയില്‍ നിരവധിപ്പേര്‍ അഭിപ്രായപ്പെട്ടു. പ്രതികരണത്തിനായി ജിയോ ജോസഫിലെ ബന്ധപ്പെടാന്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.

സ്വാതന്ത്ര്യ ദിനത്തിൽ ദേശീയ പതാകയുടെ നിറത്തിലുള്ള മസാല തേച്ച കോഴികളെ ഒന്നൊന്നായി കമ്പിയിൽ കോർത്ത് ചുട്ടെടുത്തത് ജനവികാരം വ്രണപ്പെടുത്തിയെന്ന് പരാതിയിൽ ആരോപിക്കുന്നു.  “സ്വാതന്ത്രക്കോഴി ചുട്ടത്” എന്ന പേരിൽ യൂട്യൂബ് ചാനലിൽ സ്വാതന്ത്ര്യ ദിനത്തിലാണ് വീഡിയോ പോസ്റ്റ് ചെയ്തത്.  കോഴികളില്‍ മൂന്ന് നിറങ്ങളിലുള്ള മസാല തേച്ചു പിടിപ്പിക്കുകയും തുടര്‍ന്ന് അവയെ  ചുട്ടെടുത്ത് കഴിക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് വീഡിയോയില്‍ ഉള്ളത്.

ഇതിനോടകം ഏട്ട് ലക്ഷത്തിലധികം ആളുകൾ വീഡിയോ കണ്ടു കഴിഞ്ഞു. യൂട്യൂബ് ട്രെൻഡിങ് പട്ടികയിലും ഈ വീഡിയോ ഇടംപിടിച്ചു.  എന്നാല്‍ സമൂഹത്തിന് തെറ്റായ സന്ദേശമാണ് വീഡിയോ നൽകുന്നതെന്നും പരാതിക്കാരന്‍ ആക്ഷേപിക്കുന്നു. സംഭവത്തിൽ
പരാതി ലഭിച്ചതായും നടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്നും കഴക്കൂട്ടം പൊലീസ് അറിയിച്ചു. ദൃശ്യങ്ങൾ സൈബല്‍ സെല്ലിന്റെ സഹായത്തോടെ പരിശോധിക്കും പൊലീസ് പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group