Home Featured PF Update…!! പിഎഫ് അക്കൗണ്ടില്‍ 2.50 ലക്ഷത്തില്‍ കൂടുതല്‍ നിക്ഷേപിച്ചാല്‍ ഇനി നികുതി അടയ്‌ക്കേണ്ടി വരും

PF Update…!! പിഎഫ് അക്കൗണ്ടില്‍ 2.50 ലക്ഷത്തില്‍ കൂടുതല്‍ നിക്ഷേപിച്ചാല്‍ ഇനി നികുതി അടയ്‌ക്കേണ്ടി വരും

രാജ്യത്തെ മിക്കവാറും എല്ലാ ശമ്ബള ജീവനക്കാര്‍ക്കും, ഭാവിയിലേയ്ക്കുള്ള സമ്ബാദ്യമായി പ്രൊവിഡന്‍റ് ഫണ്ട് അക്കൗണ്ട് ഉണ്ടാവും. പ്രൊവിഡന്‍റ് ഫണ്ട് (PF) എന്ന ഈ സമ്ബാദ്യം ജീവനക്കാരെ സംബന്ധിച്ചിടത്തോളം വലിയ ഒരു മുതല്‍ക്കൂട്ടാണ്. ജോലിയില്‍ നിന്നും വിരമിക്കുന്ന സമയത്ത് ഒരു നല്ല തുക ജീവനക്കാര്‍ക്ക് ഈ നിക്ഷേപത്തിലൂടെ ലഭിക്കുന്നു. ജീവനക്കാരെ സംബന്ധിച്ചിടത്തോളം അവരുടെ ശമ്ബളത്തിന്‍റെ ചെറിയ ഒരു ഭാഗം ഈ അക്കൗണ്ടില്‍ എല്ലാ മാസവും നിക്ഷേപിക്കപ്പെടും. ഇതാണ് പിന്നീട് അവര്‍ക്ക് വലിയ തുകയായി തിരികെ ലഭിക്കുന്നത്.

അതേസമയം, പിഎഫ് അക്കൗണ്ട് സംബന്ധിച്ച നിര്‍ണ്ണായക തീരുമാനം ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ടിരിയ്ക്കുകയാണ്. ഈ തീരുമാനം അനുസരിച്ച്‌ നിങ്ങളുടെ പിഎഫ് അക്കൗണ്ടില്‍ 2.50 ലക്ഷത്തില്‍ കൂടുതല്‍ തുക നിക്ഷേപിച്ചിട്ടുണ്ടെങ്കില്‍, നികുതി അടയ്‌ക്കേണ്ടിവരും…. !!

നടപ്പ് സാമ്ബത്തിക വര്‍ഷത്തില്‍ ഈ നിയമങ്ങള്‍ പ്രബല്യത്തിലാക്കിയിട്ടുണ്ട്. അതേസമയം, സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇത് 5 ലക്ഷം എന്ന ഉയര്‍ന്ന പരിധിയിലാണ് നിശ്ചയിച്ചിരിക്കുന്നത്. ഉയര്‍ന്ന വരുമാനക്കാര്‍ സര്‍ക്കാര്‍ ക്ഷേമപദ്ധതികളുടെ ആനുകൂല്യങ്ങള്‍ കൂടുതല്‍ കൈപ്പറ്റുന്നത് തടയുകയാണ് പുതിയ നിയമത്തിലൂടെ കേന്ദ്രം ലക്ഷ്യമിടുന്നത്. പുതിയ ആദായനികുതി (Income Tax) നിയമങ്ങള്‍ പ്രകാരം, 2022 ഏപ്രില്‍ 1 മുതല്‍ നിലവിലുള്ള PF അക്കൗണ്ടുകള്‍ നികുതി നല്‍കേണ്ടതും അല്ലാത്തതും എന്ന രണ്ടു വിഭാഗമായി തിരിക്കും. തുടര്‍ന്ന്, പ്രതിവര്‍ഷം 2.5 ലക്ഷം രൂപയിലധികം നിക്ഷേപം വരുന്ന അക്കൗണ്ട് ഉടമകളില്‍ നിന്നും സര്‍ക്കാര്‍ നികുതി ഈടാക്കും.

പുതിയ നിയമങ്ങള്‍ സംബന്ധിച്ച തീരുമാനങ്ങള്‍ കഴിഞ്ഞ ഓഗസ്റ്റ് 31 ന് ധനമന്ത്രാലയം കൈക്കൊള്ളുകയും ആദായനികുതി വകുപ്പിനെ അറിയിക്കുകയും ചെയ്തു. കൂടാതെ,
പ്രതിവര്‍ഷം 2.5 ലക്ഷത്തിലധികം നിക്ഷേപമുള്ള ജീവനക്കാരുടെ പിഎഫ് വരുമാനത്തിന് പുതിയ നികുതി ഏര്‍പ്പെടുത്തുന്നതിന് ആദായനികുതി ചട്ടങ്ങളില്‍ പുതിയ സെക്ഷന്‍ 9 ഡി ഉള്‍പ്പെടുത്തിയിട്ടുണ്ട്. സാധാരണഗതിയില്‍, സര്‍ക്കാരിതര തൊഴിലുടമകള്‍ അടിസ്ഥാന ശമ്ബളത്തിന്‍റെ 12% EPF വിഹിതമായി എല്ലാ മാസവും കുറയ്ക്കുന്നു, ഒപ്പം അതുനു സമാനമായ തുക ചേര്‍ത്ത് EPFO-യില്‍ നിക്ഷേപിക്കുന്നു.

20 ല്‍ കൂടുതല്‍ ജീവനക്കാരുള്ള ഏത് സ്ഥാപനത്തിലും പ്രതിമാസം 15,000 രൂപ വരെ വരുമാനമുള്ള ജീവനക്കാര്‍ക്ക് ഇപിഎഫ് അക്കൗണ്ട് നിര്‍ബന്ധമാണ്. അതേസമയം, കഴിഞ്ഞ 40 വര്‍ഷത്തിനിടെയിലെ ഏറ്റവും കുറഞ്ഞ പലിശ നിരക്കാണ് ഇപ്പോള്‍ EPF നല്‍കുന്നത്. അതായത്, 1977-78ല്‍ നല്‍കിയ 8% ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്ക്…..

You may also like

error: Content is protected !!
Join Our WhatsApp Group