Home Featured ബീഫ് കറി വെക്കാത്തതിന് അമ്മയെ ചപ്പാത്തിക്കോല് കൊണ്ട് മര്‍ദിച്ച മകൻ അറസ്റ്റില്‍

ബീഫ് കറി വെക്കാത്തതിന് അമ്മയെ ചപ്പാത്തിക്കോല് കൊണ്ട് മര്‍ദിച്ച മകൻ അറസ്റ്റില്‍

by admin

കൊച്ചി: ബീഫ് കറിവച്ചു നല്‍കിയില്ലെന്ന പേരില്‍ ഹൃദ്രോഗിയായ അമ്മയെ മകൻ തല്ലിച്ചതച്ചു. എറണാകുളം മാധവ ഫാർമസിക് സമീപം അമൂല്യ സ്ട്രീറ്റ് ചെലിപ്പിള്ളി വീട്ടില്‍ ജൂണി കോശി (76) ആണ് മകന്റെ അക്രമത്തില്‍ പരിക്കേറ്റു.

അക്രമത്തില്‍ തലയ്ക്കും നെഞ്ചിനും പരിക്കേറ്റ ജൂണിയെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മനുഷ്യാവകാശ പ്രവർത്തകര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മകൻ എല്‍വിൻ കോശിയെ (47) എറണാകുളം സെൻട്രല്‍ പൊലീസ് അറസ്റ്റ് ചെയ്തു. 25ന് രാവിലെയായിരുന്നു സംഭവം.

രണ്ട് മക്കള്‍ക്കൊപ്പമാണ് ജൂണി താമസിച്ച്‌ വരുന്നത്. എന്നാല്‍ സംഭവ ദിവസം മൂത്ത മകനും കുടുംബവും വീട്ടിലുണ്ടായിരുന്നില്ല. ഈ സമയം അമിത മദ്യലഹരിയില്‍ ബീഫുമായി വീട്ടില്‍ എത്തിയ എല്‍വിൻ ഉടൻ തന്നെ കറിവച്ച്‌ നല്‍കാൻ അമ്മയോടെ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ പെട്ടെന്ന് കറിവച്ച്‌ നല്‍കാൻ പറ്റില്ലെന്ന് പറ‍ഞ്ഞ ജൂണിയെ മകൻ തലയ്ക്കിടിച്ച്‌ വീഴ്ത്തിയ ശേഷം നെഞ്ചില്‍ ചവിട്ടുകയായിരുന്നു.

ഇതിനിടെയില്‍ രക്ഷപ്പെട്ട് ഓടിയ ജൂണി ഉടൻ തന്നെ സമീപത്തെ വനിതാ ഹോസ്റ്റലില്‍ അഭയംതേടി. പിന്തുടർന്നെത്തിയ മകൻ, ചപ്പാത്തി പരത്തുന്ന കോലുകൊണ്ട് ഹോസ്റ്റലിലിട്ടും മൃഗീയമായി മർദ്ദിച്ചു.ഇവിടെ നിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും തടഞ്ഞു നിറുത്തിയും മർദ്ദനം തു‌ടർന്നു. ഹോസ്റ്റല്‍ അന്തേവാസികളാണ് ജൂണിയെ രക്ഷപ്പെടുത്തിയത്. അമ്മയെ മകൻ മ‌ർദ്ദിക്കുന്ന രംഗങ്ങള്‍ ഹോസ്റ്റല്‍ അന്തേവാസികള്‍ പകർത്തിയിരുന്നു. ഇത് മനുഷ്യാവകാശ പ്രവർത്തകരുടെ കൈയിലെത്തിയതോടെയാണ് വിവരം പോലീസ് അറിയുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group