Home കേരളം പ്രധാനമന്ത്രി ഇന്ന് തിരു വനന്തപുരത്ത്, പുതിയ ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്യും

പ്രധാനമന്ത്രി ഇന്ന് തിരു വനന്തപുരത്ത്, പുതിയ ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്യും

by admin

തിരുവനന്തപുരം: ഒരു ദിവസത്തെസന്ദർശനത്തിനായി പ്രധാനമന്ത്രി ഇന്ന് തലസ്ഥാനത്തെത്തും. രാവിലെ 10.15ന് വിമാനത്താവളത്തിലെത്തുന്ന നരേന്ദ്രമോദിയെ ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ, മുഖ്യമന്ത്രി പിണറായി വിജയൻ, മേയർ വി.വി.രാജേഷ് ഉൾപ്പെടെയുള്ളവർ ചേർന്ന് സ്വീകരിക്കും.നാല് പുതിയ ട്രെയിനുകളുടെ ഫ്ളാഗ് ഓഫ്, തോന്നയ്ക്കൽ ലൈഫ് സയൻസസ് പാർക്കിൽ കേന്ദ്രം സ്ഥാപിക്കുന്ന ഇന്നവേഷൻ, ടെക്നോളജി ആൻഡ് ഒൻട്രപ്രനർഷിപ് ഹബ്ബിനു തറക്കല്ലിടൽ, ബി.ജെ.പി ഭരണം പിടിച്ച തിരുവനന്തപുരം കോർപ്പറേഷൻ്റെ വികസന ബ്ലൂ പ്രിന്റ് പ്രകാശനം എന്നിവയാണ് നിർവഹിക്കുന്നത്.

മൂന്നു ചടങ്ങുകളും നടക്കുന്നകിഴക്കേക്കോട്ട പുത്തരിക്കണ്ടംമൈതാനത്തേക്കുള്ളപ്രധാനമന്ത്രിയുടെ യാത്ര റോഡ്ഷോയാക്കി മാറ്റും. കേരളത്തിനുള്ള അതിവേഗ റെയിൽ പാതയും പ്രധാനമന്ത്രിപ്രഖ്യാപിക്കാൻ സാധ്യതയുണ്ട്. ഔദ്യോഗിക ചടങ്ങിന് ശേഷം കോർപറേഷൻറെവികസന ബ്ലൂ പ്രിൻറ് പ്രകാശനത്തിനായിസമീപത്തെ പാർട്ടി വേദിയിൽ പ്രധാനമന്ത്രി എത്തും. 25,000ത്തിലധികം പ്രവർത്തകരെ പങ്കെടുപ്പിച്ചുള്ള പൊതുസമ്മേളനമാണ് ബിജെപി സംഘടിപ്പിച്ചിരിക്കുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group