ബെംഗളൂരു: സംസ്ഥാനത്തെ സർക്കാർ ഓഫിസുകൾ പരിസ്ഥിതി സൗഹൃദമാക്കുന്നതിൻ്റെ ഭാഗമായും പ്ലാസ്റ്റിക് മലിനീകരണം കുറയ്‌കാൻ ലക്ഷ്യമിട്ടും ഓഫിസുകളിൽ പ്ലാസ്റ്റിക് കുപ്പികൾക്കും നിരോധനം ഏർപ്പെടുത്തി സർക്കാർ. എല്ലാ അഡിഷനൽ ചീഫ് സെക്രട്ടറിമാർക്കും പ്രിൻസിപ്പൽ സെക്രട്ടറിമാർക്കും നിയമസഭാ-കൗൺസിൽ സെക്രട്ടറിമാർക്കും സർവകലാശാലകൾക്കും വകുപ്പു മേധാവികൾക്കും ഇതുസംബന്ധിച്ച സർക്കുലർ സർക്കാർ പുറപ്പെടുവിച്ചു. പകരം പരിസ്ഥിതി സൗഹൃദ വസ്‌തുക്കൾ ഉപയോഗിക്കണമെന്നാണു നിർദേശം. കർണാടക മിൽക് ഫെഡറേഷന്റെ നന്ദിനി ഉൽപന്നങ്ങൾ മാത്രമേ സർക്കാർ ഓഫിസുകളിലെ ഔദ്യോഗിക പരിപാടികളിൽ ഉപയോഗിക്കാവൂവെന്നും നിർദേശമുണ്ട്.
സർക്കാർ ഓഫിസുകളിൽ പ്ലാസ്റ്റിക് കുപ്പികൾ നിരോധിച്ചു
previous post