Home Featured ബെംഗളുരു:പിഴ അടയ്ക്കാൻ പോലീസ് ആപ്പിൽ

ബെംഗളുരു:പിഴ അടയ്ക്കാൻ പോലീസ് ആപ്പിൽ

ബെംഗളുരു: കർണാടക സ്റ്റേറ്റ് പൊലീസ് ആപ്പിലും ഗതാഗത നിയമലംഘനത്തിനുള്ള പിഴ അടയ്ക്കാനുള്ള സൗകര്യം ഏർപ്പെടുത്തി ട്രാഫിക് പൊലീസ്. കുടിശികയിൽ 50 ശതമാനം ഇളവ് അനുവദിച്ചതോടെയുണ്ടായ തിരക്ക് നിയന്ത്രിക്കാൻ ലക്ഷ്യമിട്ടാണ് നടപടി. ട്രാഫിക് പൊലീസ് സ്റ്റേഷനുകൾ മുഖേനയും പേടി എം വഴിയും ഔദ്യോഗിക സൈറ്റ് വഴിയും പിഴ അട യ്ക്കാമെന്നതിനു പുറമേയാണിത്.നാലാം ദിനത്തിൽ 8 കോടി രൂപയാണ് പിഴയിനത്തിൽ ലഭിച്ചത്. ആകെ 31.65 കോടി രൂപ ഇതുവരെ ലഭിച്ചു. 10.93 ലക്ഷം കേസുകൾ തീർപ്പാക്കിയതായും അധികൃതർ അറിയി

അശ്ലീല സൈറ്റില്‍ യുവതിയുടെ ഫോണ്‍നമ്ബറും ഫോട്ടോയും ; എത്തിയത് 10-ാം ക്ലാസ് വാട്സാപ്പ് ഗ്രൂപ്പില്‍ നിന്നെന്ന് പരാതി

തിരുവനന്തപുരം : യുവതിയുടെ ഫോണ്‍നമ്ബറും ഫോട്ടോയും അശ്ലീല വെബ്സൈറ്റില്‍ എത്തിയത് 10-ാംക്ലാസ് വാട്സാപ്പ് ഗ്രൂപ്പില്‍ നിന്നെന്ന് പരാതി.യുവതിയ്‌ക്കൊപ്പം പഠിച്ച യുവാവാണ് ഫോട്ടോയും ഫോണ്‍നമ്ബറും അശ്ലീല വെബ്സൈറ്റില്‍ പ്രചരിപ്പിച്ചതെന്നും പരാതിയില്‍ പറയുന്നുഅശ്ലീല വെബ്സൈറ്റിലും വാട്സാപ്പ് ഗ്രൂപ്പിലും സ്വന്തം ഫോട്ടോയും ഫോണ്‍നമ്ബറും പ്രചരിച്ചതറിഞ്ഞ യുവതി ജനുവരി 31ന് പോലീസില്‍ പരാതി നല്‍കി . എന്നാല്‍ പോലീസ് കേസെടുക്കാന്‍ തയ്യാറായില്ല .

പരാതി ഒത്തുതീര്‍പ്പാക്കാന്‍ സിഐ നിര്‍ബന്ധിച്ചെന്നും യുവതി പറയുന്നു.വിവിധ രാജ്യങ്ങളില്‍ നിന്ന് അശ്ലീല സന്ദേശങ്ങള്‍ മൊബൈല്‍ ഫോണിലേക്ക് പ്രവഹിക്കാന്‍ തുടങ്ങിയപ്പോഴാണ് വീട്ടമ്മയും ഭര്‍ത്താവും അന്വേഷണം തുടങ്ങിയത്. കുടുംബം സ്വന്തം നിലയ്‌ക്ക് അന്വേഷണം നടത്തിയപ്പോഴാണ് പത്താം ക്ലാസില്‍ ഒപ്പം പഠിച്ചവരുടെ വാട്സാപ്പ് ഗ്രൂപ്പില്‍ നിന്നാണ് ഫോട്ടോ ചോര്‍ന്നതെന്ന് മനസ്സിലായത്.

ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്ത ഗ്രൂപ്പ് ഫോട്ടോയില്‍ നിന്ന് ക്രോപ്പ് ചെയ്ത പടമാണ് വെബ്സൈറ്റില്‍ പ്രചരിച്ചത്.ഇതിനിടെ പ്രതി നേരിട്ട് എത്തി യുവതിയോടും കുടുംബത്തോടും കുറ്റസമ്മതം നടത്തി മാപ്പ് അപേക്ഷിച്ചു. ഇക്കാര്യം കാട്ടാക്കട സിഐയെ അറിയിച്ചപ്പോള്‍ ‘ അവന്‍ അങ്ങനെ ചെയ്തിട്ടില്ലെന്നും’ ഒത്തുതീര്‍പ്പിന് നിര്‍ബന്ധിച്ചെന്നുമാണ് യുവതി പറയുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group