വ്യത്യസ്മായ എന്തെല്ലാം വാർത്തകളും ചിത്രങ്ങളും വീഡിയോകളുമാണ് നാം ഓരോ ദിവസവും സോഷ്യൽ മീഡിയയിലൂടെ കാണുന്നത്. ഇവയിൽ പലതും താൽക്കാലികമായ ആസ്വാദനങ്ങൾക്ക് മാത്രം ഉപകരിക്കുന്നതാകാം. മറ്റ് ചിലതാകട്ടെ, നമ്മെ ഒരുപാട് കാര്യങ്ങൾ ഓർമ്മിപ്പിക്കുകയോ ചിന്തിക്കാൻ പ്രേരിപ്പിക്കുകയോ ചെയ്യുന്നതുമാകാം.
സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നതിന് വേണ്ടി പല കസർത്തുകളും നടത്തുന്നവരുണ്ട്. ഇത്തരത്തിൽ പ്രശസ്തിക്ക് വേണ്ടി നിയമലംഘനം പോലും നടത്തുന്നവരുണ്ട്. ചിലപ്പോഴെങ്കിലും ഇത്തരക്കാർ പൊലീസിന്‍റെ പിടിയിൽ കുടുങ്ങാറുമുണ്ട്.
സമാനമായൊരു സംഭവമാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. പിറന്നാൾ ദിനത്തിൽ കേക്ക് ‘വെട്ടിയതിന്’ പൊലീസ് പിടിയിലായിരിക്കുകയാണ് ഒരു പതിനേഴുകാരൻ. കേക്ക് മുറിച്ചതിന് എന്തിനാണ് പൊലീസെന്ന് ആർക്കും സംശയം തോന്നാം. എന്നാൽ കേക്ക് മുറിക്കുകയല്ല പകരം അക്ഷരാർത്ഥത്തിൽ വാള് കൊണ്ട് വെട്ടുകയാണ് ഇദ്ദേഹം ചെയ്തിരിക്കുന്നത്.
ഇതിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് പൊലീസ് സംഭവത്തിൽ ഇടപെട്ടത്. സുഹൃത്തുക്കൾക്കൊപ്പം വെള്ളിയാഴ്ച രാത്രിയായിരുന്നു പിറന്നാളാഘോഷം. നിരത്തിവച്ചിരിക്കുന്ന 21 കേക്കുകളാണ് വെട്ടുന്നത്. ഒരു വാള് കൊണ്ട് നീളത്തിൽ എല്ലാ കേക്കിലും വെട്ടി വരികയാണ്. ബോറിവലിയിൽ നടന്ന ആഘോഷത്തിന്‍റെ വീഡിയോ ശ്രദ്ധയിൽ പെട്ടതോടെ ആയുധം കൈവശം വച്ചതിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
ഇത്തരം സംഭവങ്ങൾ അടുത്തിടെയായി ആവർത്തിച്ചുവരുന്നുണ്ടെന്നും നടപടിയെടുത്തില്ലെങ്കിൽ ഈ മോശം പ്രവണത ഇനിയും തുടരുമെന്നും മുംബൈ പൊലീസ് അറിയിച്ചു. മുംബൈയിൽ തന്നെ 2020ൽ പിറന്നാൾദിനത്തിൽ 25 കേക്കുകൾ വാളുപയോഗിച്ച് വെട്ടിയ ഒരാൾക്കെതിരെയും പൊലീസ് കേസെടുത്തിരുന്നു. അന്ന് മുപ്പതുകാരനും ഇദ്ദേഹത്തിന്‍റെ ഇരുപതിലധികം സുഹൃത്തുക്കളും പൊലീസ് കസ്റ്റഡിയിലായിരുന്നു.
