വ്ലോഗർ മുകേഷ് നായർക്കെതിരെ പോക്സോ കേസ്. പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ നിർബന്ധിച്ച് അർദ്ധനഗ്നയായി ഫോട്ടോയെടുത്ത് നവമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചെന്നാണ് കേസ്.കുട്ടിയുടെ രക്ഷിതാക്കളാണ് കോവളം പൊലീസില്‍ പരാതി നല്‍കിയത്. കോവളത്തെ റിസോര്‍ട്ടില്‍ വെച്ച് ഒന്നരമാസം മുമ്ബാണ് റീല്‍സ് ചിത്രീകരണം നടന്നത്. വ്ലോഗര്‍ മുകേഷ് നായരായിരുന്നു ഇതില്‍ അഭിനയിച്ചത്.
പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ഇവിടേക്ക് എത്തിക്കുകയും കുട്ടിയുടെ സമ്മതമില്ലാതെ അര്‍ദ്ധ നഗ്ന ഫോട്ടോ എടുക്കുകയും അത് നവമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയും ചെയ്തു. ഇതുവഴി കുട്ടിക്ക് മാനസികമായ പ്രശ്നങ്ങളുണ്ടായെന്നും ചിത്രീകരണ സമയത്ത് കുട്ടിയുടെ ദേഹത്ത് അനുമതിയില്ലാതെ സ്പര്‍ശിച്ചുവെന്നും പരാതിയിലുണ്ട്. ഇക്കാര്യങ്ങളുടെ അടിസ്ഥാനത്തില്‍ കോവളം പൊലീസ് മുകേഷ് നായര്‍ക്കെതിരെ പോക്സോ പ്രകാരം കേസെടുത്തിട്ടുണ്ട്. പ്രതിയെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുന്നതായും പൊലീസ് കൂട്ടിച്ചേര്‍ത്തു.
ഐപിഎല്‍ മത്സരം കാണുന്നതിനിടെ ഉച്ചത്തില്‍ ഫോണില്‍ സംസാരിച്ചു: സുഹൃത്തിനെ കെട്ടിടത്തില്‍നിന്നു തള്ളിയിട്ടു കൊന്നു
ഫോണില്‍ ഐപിഎല്‍ മത്സരം കാണുന്നതിനിടെ ഉച്ചത്തില്‍ സംസാരിച്ചതിന്‍റെ പേരിലുണ്ടായ തർക്കത്തെ തുടർന്ന് സുഹൃത്തിനെ കെട്ടിടത്തിന്‍റെ മുകളില്‍നിന്നു തള്ളിയിട്ടു കൊന്നു.ജിതേന്ദ്ര ചൗഹാൻ (30) ആണു കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതി അഫ്സർ ആലമിനെ (25) പോലീസ് അറസ്റ്റ് ചെയ്തു. കെട്ടിടനിർമാണ തൊഴിലാളികളാണ് ഇരുവരും.
കാന്തിവ്‌ലി വെസ്റ്റില്‍ നിർമാണത്തിലുള്ള കെട്ടിടത്തിന്‍റെ രണ്ടാം നിലയില്‍ തൊഴിലാളികള്‍ വിശ്രമിക്കുന്ന സ്ഥലത്തായിരുന്നു ഇവർ ഒരുമിച്ച് താമസിച്ചിരുന്നത്. കഴിഞ്ഞ ദിവസം രാത്രി അഫ്സർ ആലം ഫോണില്‍ ഐപിഎല്‍ മത്സരം കാണുന്നതിനിടെ ജിതേന്ദ്ര ചൗഹാൻ ഫോണില്‍ ഉച്ചത്തില്‍ സംസാരിച്ചിരുന്നു. ശബ്ദം താഴ്ത്താൻ ആവശ്യപ്പെട്ടെങ്കിലും സംസാരം തുടർന്നതോടെയാണ് സംഘർഷം ഉണ്ടായത്