ചെന്നൈ: തമിഴ്‌നാട്ടില്‍ ബലാത്സംഗ കേസിലെ പ്രതികള്‍ക്ക് നേരെ പൊലീസ് വെടിവെച്ചു. തിരുവള്ളൂര്‍ സ്വദേശികളായ നാഗരാജ്, പ്രകാശ് എന്നിവര്‍ക്ക് നേരെയാണ് പൊലീസ് വെടിവെച്ചത്.
തെളിവെടുപ്പിനിടെ പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാന്‍ പ്രതികള്‍ ശ്രമിച്ചപ്പോഴായിരുന്നു വെടിവെപ്പ്. ബൈക്കില്‍ നിന്ന് നാടന്‍ തോക്കെടുത്ത് പൊലീസിന് നേരെ വെടിവെക്കാനായിരുന്നു പ്രതികളുടെ ശ്രമം. തുടര്‍ന്ന് ഇരുവരുടെയും കാലിന് നേരെ വെടിവെച്ച് പ്രതികളെ പൊലീസ് കീഴ്‍പ്പെടുത്തി. നിരവധി പീഡന കേസുകളിലെ പ്രതികളാണ് ഇരുവരും.
‘ആളുകള്‍ ഓഫീസിലിരുന്ന് കരയുകയാണ്…’; ആമസോണ്‍ ഇന്ത്യയിലെ കൂട്ട പിരിച്ചുവിടലിനെ കുറിച്ച് ജീവനക്കാരന്‍
ഇ-കൊമേഴ്സ് ഭീമനായ ആമസോണ്‍ അവരുടെ ഇന്ത്യയിലെ ജീവനക്കാരെ കൂട്ടമായി പിരിച്ചുവിടാന്‍ പോകുന്നതായുള്ള വാര്‍ത്ത കഴിഞ്ഞ ദിവസമായിരുന്നു പുറത്തുവന്നത്.
ഇന്ത്യയിലെ കൂട്ട പിരിച്ചുവിടല്‍ ആരംഭിച്ചുവെന്നും ഇ-മെയില്‍ മുഖേനയാണ് ആമസോണ്‍ ഇക്കാര്യം ജീവനക്കാരെ അറിയിച്ചതെന്നും അഞ്ചുമാസത്തെ ശമ്ബളം കമ്ബനി വാഗ്ദാനം ചെയ്തെന്നുമൊക്കെയായിരുന്നു റിപ്പോര്‍ട്ടുകള്‍ വന്നത്.
ജീവനക്കാരുടെ എണ്ണം വെട്ടിച്ചുരുക്കാന്‍ പോവുകയാണെന്ന് ആമസോണ്‍ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ഏകദേശം 18,000 ജീവനക്കാരെ ആമസോണ്‍ ഒഴിവാക്കുമെന്നും, ഇന്ത്യയിലുള്ള ആമസോണിന്റെ ആകെ ജീവനക്കാരില്‍ ഒരു ശതമാനം പേരെ പിരിച്ചുവിടല്‍ ബാധിക്കുമെന്നായിരുന്നു വിവരങ്ങള്‍.
അതേസമയം, വ്യാപകമായ രീതിയില്‍ ജീവനക്കാരെ വെട്ടിക്കുറയ്ക്കുന്നതിനിടയില്‍ കമ്ബനിയുടെ ഇന്ത്യയിലെ ഓഫീസുകളിലെ ഭയാനകമായ രംഗങ്ങള്‍ വിവരിച്ചു കൊണ്ട് രംഗത്തുവന്നിരിക്കുകയാണ് ഒരു ആമസോണ്‍ ജീവനക്കാരന്‍. ഏകദേശം 1,000 ജീവനക്കാരെ ഈ മാസം പിരിച്ചുവിടുമെന്ന് പ്രതീക്ഷിക്കുന്നു, ചിലരുടെ കാര്യത്തില്‍ ഇതിനകം തന്നെ നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു.
ആമസോണ്‍ ഇന്ത്യ ജീവനക്കാരന്‍ ഇന്ത്യന്‍ പ്രൊഫഷണലുകള്‍ക്കായി നിര്‍മ്മിച്ച കമ്മ്യൂണിറ്റി ആപ്പായ ഗ്രേപ്‌വൈനില്‍ (Grapevine) പങ്കുവെച്ച പോസ്റ്റിലാണ് കമ്ബനിയില്‍ നിലനില്‍ക്കുന്ന സാഹചര്യം വിവരിച്ചിരിക്കുന്നത്. പോസ്റ്റില്‍ പറയുന്നത് പിരിച്ചുവിടല്‍ വാര്‍ത്തകള്‍ ലഭിച്ചതിന് പിന്നാലെ, ആളുകള്‍ ഓഫീസില്‍ വെച്ച് കരയുകയാണെന്നാണ്.
താന്‍ ഇന്നലെ ഓഫീസില്‍ പോയിരുന്നെന്നും അവിടുത്തെ സാഹചര്യം വളരെ മോശമായിരുന്നെന്നും ജീവനക്കാരന്‍ കുറിച്ചു. “Amazon India Current Condition” എന്ന തലക്കെട്ടിലുള്ള പോസ്റ്റ് ഒരു ദിവസം മുമ്ബ് ‘Batman1’ എന്ന പേരിലുള്ള ഒരു ജീവനക്കാരന്‍ എഴുതിയതാണ്.
തന്റെ ടീമിലെ 75 ശതമാനം പേരെയും പിരിച്ചുവിട്ടെന്നും ജോലിയുണ്ടെങ്കിലും ജോലി ചെയ്യാന്‍ തനിക്ക് ഇപ്പോള്‍ ഒരു പ്രചോദനമില്ലെന്നും അദ്ദേഹം തന്റെ പോസ്റ്റില്‍ പറഞ്ഞു. ഏത് വകുപ്പിലാണ് ജോലി ചെയ്യുന്നതെന്ന് ജീവനക്കാരന്‍ വെളിപ്പെടുത്തിയിട്ടില്ല. “അവര്‍ ക്യാബിനുകളിലുള്ള ജീവനക്കാരെ പിരിച്ചുവിടുകയാണ്. ഓഫീസില്‍ ആളുകള്‍ കരയുന്നു”. -പോസ്റ്റില്‍ പറയുന്നു. പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ട് ട്വിറ്ററില്‍ വൈറലായിട്ടുണ്ട്, 4.5 ലക്ഷത്തിലധികം കാഴ്‌ചകളും നിരവധി കമന്റുകളും പോസ്റ്റ് നേടി.
ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് അനുസരിച്ച്, ഗുരുഗ്രാം, ബെംഗളൂരു തുടങ്ങിയ സ്ഥലങ്ങളില്‍ ഉടനീളമുള്ള ഇന്ത്യയിലെ നിരവധി ആമസോണ്‍ ഡിപാര്‍ട്ട്മെന്റുകളെ പിരിച്ചുവിടല്‍ ബാധിച്ചിട്ടുണ്ട്. ബാധിക്കപ്പെട്ട ജീവനക്കാരെ ഇമെയില്‍ വഴി അറിയിക്കുകയും അവരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിക്കുന്നതിന് ഒരു നിശ്ചിത തീയതിയില്‍ നേതൃത്വ ടീമിനെ കാണാന്‍ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.