Home Featured ഹെലികോപ്റ്റര്‍ സൃഷ്ടിച്ച ട്രാഫിക് ജാം;വൈറലായി ബെംഗളൂരു നഗരത്തിലെ ട്രാഫിക് കുരുക്ക്

ഹെലികോപ്റ്റര്‍ സൃഷ്ടിച്ച ട്രാഫിക് ജാം;വൈറലായി ബെംഗളൂരു നഗരത്തിലെ ട്രാഫിക് കുരുക്ക്

by admin

ബെംഗളൂരുവിലെ തിരക്ക് പ്രശസ്തമാണ്. മണിക്കൂറുകളോളം ട്രാഫിക്ക് ബ്ലോക്കില്‍ കിടക്കേണ്ടിവരുന്നതിനെ കുറിച്ചുള്ള ബെംഗളൂരുകാരുടെ പരാതി സാമൂഹിക മാധ്യമങ്ങളില്‍ ഇന്നൊരു പുതുമ അല്ലാതായി മാറിയിരിക്കുന്നു. എന്നാല്‍, ഈ പ്രശ്നത്തിന് ഇതുവരെയായും ഒരു പരിഹാരവും നിര്‍ദ്ദേശിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് മാത്രമല്ല. തിരക്ക് കുറയ്ക്കുന്നതിനെക്കാള്‍ സങ്കീര്‍ണ്ണമാക്കുന്ന ഒരു ചിത്രം കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടു. ചിത്രം ഒറ്റ ദിവസം കൊണ്ട് പതിമൂവ്വായിരത്തില്‍ കൂടുകള്‍ ആളുകളുടെ ശ്രദ്ധനേടി.

ചിത്രത്തില്‍ റോഡിന് നടുവില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ഒരു ഹെലികോപ്റ്ററിന് ചുറ്റും അക്ഷമരായി നില്‍ക്കുന്ന നിരവധി ബൈക്ക് യാത്രക്കാരെ കാണാം. റോഡിലേക്ക് ഹെലികോപ്റ്റര്‍ പറന്നിറങ്ങിയതോടെ അത് വഴിയുള്ള യാത്രകളെല്ലാം നിശ്ചലമായി. ബൈക്കിലും ഓട്ടോയിലും മറ്റും യാത്ര ചെയ്തിരുന്നവര്‍ റോഡില്‍ കുടുങ്ങി. അതേ സമയം ഹെലികോപ്റ്റര്‍ ഉയര്‍ത്താനുള്ള ശ്രമത്തിലായിരുന്നു ചിലരെന്ന് ചിത്രത്തില്‍ നിന്നും വ്യക്തം. ‘ബെംഗളൂരു ട്രാഫിക്ക് കാരണങ്ങള്‍’ എന്ന  കുറിപ്പോടെ Aman Surana എന്ന എക്സ് ഉപയോക്താവാണ് ചിത്രം പങ്കുവച്ചത്. 

HAL -ലുമായി (ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ്)  ബന്ധപ്പെട്ട ഒരു ഹെലികോപ്റ്ററാണ് റോഡിന്‍റെ നടുക്കായി നിര്‍ത്തിയിട്ടിരിക്കുന്നത്. എന്നാല്‍, തിരക്കേറിയ റോഡില്‍ ഹെലികോപ്റ്റര്‍ ഇറങ്ങാനുണ്ടായ സാഹചര്യത്തെ കുറിച്ച് വ്യക്തതയില്ല. അതേസമയം നഗരത്തിലെ കുപ്രസിദ്ധമായ ട്രാഫിക് ജാമുകളിൽ നിന്ന് രക്ഷപ്പെടാൻ ആഗ്രഹിക്കുന്നവർക്ക് ട്രാഫിക് രഹിത യാത്ര വാഗ്ദാനം ചെയ്യുന്ന ഇൻട്രാ-സിറ്റി ഹെലികോപ്റ്റർ സേവനങ്ങള്‍ ബെംഗളൂരുവില്‍ നിലവിലുണ്ട്. ഫ്ലൈബ്ലേഡ് ഇന്ത്യയാണ് ഇത്തരം സേവനങ്ങള്‍ മുന്നോട്ട് വയ്ക്കുന്നത്. 

ബെംഗളൂരുവിലെ രണ്ട് മണിക്കൂർ റോഡ് യാത്ര ഒഴിവാക്കി, 12 മിനിറ്റ് വിമാനയാത്ര തെരഞ്ഞെടുക്കാന്‍ ഫ്ലൈബ്ലേഡ് ഇന്ത്യ യാത്രക്കാരെ ക്ഷണിക്കുന്നു. ബെംഗളൂരു നഗരത്തിന്‍റെ തെക്ക് വടക്കാണ് ഇവരുടെ സര്‍വ്വീസ് ലഭിക്കുക. ഇലക്ട്രോണിക് സിറ്റിയും വൈറ്റ്ഫീൽഡും ഉൾപ്പെടെ നഗരത്തിനുള്ളിൽ കൂടുതൽ ലാൻഡിംഗ് പോയിന്‍റുകൾ അവതരിപ്പിക്കാനും കമ്പനിക്ക് പദ്ധതിയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യയിലെമ്പാടും ഇവര്‍ പ്രൈവറ്റ് ജറ്റുകള്‍ വാടകയ്ക്ക് വാഗ്ദാനം ചെയ്യുന്നു. ഒപ്പം മെഡിക്കല്‍ സേവനങ്ങളും. കര്‍ണ്ണാടകയിലും മഹാരാഷ്ട്രയിലും ഹെലികോപ്റ്റര്‍ യാത്രയും ഇവര്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. 

You may also like

error: Content is protected !!
Join Our WhatsApp Group