Home Uncategorized ബെംഗളൂരു: മെട്രോ സ്‌റ്റേഷനില്‍ പെണ്‍കുട്ടികളുമായി സംസാരിച്ച്‌ നിന്ന യുവാക്കള്‍ക്ക് നേരെ പെപ്പർ സ്‌പ്രേ ആക്രമണം

ബെംഗളൂരു: മെട്രോ സ്‌റ്റേഷനില്‍ പെണ്‍കുട്ടികളുമായി സംസാരിച്ച്‌ നിന്ന യുവാക്കള്‍ക്ക് നേരെ പെപ്പർ സ്‌പ്രേ ആക്രമണം

by admin

ബെംഗളൂരു: ഹൊസഹള്ളി മെട്രോ സ്‌റ്റേഷന് സമീപം വെള്ളിയാഴ്ച രാത്രി 10.30 ഓടെ ഒരു സംഘം യുവാക്കളെ അജ്ഞാതർ കുരുമുളക് സ്‌പ്രേ ഉപയോഗിച്ച്‌ ആക്രമിച്ചു.മെട്രോ സ്‌റ്റേഷനില്‍ യുവതികളുമായി യുവാക്കള്‍ സംസാരിക്കുന്നതിനിടെയാണ് സംഭവം. പെട്ടെന്ന് ബൈക്കിലെത്തിയ രണ്ട് പേർ യുവാക്കളുമായി തർക്കത്തിലേർപ്പെട്ടു. തുടർന്ന് പ്രതികള്‍ യുവാക്കളുടെ മേല്‍ കുരുമുളക് സ്പ്രേ തളിച്ച്‌ രക്ഷപ്പെട്ടു. ഗോവിന്ദരാജനഗർ പോലീസ് സ്ഥലം സന്ദർശിച്ചു, സംഭവത്തില്‍ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

സ്വര്‍ണം ലോക്കറിലാണെന്ന് കള്ളം പറഞ്ഞു, ഭാര്യയുടെ സ്വര്‍ണം പണയം വെച്ച ഭര്‍ത്താവിന്റെ ശിക്ഷ ശരിവെച്ച്‌ ഹൈക്കോടതി

ഭാര്യയുടെ സ്വർണം സമ്മതമില്ലാതെ ഭർത്താവ് പണയം വെക്കുന്നത് വിശ്വാസവഞ്ചനയുടെ ഭാഗമാണെന്ന് കേരള ഹൈക്കോടതി.കാസർകോട് സ്വദേശിയുടെ ശിക്ഷ ശരിവച്ചാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ഭാര്യ ലോക്കറില്‍ സൂക്ഷിക്കാനായി നല്‍കിയ 50 പവൻ സ്വന്തം ആവശ്യത്തിനായി ബാങ്കില്‍ പണയംവെച്ചതിനെ തുടർന്നാണ് ഇയാള്‍ക്കെതിരെ ഭാര്യ പരാതിയുമായി രംഗത്തെത്തിയത്. തുടർന്ന് കോടതി ഭർത്താവിന് ആറുമാസം തടവും അഞ്ചുലക്ഷം രൂപ പിഴയുമാണ് വിധിച്ചു.

ഇത് ചോദ്യം ചെയ്താണ് ഇയാള്‍ കാസർകോട് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റിസ് എ ബദറുദ്ദീനാണ് ശിക്ഷ ശരിവെച്ചത്. സ്വർണം ബാങ്കില്‍ പണയം വെച്ച ശേഷം ഇയാള്‍ ലോക്കറില്‍ സൂക്ഷിച്ചതായുള്ള വ്യാജ രേഖകള്‍ കാണിച്ച്‌ ഭാര്യയെ വിശ്വസിപ്പിച്ചു. ഇരുവരുടെയും ദാമ്ബത്യത്തില്‍ പ്രശ്നമുണ്ടായതോടെ ഭാര്യ സ്വർണം തിരികെ ആവശ്യപ്പെട്ടപ്പോഴാണ് സ്വർണം ബാങ്കില്‍ പണയപ്പെടുത്തിയതായി അറിയുന്നത്. തുടർന്ന് ഭർത്താവിനെതിരെ യുവതി പൊലീസില്‍ പരാതി നല്‍കുകയായിരു

You may also like

error: Content is protected !!
Join Our WhatsApp Group