ബെംഗളൂരു : ബെംഗളൂരുവിൽ ഈ മാസം 25- ന് നടക്കുന്ന കമ്പള (പോത്തോട്ട മത്സരം) തടയണമെന്നാവശ്യപ്പെട്ട് കർണാടക ഹൈക്കോടതിയിൽ ഹർജി.പീപ്പിൾ ഫോർ ദ എത്തിക്കൽ ട്രീറ്റ്മെന്റ് ഓഫ് ആനിമൽസ് (പി.ഇ.ടി.എ.) ആണ് ഹർജി നൽകിയത്. മൃഗങ്ങളോടുള്ള ക്രൂരതയാണ് മത്സരമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകിയത്.ചീഫ് ജസ്റ്റിസ് എൻ.വി. അഞ്ജാരിയ, ജസ്റ്റിസ് കെ.വി. അരവിന്ദ് എന്നിവരുടെ ബെഞ്ച് ഹർജി ചൊവ്വാഴ്ച പരിഗണിച്ചേക്കും
ഭാര്യയുടെ പ്രസവം ചിത്രീകരിച്ചു, പൊക്കിള്‍ കൊടി മുറിക്കുന്നത് യൂട്യൂബില്‍; പ്രമുഖ യുട്യൂബര്‍ ഇര്ഫാൻ പുതിയ വിവാദത്തില്‍
തമിഴ്നാട്ടിലെ പ്രമുഖ യുട്യൂബർ ഇർഫാൻ പുതിയ വിവാദത്തില്‍. ഇർഫാൻ മകളുടെ പൊക്കിള്‍കൊടി മുറിക്കുന്ന വീഡിയോ പുറത്തുവിട്ടതാണ് വിവാദം ആയത്.ഇർഫാനെതിരെ നടപടി എടുക്കുമെന്ന് തമിഴ്നാട് ആരോഗ്യവകുപ്പ് അറിയിച്ചു. തന്റെ യൂട്യൂബ് ചാനലില്‍ 45 ലക്ഷത്തിലധികം ഫോളോവേഴ്സ് ഉള്ള തമിഴ്നാട്ടുകാരനായ ഇർഫാനാണ് മകളുടെ ജനനത്തിന്റെ വീഡിയോ പുറത്തുവിട്ടത്. ജൂലൈയില്‍ പ്രസവത്തിനായി ഇർഫാൻറെ ഭാര്യ വീട്ടില്‍ നിന്ന് പുറപ്പെടുന്നത് മുതല്‍ സ്വകാര്യ ആശുപത്രിയിലെ ഓപ്പറേഷൻ തീയേറ്ററില്‍ കുഞ്ഞു ജനിക്കുന്നത് വരെയുള്ള സംഭവങ്ങള്‍ 16 മിനിട്ടുള്ള വീഡിയോയില്‍ ഉണ്ട്.
കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത വിഡിയോയില്‍ ഇർഫാൻ കുഞ്ഞിന്റെ പൊക്കിള്‍ കൊടി മുറിക്കുന്നതും കാണാം. ഡോക്ടർമാരുടെ അനുവാദത്തോടെയാണ് ഇർഫാൻ പൊക്കിള്‍ കൊടി മുറിക്കുന്നത്. ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ ചർച്ചയായതോടെ തമിഴ്നാട് ആരോഗ്യവകുപ്പ് ആശുപത്രി അധികൃതരോട് വിവരങ്ങള്‍ തേടി.സംഭവത്തില്‍ ആശുപത്രിക്കും ഓപ്പറേഷൻ തിയേറ്ററില്‍ ഉണ്ടായിരുന്ന ഡോക്ടർക്കും എതിരെ നടപടി ഉണ്ടാകുമെന്ന് മെഡിക്കല്‍ ആന്റ് റൂറല്‍ ഹെല്‍ത്ത് സർവ്വീസ് ഡയറക്ടർ ഡോ. ജെ രാജമൂർത്തി പറഞ്ഞു. ഇർഫാനും ആരോഗ്യവകുപ്പ് നോട്ടീസ് അയക്കും.
ഗർഭസ്ഥ ശിശുവിന്റെ ലിംഗനിർണയം നടത്തി യൂട്യൂബിലൂടെ പരസ്യമാക്കിയതില്‍ ഇർഫാൻ നേരത്തെ വിവാദത്തിലായിരുന്നു. അന്ന് മാപ്പപേക്ഷ നടത്തിയും വീഡിയോ നീക്കിയും തടിയൂരിയെങ്കിലും ഇക്കുറി നടപടി നേരിടേണ്ടി വരുമെന്നാണ് സൂചന.