ബംഗളൂരു: വിവാഹ വാഗ്ദാനം നല്കി യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ബോളിവുഡ് നടി കങ്കണ റണാവത്തിെന്റ അംഗരക്ഷകനായ കുമാര്‍ ഹെഗ്ഡെയെ കര്‍ണാടകയില്‍നിന്ന് മുബൈ പൊലീസ് അറസ്റ്റ് ചെയ്തു. കുമാര്‍ ഹെഗ്ഡെയുടെ സ്വദേശമായ മാണ്ഡ്യ ജില്ലയിലെ ഹെഗ്ഡെഹള്ളിയില്നിന്നാണ് മുബൈ പൊലീസ് പിടികൂടിയത്.
ബ്യൂട്ടീഷനായ 30കാരിയുടെ കഴിഞ്ഞ പത്തുദിവസമായി കുമാര്‍ ഹെഗ്ഡെക്കായുള്ള അന്വേഷണം മുബൈ പൊലീസ് ഊര്‍ജിതമാക്കിയിരുന്നു. ശനിയാഴ്ച ഉച്ചക്കുശേഷമാണ് കുമാര്‍ ഹെഗ്ഡെയെ പിടികൂടിയത്. തുടര്‍ന്ന് ട്രാന്‍സിറ്റ് വാറന്റ് നേടിയശേഷം മുബൈയിലെത്തിച്ചു.
മറ്റൊരു യുവതിയുമായുള്ള കുമാര്‍ ഹെഗ്ഡെയുടെ വിവാഹം നടക്കുന്നതിെന്റ തലേദിവസമാണ് മുബൈ പൊലീസിലെ എസ്.ഐ വീരേന്ദ്ര ബോസ്ലെയുടെ നേതൃത്വത്തിലുള്ള സംഘം പൊലീസ് പിടികൂടിയത്. മുബൈയില്‍ ബ്യൂട്ടീഷനായ യുവതിയുമായി സൗഹൃദത്തിലായ കുമാര്‍ ഹെഗ്ഡെ ഒന്നിച്ചു ജീവിക്കാമെന്ന് പറഞ്ഞ് വഞ്ചിക്കുകയായിരുന്നുവെന്നാണ് പരാതി.
കർണാടകയിൽ ജൂൺ 7ന് ശേഷം ലോക്ഡൗൺ ഉണ്ടാകുമോ? പ്രതികരണവുമായി മുഖ്യമന്ത്രി യെദ്യൂരപ്പ
എട്ടുവര്‍ഷമായി കുമാര്‍ ഹെഗ്ഡെയുമായി പരിചയത്തിലാണെന്നും കഴിഞ്ഞ വര്‍ഷം ജൂണില്‍ നല്കിയ വിവാഹ വാഗ്ദാനം സ്വീകരിക്കുകയായിരുന്നുവെന്നുമാണ് യുവതി പരാതിയില്‍ പറയുന്നത്. കഴിഞ്ഞ മാസം അവസാനം അരലക്ഷം രൂപ കടം വാങ്ങിയശേഷം മാതാവിന് സുഖമില്ലെന്ന് പറഞ്ഞ് നാട്ടിലേക്ക് മടങ്ങിയ കുമാര്‍ ഹെഗ്ഡെയെകുറിച്ച് പിന്നീട് വിവരമില്ലായിരുന്നുവെന്നുമാണ് പരാതി.
സുഹൃത്ത് വഴി മറ്റൊരു യുവതിയെ കുമാര്‍ ഹെഗ്ഡെ വിവാഹം കഴിക്കുകയാണെന്നറിഞ്ഞതോടെയാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്. പീഡനം, വഞ്ചന തുടങ്ങിയ കുറ്റങ്ങള്‍ക്കാണ് മുബൈയിലെ ഡി.എന്‍ നഗര്‍ പൊലീസ് കേസെടുത്തത്.