Home Uncategorized ബെംഗളൂരു ആഡംബര ഹോട്ടല്‍ റെയ്ഡ് : മയക്കുമരുന്ന് ഉപയോഗം സ്ഥിരീകരിച്ച്‌ പൊലീസ്.

ബെംഗളൂരു ആഡംബര ഹോട്ടല്‍ റെയ്ഡ് : മയക്കുമരുന്ന് ഉപയോഗം സ്ഥിരീകരിച്ച്‌ പൊലീസ്.

by admin

ബെംഗളൂരു: നഗരത്തില്‍ വിറ്റല്‍ മല്യ റോഡില്‍ പ്രവര്‍ത്തിക്കുന്ന ആഡംബര ഹോട്ടലിലെ നൈറ്റ് പാര്‍ട്ടിയില്‍ ഞായറാഴ്ച രാത്രി മയക്കുമരുന്ന് ഉപയോഗവും നടന്നതായി സ്ഥിരീകരിച്ച്‌ പൊലീസ്.സെപ്റ്റംബര്‍ 7ന് സമയ പരിധി കഴിഞ്ഞും നൈറ്റ് പാര്‍ട്ടി നടക്കുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ബെംഗളൂരു പൊലീസ് ആഡംബര ഹോട്ടലില്‍ പരിശോധന നടത്തിയത്.പാര്‍ട്ടിയില്‍ പങ്കെടുത്തവരില്‍ ഒരാള്‍ നിരാധിത മയക്കുമരുന്ന് ഉപയോഗിച്ചതായാണ് ഇപ്പോള്‍ സ്ഥിരീകരിച്ചിരിക്കുന്നത്. ‘രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്, ഏകദേശം 120 ഓളം പേര്‍ രാത്രി വൈകിയുള്ള പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു.

സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്ന് വരികയാണ്’ – ആദ്യ ഘട്ടത്തില്‍ പൊലീസിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു.തുടര്‍ന്നാണ് മയക്കുമരുന്ന് ഉപയോഗം ഉദ്യോഗസ്ഥ സംഘം സ്ഥിരീകരിച്ചത്. പാര്‍ട്ടിയില്‍ പങ്കെടുത്തവരില്‍ സംശയം തോന്നിയ ചിലരെ പൊലീസ് രക്ത പരിശോധനയ്ക്ക് വിധേയരാക്കിയിട്ടുണ്ട്. കൂടുതല്‍ പേര്‍ മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടോയെന്നത് പൊലീസ് പരിശോധിക്കുന്നുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group