കോഴിക്കോട്: സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയെ കൂട്ടമാനഭംഗത്തിനിരയാക്കിയ സംഭവത്തില്‍ രണ്ടു പേര്‍കൂടി പിടിയില്‍.ഇതോടെ കേസിലെ എല്ലാ പ്രതികളും അറസ്റ്റിലായി. അത്തോളി സ്വദേശികളായ നജാസ്, ഷുഹൈബ് എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം അജ്‌നാസ് (36), ഫഹദ് (36) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
സംഭവം നടന്ന ലോഡ്ജിനെതിരേയും അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. ലോഡ്ജിലെ ലെഡ്ജര്‍ അടക്കം പൊലീസ് കസ്റ്റഡിയില്‍ എടുത്തു. മയക്കുമരുന്നു നല്‍കിയുള്ള പീഡനങ്ങള്‍ കേരളത്തില്‍ വ്യാപകമാവുകയാണെന്ന ആരോപണം ശക്തമാകുന്നതിനിടയിലാണ് നാടിനെ ഞെട്ടിച്ചുകൊണ്ട് ക്രൂരമായ കൂട്ട ബലാത്സംഗം കോഴിക്കോട്ട് അരങ്ങേറിയത്. നര്‍ക്കോട്ടിക് ജിഹാദായിരുന്നു ഇതെന്ന ആരോപണവും അതിശക്തമാണ്. ഇതുമായി ബന്ധപ്പെട്ടും സോഷ്യല്‍ മീഡിയയില്‍ പ്രചചരണം ശക്തമാണ്. ലോഡ്ജ് ഉടമയും കേസില്‍ പ്രതിയാകും.
കൊല്ലം സ്വദേശിനിയായ 36കാരിയുമായി കോഴിക്കോട് അത്തോളി സ്വദേശി അജ്നാസ് പരിചയത്തിലായത് ടിക്ടോകിലൂടെയാണ്. പരിചയപ്പെട്ട് കൂടുതല്‍ അടുപ്പമായതോടെ നേരിട്ട് കാണാനായി അജ്നാസ് യുവതിയെ കോഴിക്കോട്ടേക്ക് ക്ഷണിച്ചു.
ബുധനാഴ്ച യുവതി കോഴിക്കോട്ടെത്തി. തുടര്‍ന്ന് അജ്നാസ് യുവതിക്കായി ചേവരമ്ബലത്തെ ഒരു ഹോട്ടലില്‍ മുറിയെടുത്തു. ഹോട്ടലിലെത്തിയ യുവതിക്ക് അജ്നാസ് തന്റെ സുഹൃത്തുക്കളെ പരിചയപ്പെടുത്തി. ഫഹദ്, സുഹൈബ് കണ്ടാലറിയുന്ന മറ്റൊരാള്‍ എന്നിവരായിരുന്നു ഹോട്ടലിലുണ്ടായിരുന്നതെന്ന് യുവതി മൊഴി നല്‍കി.
ഇവര്‍ നല്‍കിയ ഓയില്‍ പുരട്ടിയ സിഗരറ്റ് വലിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടി ബോധരഹിതായായി. തുടര്‍ന്നാണ് പീഡനം നടന്നതെന്നാണ് പൊലീസ് പറയുന്നത്. പീഡനത്തെതുടര്‍ന്ന് രക്തസ്രാവം ഉണ്ടാതായും പിന്നീട് യുവാക്കള്‍ യുവതിയെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയും ചെയ്യുകയായിരുന്നു.
അതിക്രൂര പീഡനമാണ് നടന്നത്. യുവതിയുടെ സ്വകാര്യഭാഗങ്ങളിലടക്കം ഗുരുതര പരിക്കേറ്റിട്ടുണ്ട്. ബുധനാഴ്ച രാവിലെ കൊല്ലത്തുനിന്നു ട്രെയിനില്‍ പുറപ്പെട്ട യുവതി രാത്രിയോടെ കോഴിക്കോട്ടെത്തി. അജ്നാസാണ് ഇവരെ ഫ്‌ളാറ്റിലെത്തിച്ചത്. പിന്നാലെ ഫഹദിനെയും മറ്റു രണ്ടു സുഹൃത്തുക്കളെയും വിളിച്ചുവരുത്തി. യുവതി ക്കു മദ്യം നല്‍കിയശേഷം മയക്കുമരുന്നു ചേര്‍ത്ത സിഗരറ്റും നല്‍കി.
തുടര്‍ന്നു നാലുപേരും യുവതിയെ കൂട്ടമാനഭംഗത്തിനിരയാക്കുകയായിരുന്നു. അവശയായ യുവതി ബോധരഹിതയായതോടെ പ്രതികള്‍ തന്നെ ഇവരെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു കടന്നുകളയുകയായിരുന്നെന്നു പറയുന്നു.
തുടര്‍ന്ന് യുവതി ആശുപത്രി അധികൃതരോടു വിവരം പറഞ്ഞു.ആശുപത്രി അധികൃതര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ചേവായൂര്‍ പൊലീസ് കേസെടുത്തു. കോടതിയില്‍ ഹാജരാക്കിയ അജ്‌നാസ്, ഫഹദ് എന്നിവരെ റിമാന്‍ഡ് ചെയ്തിരുന്നു.അസി. കമീഷണര്‍ക്ക് പുറമേ ചേവായൂര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ. ചന്ദ്രമോഹന്‍, എസ്‌ഐമാരായ എസ്. ഷാന്‍, അഭിജിത്ത്, മയക്കുമരുന്ന വിരുദ്ധ സംഘമായ ഡെന്‍സാഫിലെ അംഗങ്ങളായ എഎസ്‌ഐ ഷാഫി, അഖിലേഷ്, ജോമോന്‍, ജിനേഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. അറസ്റ്റിലായ പ്രതികളെ ഫ്‌ളാറ്റിലെത്തിച്ച് തെളിവെടുത്തു.
ലോഡ്ജ് നടത്തിപ്പുക്കാരുടെ പങ്കും പൊലീസ് പരിശോധിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ലോഡ്ജിന്റെ ലഡ്ജര്‍ ഉള്‍പ്പെടെയുള്ള രേഖകള്‍ പൊലീസ് പിടിച്ചെടുത്തു. രേഖകളില്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ സ്ഥിരമായി എത്തിയിരുന്നു എന്ന് കണ്ടെത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. പീഡനം നടന്ന ഹോട്ടലില്‍ മുന്‍പും ഇത്തരം സംഭവങ്ങള്‍ അരങ്ങേറിയിട്ടുണ്ടെന്നും ബലാത്സംഗവിവരം പുറത്ത് വന്നതിന് പിന്നാലെ ആരോപണം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് അന്വേഷണം വ്യാപിക്കുന്നത്.