Home കേരളം പോക്സോ കേസ് പ്രതിക്ക് ഇരുപത്തഞ്ചരവര്‍ഷം കഠിനതടവും 1,45,500 രൂപ പിഴയും ശിക്ഷ

പോക്സോ കേസ് പ്രതിക്ക് ഇരുപത്തഞ്ചരവര്‍ഷം കഠിനതടവും 1,45,500 രൂപ പിഴയും ശിക്ഷ

by admin

കൊല്ലം : പോക്സോ കേസ് പ്രതിക്ക് ഇരുപത്തഞ്ചരവർഷം കഠിനതടവും 1,45,500 രൂപ പിഴയും ശിക്ഷ വിധിച്ചു . ഉളിയക്കോവില്‍ ചേരിയില്‍ പുത്തൻവീട്ടില്‍ കാട്ടുണ്ണിയെന്നു വിളിക്കുന്ന ഉണ്ണിയെ(32)യാണ് കൊല്ലം അതിവേഗ സ്പെഷ്യല്‍ കോടതി ജഡ്ജി എ.സമീർ ശിക്ഷിച്ചത്. പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ അർദ്ധരാത്രി വീട്ടില്‍ അതിക്രമിച്ചുകയറി ബലാത്സംഗം ചെയ്തെന്നായിരുന്നു കേസ്.സബ് ഇൻസ്പെക്ടർ സ്വാതി എഫ്‌ഐആർ രജിസ്റ്റർചെയ്ത കേസില്‍ കിളികൊല്ലൂർ എസ്‌എച്ച്‌ഒ ആയിരുന്ന കെ. വിനോദാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടർ ആർ. സരിത ഹാജരായി. പ്രോസിക്യൂഷനുവേണ്ടി ഒൻപത്‌ സാക്ഷികളെ വിസ്തരിക്കുകയും 13 രേഖകള്‍ ഹാജരാക്കുകയും ചെയ്തു. സെലീന മഞ്ജു, പ്രസന്നഗോപൻ എന്നിവർ ചേർന്ന് പ്രോസിക്യൂഷൻ നടപടികള്‍ ഏകീകരിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group