ബെംഗളൂരു: വെങ്കട്ട് ബാർ ആൻഡ് റസ്റ്റോറൻ്റിൽ വിറ്റിരുന്ന, ബിയർ കഴിച്ചതിനെ തുടർന്ന് കുറച്ച് പേർക്ക് ദേഹാസ്വാസ്ഥ്യം. വെള്ളിയാഴ്ച രാത്രി മാലൂർ താലൂക്കിലെ ഹുളിദേനഹള്ളി ഗ്രാമത്തിലാണ് സംഭവം.ബിയർ കുടിച്ച ഒരു സംഘം ആളുകൾ ഛർദ്ദിച്ചതായാണ് പരാതിപ്പെടുന്നത്, ഇത് ബാർ ഉടമയുമായി വാക്കേറ്റത്തിൽ കലാശിച്ചു. പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു.കാലാവധി കഴിഞ്ഞ ബിയർ വിറ്റതിന് ബാർ ഉടമയ്ക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. സംഭവം വൻ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. എക്സൈസ് അധികൃതരെ അറിയിച്ചിട്ടുണ്ട്, തുടർന്ന് അന്വേഷണം ഉണ്ടാകാനും സാധ്യതയുണ്ട്.