ബംഗളൂരു: ബംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സീവേജ് ബോർഡ് (ബി.ഡബ്ല്യു.എസ്.എസ്.ബി) അപ്പാർട്മെന്റുകൾക്കും പി.ജികൾക്കും വെള്ളക്കരം കുറച്ചു. നിലവിൽ അപ്പാർട്മെന്റുകളിലെ വീടുകളുടെ എണ്ണം കണക്കിലെടുത്താണ് ജലക്കരം നിശ്ചയിക്കുന്നത്. നേരത്തേ ഉപയോഗിക്കുന്ന വെള്ളത്തിന്റെ അളവനുസരിച്ചാണ് വെള്ളക്കരം നിശ്ചയിച്ചിരുന്നത്. തീരുമാനം പ്രാബല്യത്തിൽ വരുന്നതോടെ നഗരത്തിലെ ഭൂരിഭാഗം അപ്പാർട്മെന്റുകൾക്കും കുറഞ്ഞ വെള്ളക്കരം മാത്രം അടച്ചാൽ മതിയാകും.
200 വീടുകളുള്ള അപ്പാർട്‌മെൻ്റുകൾക്ക് വെള്ളക്കരം കുറയുകയും 2000 വീടുകളുള്ള അപ്പാർട്മെൻ്റുകൾ ക്ക് വെള്ളക്കരം വർധിക്കുകയും ചെയ്യുമെന്ന് ബംഗ ളൂരു അപ്പാർട്മെന്റ്റ് ഫെഡറേഷൻ (ബി.എ.എഫ്) അംഗം അരുൺ കുമാർ പറഞ്ഞു. ഓരോ കുടുംബ ത്തിനും 200 ലിറ്റർ വെള്ളം ലിറ്ററിന് 32 രൂപ നിരക്കി ൽ നിത്യവും ലഭിക്കും. 200 ലിറ്ററിന് മുകളിൽ ഉപ യോഗിക്കുന്നതിനനുസരിച്ച് വെള്ളക്കരം ലിറ്ററിന് 55 രൂപ നിരക്കിൽ വർധിക്കും.