മൊബൈല്‍ ഫോണ്‍ പിടിച്ചുവച്ചതിന് അദ്ധ്യാപകർക്ക് നേരെ കൊലവിളിയുമായി പ്ളസ് വണ്‍ വിദ്യാർത്ഥി. പാലക്കാട് ആനക്കര ഗവണ്‍മെന്റ് ഹയർ സെക്കൻഡറി സ്കൂളിലാണ് സംഭവം.വെള്ളിയാഴ്‌ചയായിരുന്നു അദ്ധ്യാപകർക്ക് നേരെയുള്ള വിദ്യാർത്ഥിയുടെ ഭീഷണി.സ്കൂളിലേക്ക് മൊബൈല്‍ ഫോണ്‍ കൊണ്ടുവരരുതെന്ന കർശന നിർദേശം വിദ്യാർത്ഥികള്‍ക്ക് അദ്ധ്യാപകർ നല്‍കിയിരുന്നു. ഇത് ലംഘിച്ചാണ് പ്ളസ് വണ്‍ വിദ്യാർത്ഥി ക്ളാസിലേക്ക് മൊബൈല്‍ കൊണ്ടുവന്നത്. ക്ളാസിലെ അദ്ധ്യാപകൻ മൊബൈല്‍ പിടിച്ചെടുക്കുകയും പ്രധാനാദ്ധ്യാപകന് കൈമാറുകയും ചെയ‌്തു.
മൊബൈല്‍ ഫോണ്‍ വേണമെന്ന ആവശ്യവുമായി വിദ്യാർത്ഥി പ്രധാനാദ്ധ്യാപകന്റെ മുറിയിലെത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ‌്തു. ഫോണ്‍ തന്നില്ലെങ്കില്‍ പുറത്തിറങ്ങി തീർത്തുകളയുമെന്നും, കൊന്നുകളയുമെന്നുമായിരുന്നു പതിനാറുകാരന്റെ കൊലവിളി. സംഭവത്തില്‍ അദ്ധ്യാപകരും പിടിഎയും തൃത്താല പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
സെയ്‌ഫിന് കുത്തേറ്റ സംഭവം; ആശുപത്രിയിലെത്തിച്ച ഓട്ടോ ഡ്രൈവര്‍ക്ക് പാരിതോഷികം: ഒരു സ്ഥാപനമാണ് പാരിതോഷികം പ്രഖ്യാപിച്ചതെന്നാണ് റിപ്പോര്‍ട്ട്
മോഷ്‌ടാവിന്റെ ആക്രമണത്തില്‍ പരിക്കേറ്റ് ചോരയൊലിപ്പിച്ച് നിന്ന നടൻ സെയ്‌ഫ് അലി ഖാനെ ആശുപുത്രിയിലെത്തിച്ച ഓട്ടോ ഡ്രൈവർക്ക് പാരിതോഷികം.ഒരു സ്ഥാപനമാണ് പാരിതോഷികം പ്രഖ്യാപിച്ചതെന്നാണ് റിപ്പോർട്ട്. കുത്തുകളേറ്റ് ചോരവാർന്നുകൊണ്ടിരിക്കുന്ന നിലയിലാണ് മകൻ ഇബ്രാഹിം അലി ഖാൻ, സെയ്ഫ് അലി ഖാനെ ഓട്ടോറിക്ഷയില്‍ ആശുപത്രിയിലെത്തിച്ചത്.അപകടം നടന്ന സമയത്ത് വീട്ടില്‍ ഡ്രൈവർമാർ ആരും ഇല്ലാതിരുന്നതിനാലും ഒട്ടും സമയം കളയാനില്ലാത്തതിനാലുമാണ് ആ വഴി വന്ന ഒരു ഓട്ടോയില്‍ കയറ്റി സെയ്ഫിനെ രണ്ട് കിലോമീറ്റർ അകലെയുള്ള ലീലാവതി ആശുപത്രിയിലെത്തിച്ചത്. ഭജൻ സിംഗ് റാണ എന്നയാളായിരുന്നു ഡ്രൈവർ. ഇദ്ദേഹത്തിനാണ് ഇപ്പോള്‍ ഒരു സ്ഥാപനം 11,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്.
കേസന്വേഷണവുമായി ബന്ധപ്പെട്ട് മൊഴിയെടുക്കാൻ ബാന്ദ്ര പൊലീസ് ഭജൻ സിംഗിനെ വിളിപ്പിച്ചിരുന്നു. പണത്തെക്കുറിച്ചൊന്നും അപ്പോള്‍ ചിന്തിച്ചിരുന്നില്ലെന്നാണ് അദ്ദേഹം ഒരു വാർത്താ ഏജൻസിയോട് പ്രതികരിച്ചത്. കരീനയോ മറ്റാരെങ്കിലുമോ തന്നെ ഇതുവരെ വിളിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.ധരിച്ചിരുന്ന വെളുത്ത കുർത്ത രക്തത്തില്‍ കുതിർന്നിരുന്നു. നടനാണെന്നൊന്നും ആ സമയത്ത് മനസിലായിരുന്നില്ല. ചോരവാർന്നുകൊണ്ടിരിക്കുന്ന ഒരാളെ എങ്ങനെയെങ്കിലും ആശുപത്രിയിലെത്തിക്കണമെന്ന് മാത്രമായിരുന്നു മനസിലുണ്ടായിരുന്നതെന്നും റാണ മറ്റൊരു മാദ്ധ്യമത്തോട് പ്രതികരിച്ചു.