ആഘോഷങ്ങളെല്ലാം നല്ലതിന് തന്നെയാണ്. അത് സുഹൃത്തുക്കൾക്കൊപ്പമാണ് കുട്ടികൾ ആഗ്രഹിക്കുന്നതെങ്കിൽ അതിലും പരാതി കാണേണ്ടതില്ല. എന്നാലിത്തരത്തിലുള്ള മോശം പ്രവണതകളിലേക്ക് കൌമാരക്കാർ നീങ്ങുന്നത് തീർച്ചയായും വീട്ടുകാർ ശ്രദ്ധിക്കണം. സോഷ്യൽ മീഡിയയുടെ മോശം സ്വാധീനവും ഇതിൽ വലിയ ഭാഗവാക്കാകുന്നുണ്ട്.
തെരുവ് നായയെ കാറില്‍ കെട്ടി റോഡിലൂടെ വലിച്ചിഴച്ചു; സര്‍ക്കാര്‍ ഡോക്ടര്‍ക്കെതിരെ കേസ്
ജോധ്പൂര്‍: രാജസ്ഥാനിലെ ജോധ്പൂരില്‍ തെരുവ് നായയെ കാറില്‍ കെട്ടിവലിച്ച് ഡോക്ടര്‍.ഇതിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായതോടെ ഡോക്ടര്‍ക്കെതിരെ കേസടെത്തു.
രാജസ്ഥാനിലെ സര്‍ക്കാര്‍ ആശുപത്രിയിലെ പ്രശസ്ത പ്ലാസ്റ്റിക് സര്‍ജനായ ഡോ. രജനീഷ് ഗാല്‍വയ്ക്കെതിരെയാണ് കേസെടുത്തത്.
കാറിന്റെ വേഗതക്കനുസരിച്ച് ഓടാനാകാതെ നായ കഷ്ടപ്പെടുന്നത് വീഡിയോയില്‍ കാണാമായിരുന്നു. ഡോക്ടറുടെ കാറിന് പിറകിലുണ്ടായിരുന്ന ഇരുചക്രവാഹനക്കാരാണ് വീഡിയോ പകര്‍ത്തിയത്. ഇവര്‍ തന്നെയാണ് കാര്‍ നിര്‍ത്തിച്ച് നായയെ മോചിപ്പിച്ചതും. മൃഗത്തെ കൊല്ലുകയോ അംഗഭംഗം വരുത്തുകയോ ചെയ്യുക, മൃഗങ്ങളോട് ക്രൂരമായി പെരുമാറുക തുടങ്ങിയ വകുപ്പുകള്‍ എന്നിവ പ്രകാരം ഡോ. രജനീഷ് ഗാല്‍വയ്ക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് ശാസ്ത്രി നഗര്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ജോഗേന്ദ്ര സിംഗ് പറഞ്ഞു.
24 മണിക്കൂറിനുള്ളില്‍ മറുപടി നല്‍കണമെന്നാവശ്യപ്പെട്ട് ഡോക്ടറോട് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതായി എസ്‌എന്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലും കണ്‍ട്രോളറുമായ ദിലീപ് കചവാഹ പറഞ്ഞു. സംഭവത്തിന് ശേഷം നായയുടെ ഒരു കാലിന് ഒടിവും മറ്റേ കാലിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കഴുത്തില്‍ ചതവുകളും ഉണ്ടായിട്ടുണ്ടെന്ന് ഡോഗ് ഹോം ഫൗണ്ടേഷനിലെ കെയര്‍ടേക്കര്‍ പറഞ്ഞു.
സംഭവത്തില്‍ സഹകരിക്കാന്‍ പൊലീസ് ആദ്യം വിമുഖത കാട്ടിയതായി ഷെല്‍ട്ടര്‍ ഹോമിന്റെ കെയര്‍ടേക്കര്‍ ആരോപിച്ചു. പരിക്കേറ്റ നായയെ ചികിത്സിക്കാന്‍ വിട്ടുകൊടുക്കണമെന്ന് അഭ്യര്‍ത്ഥിച്ചിട്ടും പൊലീസ് ഒരു മണിക്കൂര്‍ കഴിഞ്ഞാണ് അനുവാദം തന്നെതെന്ന് ഇവര്‍ ആരോപിച്ചു.രണ്ട് മണിക്കൂറിന് ശേഷം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്‌തെന്നും കെയര്‍ടേക്കര്‍ ആരോപിച്ചു.