കോട്ടയം: പങ്കാളികളെ പരസ്പരം കൈമാറുന്ന സംഘം കോട്ടയത്ത് പിടിയില്‍. കോട്ടയം കറുകച്ചാലില്‍ വച്ചാണ് സംഘം പൊലീസിന്റെ പിടിയിലായത്.മൂന്ന് ജില്ലകളില്‍ നിന്നുള്ള ഏഴ് പേരാണ് പിടിയിലായത്. മെസഞ്ചര്‍, ടെലഗ്രാം ഗ്രൂപ്പുകള്‍ വഴിയാണ് സംഘം പ്രവര്‍ത്തിച്ചത്.
ചങ്ങാനാശേരി സ്വദേശിയായ സ്ത്രീയുടെ പരാതിയിലാണ് പൊലീസ് നടപടി. പ്രകൃതി വിരുദ്ധ വേഴ്ചയ്ക്കടക്കം തന്നെ നിര്‍ബന്ധിക്കുന്നതായി ചൂണ്ടിക്കാട്ടി ഭര്‍ത്താവിനെതിരെയാണ് ഇവര്‍ പരാതി നല്‍കിയത്. പിന്നാലെ പരാതി അന്വേഷിച്ച പൊലീസിന് സംഭവവുമായി ബന്ധപ്പെട്ട് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ലഭിച്ചത്. ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളികളിലുള്ളരെയാണ് പൊലീസ് പിടികൂടിയത്. 25 പേര്‍ നിരീക്ഷണത്തിലാണെന്നു പൊലീസ് വ്യക്തമാക്കി.
കപ്പിള്‍ മീറ്റ് കേരള എന്ന പേരിലുള്ള ഗ്രൂപ്പ് വഴിയാണ് സംഘം പ്രവര്‍ത്തിച്ചത്. ആയിരക്കണക്കിന് ദമ്ബതികളാണ് ഈ ഗ്രൂപ്പുകളില്‍ അംഗങ്ങള്‍. വലിയ തോതിലാണ് ഗ്രൂപ്പ് വഴി പങ്കാളികളെ കൈമാറിയിരുന്നത്. ഇതിനൊപ്പം വലിയ രീതിയില്‍ പണമിടപാടും നടത്തിയിരുന്നു.
രണ്ട് വീതം ദമ്ബതികള്‍ പരസ്പരം ആദ്യം കാണും. പിന്നീട് ഇടയ്ക്കിടെ കണ്ട് സൗഹൃദം പുതുക്കും. അതിന് ശേഷം പല സ്ഥലങ്ങളില്‍ വച്ച് പങ്കാളികളെ പരസ്പരം കൈമാറി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതാണ് രീതിയെന്ന് പൊലീസ് പറയുന്നു. ഒരേസമയം നാല് പേരുമായി ബന്ധപ്പെടാന്‍ സ്ത്രീകളോട് ആവശ്യപ്പെടുന്ന രീതിയിലും പ്രവര്‍ത്തനങ്ങളുണ്ട്.
ഗ്രൂപ്പില്‍ വിവാഹം കഴിക്കാത്തവരും ഉണ്ട്. ഇത്തരം ആളുകളില്‍ നിന്ന് പണം ഈടാക്കി ഭാര്യമാരെ കാഴ്ച വയ്ക്കുന്നുണ്ടെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. പരസ്യമായി തന്നെയായിരുന്നു ഈ ഗ്രൂപ്പ് പ്രവര്‍ത്തിച്ചിരുന്നതെന്നും പൊലീസ് പറയുന്നു.
ഡോക്ടര്‍മാര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥരുള്‍പ്പെടെയുള്ളവര്‍ ഗ്രൂപ്പുകളില്‍ അംഗങ്ങളാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. കേരളം മുഴുവന്‍ ഇവര്‍ക്ക് കണ്ണികളുണ്ടെന്നും പിന്നില്‍ വമ്ബന്‍ റാക്കറ്റ് തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും പൊലീസ് വ്യക്തമാക്കി. സംഭവത്തിന്റെ വ്യാപ്തി വലിയ തോതിലായതിനാല്‍ കൂടുതല്‍ അന്വേഷണം വേണമെന്ന തീരുമാനത്തിലാണ് പൊലീസ്.