ബംഗളൂരു: ജൂലൈ 13, 14 തീയതികളില്‍ നടത്താനിരുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് കോമണ്‍ എൻട്രൻസ് ടെസ്റ്റ് (പി.ജി സി.ഇ.ടി) പരീക്ഷ മാറ്റിയതായി കർണാടക പരീക്ഷ അതോറിറ്റി അറിയിച്ചു.
ചില യൂനിവേഴ്സിറ്റികളില്‍ യു.ജി കോഴ്സുകളില്‍ ഫൈനല്‍ സെമസ്റ്റർ പരീക്ഷ ജൂലൈ അഞ്ചുമുതല്‍ 10 വരെ നടക്കുന്ന സാഹചര്യത്തിലാണ് മാറ്റം. പുതുക്കിയ തീയതി പിന്നീട് പ്രസിദ്ധപ്പെടുത്തും. പി.ജി സി.ഇ.ടിക്കായി ഇതുവരെ രജിസ്റ്റർ ചെയ്യാത്ത വിദ്യാർഥികള്‍ക്ക് ജൂലൈ ഏഴുവരെ അപേക്ഷിക്കാം. ഫീസ് അടക്കേണ്ട അവസാന തീയതി ജൂലൈ ഒമ്ബതുവരെയും നീട്ടിയിട്ടുണ്ട്. അപേക്ഷാ തീയതി ഇനി നീട്ടില്ലെന്ന് പരീക്ഷാ അതോറിറ്റി എക്സിക്യൂട്ടിവ് ഡയറക്ടർ എച്ച്. പ്രസന്ന പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.kea.kar.nic.in